ഹിന്ദു ആചാര പ്രകാരം എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത്.?

ഹിന്ദു ആചാര പ്രകാരം    എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് .??

 കുഴിച്ചിട്ടാൽ പോരെ? എന്ന് ചോദിക്കുന്നവർ നമുക്കിടയിൽ ഉണ്ട് എന്താണ് ദഹന കർമ്മത്തിലൂടെ  ഋഷി കളും മുനിമാരും സമൂഹത്തെ പഠിപ്പിച്ചത് .

കുഴിച്ചിട്ടാൽപോരെ എന്നതിന്ഉ ത്തരം പോര എന്നാണ് .

കാരണമുണ്ട്...... ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം.

മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.ഒരു ആചാര്യൻറെ നിർദ്ദേശാനുസരണം മരണാനന്തര കർമ്മം നടത്തി ജഡം  ഹിന്ദുക്കൾ ദഹിപ്പിക്കുന്നു .



 അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു.

മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ  മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു. 

എന്തേ പ്ലാവ് ?...... മറ്റ് മരങ്ങൾ പോരെ?   

 പോര...... കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും.....

 വേണമെങ്കിൽ തുറന്ന് നോക്കാം......

ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.

 നോക്കൂ..... ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു..

പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് പച്ചയ്ക്ക് കീറിമുറിച്ച് കത്തിച്ചാണ് ദഹിപ്പിക്കുന്നത്.

ഇവിടെ പ്ലാവല്ല മാവാണ് വിറക്.. കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. അത് തന്നെ 

നിസ്സാരമായ ഒരു കാര്യമല്ലിത്..... വളരെ ശാസ്ത്രീയമായ രീതിയാണ്. ഇതിനെ വിമർശിക്കുന്നവർ നാട്ടിൽ ഉണ്ട് ..... അതു കൊണ്ട് അറിയുക.....

ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്...... വെള്ളം മലിനമാക്കപ്പെടും..... രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും.....
ഓർക്കുക..... മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്.... 

ശവം എടുക്കുന്നവർ ആദ്യം കുളിക്കണം..... എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം...

കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം..... അപ്പോ ആകെ 3 കുളി. ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം .....

വേണമെങ്കി ചെയ്താൽ നന്ന്.....ഇത് മത നിയമമല്ല . ഭൂമിയോടും,  ജീവിച്ചിരിക്കുന്നവരോടുമുള്ള ....
ധർമ്മമാണ് ..... നമ്മുടെ കുട്ടികൾക്ക്.... അറിയാത്തവർക്ക് ഒരറിവയ്ക്കോട്ടേ...

Comments

Popular posts from this blog

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

അലങ്കാര മത്സ്യങ്ങൾ (short film review)

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം