പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

     പ്രതിബന്ധങ്ങളുടെ  കാണാച്ചരടുകൾ 

           വിശ്വകർമ്മസമുദായത്തിന് രാഷ്ട്രീയ അധികാരം നേടിയെടുക്കുവാൻ  പ രിശ്രമിക്കുകയും  പ്രവർത്തിക്കുകയും  ചെയുന്ന ഓർഗനൈസേഷനുകളുടെയും, കോൺഫെഡറേഷനുകളുടെയും നേതൃത്വങ്ങളോടാണ്... ഈ  അഭ്യർഥന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വച്ച ആശയം പ്രതീക്ഷകൾ ഉണർത്തുന്നവയായിരുന്നു ,പക്ഷെ ഏറ്റെടുത്ത ദൗത്യത്തിന്റെ വിജയ പരാജയ കാരണങ്ങൾ ഇതിനോടകം വിലയിരുത്ത പ്പെട്ടു കാണും എന്ന് കരുതുന്നു. രാഷ്ട്രീയാധികാരം നേടിയാൽ മാത്രമേ ഏതൊരു സമുദായത്തിനും സാമൂഹ്യ നീതിയും സാമൂഹിക സമത്വവും ലഭിക്കുകയുള്ളു.ഈ യാഥാർഥ്യം നിലനിൽക്കുമ്പോൾത്തന്നെ ലക്‌ഷ്യം സാധിക്കാതെ ശ്രദ്ദിക്കപ്പെടാതെ പോകുന്നതിൻറെ, പ്രതിബന്ധങ്ങളുടെ  കാണാച്ചരടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ .

വിശ്വകർമ്മജരുടെ ഇടയിലുള്ള അയിത്തവും ഉപജാതി സങ്കൽപ്പവും.

        1903 ൽ ദക്ഷിണേന്ത്യയിലെ ആദ്യ വിശ്വകർമ്മ സംഘടനയായ "വിശ്വകർമ്മ കുലഭിമാന സഭ"രൂപീരിച്ച നാൾ മുതൽ ഈ വിവേചനം പ്രകടമായിരുന്നു.അതിനു മുഖ്യകാരണം വ്യത്യസ്തമായ ജീവിതചര്യയും തൊഴിലുമാണ്.വിശ്വകര്മജരിലെ അഞ്ചു വിഭാഗവും തങ്ങളാണ് മഹത്വമുള്ളവരെന്ന് അവകാശപ്പെടുന്നു.എണ്ണം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്നത് മയ (carpenter)വിഭാഗമാണ്,അതുകൊണ്ടുതന്നെ സമുദായസംഘടനകളുടെ നേതൃ സ്ഥാനങ്ങളിൽ അവർ തന്നെയാണ് വരാറുള്ളത്.ഇതു മറ്റു വിഭാഗങ്ങളെ അലോരസപ്പെടുത്തുന്നുണ്ട് .സമുദായസംഘടനകളുടെ നേതൃ സ്ഥാനങ്ങളിൽ വരുന്നവർ തങ്ങളുടെ വിഭാഗത്തിൽപ്പെട്ടവരുടെ താല്പര്യം സംരക്ഷിക്കാനാണ് കൂടുതൽ ഔൽസുക്യം കാണിക്കുന്നത്.1921 ൽ ശ്രീമൂലംതിരുനാൾ പ്രജാസഭയിൽ അവതരിപ്പിച്ച "കമ്മാള നിവേദനം"ഇതു സാദൂകരിക്കുന്നു. "കമ്മാള സമുദായത്തെ പ്രതിനിധീകരിച്ചു എൻ.നീലകണ്ഠനാചാരി ഇപ്രകാരം പരാതിപ്പെടുകയുണ്ടായി.പുരാതനകാലം മുതൽക്കേ ഞങ്ങൾ മരപ്പണി ചെയ്തുപോരുന്ന സമുദായക്കാരാണ്, ആധുനികമായ ഏതു പാശ്ചാത്യ എഞ്ചിനിയർമാരെയും വെല്ലുന്ന പ്രതിഭയുള്ള ധാരാളം വ്യക്തികൾ ഞങ്ങളുടെ സമുദായത്തിലുണ്ട്.തച്ചു ശാസ്ത്ര പരീക്ഷ ജയിച്ച രണ്ട് കമ്മാളയുവാക്കൾക്ക്, തീണ്ടലിൻറെപേരിൽ അടുത്തകാലത്ത് തച്ചുശാസ്ത്ര പരിശോധകരായി (Inspector of carpentry)നിയമനം നൽകുന്നത് നിഷേധിച്ചിരിക്കുകയാണ് ഇവർക്ക് അർഹമായ ഉദ്യോഗ നിയമനം നൽകണം".അവലംബം:ശ്രീമൂലം പ്രജാസഭ 17 -മത് സമ്മേളനം മാർച്ച്10,11,1921പേജ്48(ഉദ്ദരണം;ഡോ:എസ്സ്.ശിവദാസൻ,ഡോ:സി.എൻ.സോമരാജൻ പൗര സമത്വവാദം തിരുവിതാം കൂറിൽ പേജ് 80 ). 

           വിശ്വകർമ്മജരെ പ്രതിനിധീകരിച്ചു എൻ.നീലകണ്ഠനാചാരി സർക്കാരിന് സർപ്പിച്ച നിവേദനത്തിൽ മറ്റ് നാല് വിഭാഗങ്ങളുടെ തൊഴിൽ മേഖലയെ ക്കുറിച്ചു യാതൊരു പരാമർശവും ഉണ്ടായില്ല.സമുദായ നേതാക്കന്മാരുടെ ഇത്തരം നിലപാടുകൾ സമുദായാംഗങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉളവാക്കുവാൻ കാരണമാകും.ഉപജാതി ചിന്തകളെ നിരുത്സാഹപ്പെടുത്തേണ്ടത് വിശ്വകർമ്മ ഐക്യത്തിന് ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ്.ഈ തിരിച്ചറിവ് പുതു തലമുറക്കുണ്ടാകണം.

ഞാൻ പിടിച്ച മുയലിനു നാലുകൊമ്പ് 

         വിശ്വകർമ്മജരുടെ ഇടയിലെ താൻപോരിമ മനോഭാവം നേതാക്കളുടെയും സമുദായാംഗങ്ങളുടെയും ഇടയിൽ ഇപ്പോഴും പ്രകടമാണ് പരസ്പരം  ബഹുമാനിക്കാൻ ബുദ്ദിമുട്ടാണ്.സ്വന്തം പ്രൊഫൈൽ അപ്ഗ്രഡേഷനുവേണ്ടി മറ്റുള്ളവരെ ഇകഴ്ത്തി കാട്ടുന്ന രീതി നമുക്ക് ഗുണം ചെയ്യില്ല.ഈ മനോഭാവം മാറിയാലേ നമുക്ക് ഉയർച്ച ഉണ്ടാകൂ പൊതു സമൂഹത്തിൽ പെരുംതച്ചൻമാനിയ എന്ന സംജ്ഞ തന്നെ വിശ്വകർമ്മ സമുദായവുമായി ബന്ധപ്പെട്ടിരിക്കുന്നു.  എം.എൻ.കൃഷ്ണനാചാരിയുടെ "എൻറെ ജീവിതസ്മരണ"കളിൽ  വിശ്വകർമ്മ നേതാക്കളുടെ അനൈക്യം തുറന്നുകാട്ടുന്ന ഒരു സംഭവം .

             "വ്യാപാര സംബന്ധമായി തിരുവന്തപുരത്തുള്ള വ്യാപാരികളുമായി എനിക്കുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കൂടെ കൂടെ തിരുവന്തപുരത്തു പോകേണ്ടിയിരുന്നു.ആ ഇടക്കാണ് റിട്ടയേർഡ് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ ജി.നീലകണ്ഠൻ BA .വിശ്വകർമ്മ സമുദായത്തിൻറെ പിൻതുടർച്ചാവകാശങ്ങളെ നിജപ്പെടുത്തുകയും നിർണയിക്കുകയും ചെയ്യുന്ന ഒരു ബില്ല് വിശ്വകർമ്മാള ബില്ല്  (1932 )ശ്രീമൂലം പ്രജാസഭയിൽ അവതരിപ്പിച്ചത് അന്നത്തെ മറ്റൊരു പ്രജാസഭാ മെമ്പറായിരുന്ന ശില്പരത്നാകര ശ്രീ.എൻ.വേലുവാചാരിയും ഉടനെ വിശ്വകർമ്മ ബില്ല്  എന്നപേരിൽ മറ്റൊരു ബില്ലും പ്രജാസഭയിൽ അവതരിപ്പിക്കുകയുണ്ടായി.നിയമ നിർമ്മാണ സഭയിൽ വിശ്വകർമ്മ സമുദായത്തെ പ്രതിനിധീകരിച്ചു നോമിനേറ്റ് ചെയ്യപ്പെട്ടിരുന്ന ,ഈ രണ്ടു മെമ്പർ മാരും കൂടി യോജിച്ചു ഒരു പിന്തുടർച്ചാവകാശ ബില്ല് കൊണ്ടുവന്നിരുന്നു എങ്കിൽ എത്രനന്നായിരിക്കുമായിരുന്നു.തിരുവിതാംകൂറിൽ അന്ന് രണ്ടരലക്ഷത്തോളംവരുന്ന ഈ കൊച്ചു സമുദായത്തിൻറെ  പിന്തുടർച്ചാവകാശങ്ങൾക്കു ഐക്യരൂപമുണ്ടാക്കുവാൻവേണ്ടി ഈ രണ്ടു ബില്ലുകളുടെ പേരിനെ ചൊല്ലിമാത്രമാണ് പ്രജാസഭയിൽ പ്രമാദമായ തർക്കം നടന്നത്.അതിൻറെ ഉള്ളടക്കത്തിലേക് ആരും കടന്നതേയില്ല.ഒരു ദശാബ്ദക്കാലം ഈ തർക്കം പ്രജാസഭയിൽ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.ഒടുവിൽ സഭാധ്യക്ഷനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർ ഒരു പ്രസ്താവന ചെയ്തു.ബില്ലിൻറെ ഉള്ളടക്കത്തെപ്പറ്റി  ജി നീലകണ്ഠനും,എൻ.വേലു ആചാരിക്കും വലിയ വിവാദം ഇല്ലല്ലോ പേരിനെ പറ്റി  മാത്രമല്ലെ തർക്കമുള്ളൂ അതിനാൽ "വിശ്വകർമ്മ or കർമ്മാള ബിൽ"എന്നാകട്ടെ.അദ്ദേഹത്തിന്റെ പ്രസ്താവന സദസ്സ് അംഗീകരിച്ചതോടുകൂടി ബില്ലിനെ ചൊല്ലി പ്രജാസഭയിലുള്ള കോലാഹലം അവസാനിച്ചു".(അവലംബം:എൻറെ ജീവിതസ്മരണകൾ,എം.എൻ.കൃഷ്ണാചാരി ഉദ്ദരണം:വിശ്വകർമ്മജർ അന്നും ഇന്നും,മാഞ്ഞൂർ ഗോപാലൻ).

               പുതിയ അവകാശ പത്രികകളും നിവേദനങ്ങളുമായി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ പിന്നാലെ ഓരോ സംഘടനകൾ ഒറ്റയ്ക്ക് നടത്തുന്ന സമരങ്ങളും പഴിചാരലും കാണുമ്പൊൾ ഇവിടെ പുതുതായി ഒന്നും സംഭവിക്കുന്നില്ല.ചരിത്രം പുനരാവർത്തിക്കപ്പെടുകമാത്രമാണ്.യാഥാർഥ്യ ബോധത്തിലേക്ക് തിരിച്ചു വരുവാൻ വിശ്വകർമ്മജർക്കു വഴികാട്ടുവാൻ പുതു തലമുറയ്ക്ക് കഴിയട്ടെ.

          ഇച്ഛാശക്തിയും,ഭരണ മികവും,കർത്തവ്യ ബോധവുമുള്ള നേതൃത്വത്തിന് ആവകാശങ്ങൾ നേടിയെടുക്കാൻ ഒരു MLA ഇല്ലെങ്കിലും കുറച്ചൊക്കെ സാധിക്കും   1932ൽ ശ്രീമൂലം  പ്രജാസഭയിൽ രണ്ടങ്ങങ്ങളും,1948 ൽ തിരുവിവംകൂർ സ്റ്റേറ്റ് അസംബ്ലിയിൽ അഞ്ചു പ്രതിനിധികളും2001ൽ  കേരള നിയമ സഭയിൽ ഒരു MLA യും  വിശ്വകർമ്മ സമുദായത്തിനുണ്ടായിരുന്നു.പക്ഷെ ഒരു LP സ്‌കൂളെങ്കിലും സമുദായത്തിൻറെ പേരിൽ അനുവദിച്ചു കിട്ടിയത് 1964 ൽ അസംബ്ലയിൽ പ്രാധിനിത്യം ഇല്ലാതിരുന്ന കാലത്താണ് എന്ന ചരിത്ര യാഥാർഥ്യം നാം വിസ്മരിച്ചുകൂട.നാം ഒരുമിച്ചു നിന്നാൽ ഒന്നായി നിന്നാൽ ഇനിയും നേടിയെടുക്കാം വിദ്വേഷം വെടിഞ്ഞു,പരസ്പരം സ്നേഹിക്കുവാനും ബഹുമാനിക്കുവാനും പഠിച്ചാൽ .

ഒരുമിക്കാൻ ശ്രമിച്ചവരെ ഒറ്റപ്പെടുത്തരുത്,

               1947 ൽ മുതൽ സമുദായത്തെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു AKVMS രൂപീകരിച്ച U.K.വാസുദേവൻ ആചാരി. 1966 ൽ AKVMS നെതിരായി രൂപം കൊണ്ട   കേരള വിശ്വബ്രഹ്മ മഹാസഭയും ,കേരള വിശ്വകർമ്മാള സംഘവും സമുദായ താൽപര്യങ്ങൾക്കു ദോഷമായപ്പോൾ ആലുവയിൽ വെച്ച് പ്രിസിദ്ധമായ വട്ടമേശ സമ്മേളനം നടന്നു. 1968 ൽ AKVMS പ്രസിഡണ്ട് Adv:പി.സരസപ്പൻറെനേതൃത്വത്തിൽVSSഎന്നഏകസംഘടന രൂപീകരിച്ചു .പക്ഷെ അധികം താമസിയാതെ അതുവേർപിരിഞ്ഞു.2001 ൽ AKVMS പ്രസിഡണ്ട് Adv.പി.ആർ.ദേവദാസിന്റെ നേതൃത്വത്തിൽ VSS ,TVS എന്നീ സംഘടനകളെ കൂട്ടി KVS എന്ന പേരിൽ ഏക സംഘടന  രൂപീകരിച്ചു.പക്ഷെ അധികം താമസിയാതെ അതും വഴി പിരിഞ്ഞു. എക്കാലത്തും വിശ്വകർമ്മ ഐക്യത്തിനും,ഏകോപനത്തിനും മുന്നിൽ നിന്ന AKVMS നേതൃത്വത്തിന് അഭിനന്ദനങ്ങൾ.ശ്രമം തുടരുക.

        ഏഷണിയും പരദൂഷണവും  അടുത്തകാലത്തായി സോഷ്യൽ മീഡിയകളിൽ നടക്കുന്ന വിശ്വകർമ്മ ഉദ്ധാരണങ്ങളും,പരസ്യമായി സഭാനേതൃത്വത്തിനുമേൽ നടത്തുന്ന അധിക്ഷേപവും വ്യക്തിഹത്യകളും അസഹനീയമാണ്. പോസ്റ്റ് മുതലാളിമാർക്ക് നൂറുകണക്കിന് ലൈക് കിട്ടും.പക്ഷെ ആയിരക്കണക്കിന് സമുദായ സ്നേഹികൾ നിശബ്ദരായി ഗാലറിയിലുണ്ട് എന്നകാര്യം കളിക്കാർ ഓർക്കുന്നതു നന്ന്.സാമുദായഅംഗങ്ങളുടെ ആത്മവീര്യം കെടുത്തുന്ന പരസ്യമായ കുറ്റം പറച്ചിലും പഴിചാരലും തെറിവിളിയും അവസാനിപ്പിക്കാം.രാഷ്ട്രീയ നേതൃത്വങ്ങളുടെ മേൽ പഴിചാരി എത്രനാൾ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കാനാവും.ബഹുമാന്യനായ ഷാജി ആര്യമംഗലത്തിന്റെ വാക്കുകൾ കടമെടുന്നുക്കുന്നു..ഒന്ന് തോറ്റു കൊടുത്തുകൊണ്ട് ജയിക്കാം .ഈ link  ശ്രവിക്കുക.

https://www.youtube.com/watch?v=2OnFLhhHHdM


Sabu Narayanan 
9400587981 


                   

Comments

Sulekha said…
നമസ്തേ 🙏🙏

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

കൊടിമരവും കാപ്പ് കെട്ടും

വിശ്വകർമ്മജരും കേരളചരിത്രവും

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ

VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]