Posts

Showing posts with the label Books & Literature

SWARNAM [GOLD]

Image
  പുസ്തക  പരിചയം    സ്വർണ്ണ  വ്യവസായത്തിന്റെ വളർച്ചയും  സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും             മാറി  മാറി വരുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരണമായി മാറാൻ നിർബന്ധിതരാവുകയും എന്നാൽ മാറാൻ കഴിയാതിരിക്കുകയും ചെയ്യുന്ന തൊഴിൽ വിഭാഗമാണ് പൊതുവെ വിശ്വകർമ്മജർ. അതിൽ പ്രാമുഖ്യമുള്ളവരാണ് സ്വർണ്ണ പണിക്കാർ. സ്വർണ്ണ വ്യവസായത്തിലെ നിഘൂഢതകളും , തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും , അവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ്  ശ്രീ . ശശിക്കുട്ടൻ വാകത്താനം രചിച്ച "സ്വർണ്ണം-കേരളത്തിലെ സ്വർണ്ണ വ്യവസായവും സ്വർണ്ണ ത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയും"എന്ന പുസ്തകം.        പാരമ്പര്യത്തിൻറെ തനിമയെ ഉയർത്തിക്കാട്ടിയാണ് സ്വർണാഭരണ വിപണി ഇന്നും ലാഭം കൊയ്യുന്നത്.ആധുനിക ഫാഷൻ ഡിസൈനുകൾ പലതും പഴയ തിന്റെ  അനുകരണങ്ങളോ ചെറിയ മാറ്റങ്ങളോട് കൂടിയോ ആണ് അവതരിപ്പിക്കുന്നത്,പാരമ്പര്യത്തിൻറെ കൈ കരുത്തു നിറഞ്ഞു നിൽക്കുന്ന ആഭരണങ്ങളാണ് സ്വർണാഭരണ വിപണിയുടെപ്രധാനആകർഷണീയത.സ്വർണ്ണം കൈകാര്യം ചെയ്യുന്നതിൽ വിശ്വക...

വിശ്വകർമ്മജരും കേരള സമൂഹവും

Image
 കേരള സമൂഹത്തിൽ സവിശേഷ പ്രാധാന്യമുള്ള ജനസമൂഹമാണ് വിശ്വകർമ്മജർ.കല്ലൻ, കൊല്ലൻ, ആശാരി, മൂശാരി, തട്ടാൻ എന്ന് അഞ്ച് വിഭാഗങ്ങളെ ഉൾപ്പെടുത്തി ഐക്കുടി കമ്മാളൻ അഥവാ ഐo വക കമ്മാളൻ എന്ന് വിളിച്ചു പോന്നിരുന്നു.ഈ അഞ്ച് വിഭാഗങ്ങളിലും ഉപ വിഭാഗങ്ങളുമുണ്ടായിരുന്നു. കൊല്ലൻമാരിൽ ഐരുതികൾ(അയിരിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുക്കുന്നവർ)ബ്രഹ്മ കൊല്ലൻ (ക്ഷേത്രം പണിക്കാർ)കൊച്ചു കൊല്ലൻ (ഉലയിൽ പണി ചെയ്യുന്നവർ)ശുദ്ര കൊല്ലൻ (പണി ആയുധങ്ങൾ നിർമ്മിക്കുന്നവർ) മരപ്പണിക്കാരിൽ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി എന്നീ വിഭാഗങ്ങളും ഉണ്ടായിരുന്നു. തട്ടാൻമാരിൽ മലയാളി തട്ടാൻ, പാണ്ടി തട്ടാൻ എന്നിങ്ങനെ പ്രധാനമായും രണ്ടു വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.പാണ്ടി തട്ടാൻമാർ വിശ്വകർമ്മജരിലെ മറ്റു വിഭാഗങ്ങളിൽ നിന്നും അകലം പാലിക്കുകയും, വിശ്വബ്രാഹ്‌മണരായും അറിയപ്പെട്ടിരുന്നു. പൊതുവെ കല്ലിലും മരത്തിലും ലോഹത്തിലും പണിയെടുക്കുന്ന പരമ്പരാഗത തൊഴിൽ സമൂഹമാണ് വിശ്വകർമ്മജർ.സാധാരണ തൊഴിലാളി എന്നതിനപ്പുറം വ്യവസായ പ്രാധാന്യമുള്ള തൊഴിൽ ചെയ്തിരുന്നതിന്നാലും,കലയും ശാസ്ത്രവും നിർണ്ണായക ഘടക മായിരുന്നതിനാലും വ്യവസായ തൊഴിലാളി എന്ന നിലയിൽ ഇവർക്ക് പ്രാ...

വിശ്വകർമ്മജരും കേരളചരിത്രവും

Image
                   പുസ്തക പരിചയം                                                                                                                         വിശ്വകർമ്മജരും കേരളചരിത്രവും                           കേ രളത്തിലെ വിശ്വകർമജരെ കുറിച്ചുള്ള ചരിത്രപരമായ അവലോകനമാണ് ശ്രീ. ശശിക്കുട്ടൻ വാകത്താനം രചിച്ച  വിശ്വകർമജരും കേരളചരിത്രവും എന്ന ഗ്രന്ഥം.നിരവധി കേരള ചരിത്ര ഗ്രന്ഥങ്ങൾ മലയാളത്തിൽ ഇന്നു ലഭ്യമാണ് പലതും നമ്പൂതിരി  കേന്ദ്രീകൃതച്ചരിത്രമാണ്‌ ചരിത്രം  നിർമ്മിച്ചവർ ഇവിടെ അപ്രത്യക്ഷമാണ്.                    ...