PRARTHANA


 ഓം 

ശ്രീ വിശ്വകർമ്മണെ നമഃ 

വിശ്വകർമ്മ ധ്യാനം 

പഞ്ചവക്രതം ജഡാധാരം 

പഞ്ചാദശ  വിലോചനം 

സദ്യോജാതാനനം  ശ്വേതം 

വാമദേവന്തു കൃഷ്‌ണകം

         അഘോരം രക്തവർണ്ണഞ്ച 

         പീതം തൽപുരുഷം തഥാ 

         ഈശാനം ശ്യാമ വർണ്ണഞ്ച 

         ശരീരം ഹേമ വർണകം 

ദശബാഹു മഹാകായം 

കർണ്ണകുണ്ഡല ശോഭിതം 

പീതാംബരം പുഷ്പമാല 

നാഗയജ്‌നോപ  വീതിനം 

          രുദ്രാക്ഷ മാലാ സംയുക്തം 

           വ്യാഘ്ര ചർമ്മോത്തരീയകം 

           പിനാക മക്ഷ മാലഞ്ച 

           നാഗം ശൂലം വരാംബുജം 

വീണാ൦ ഡമരുകം ബാണം 

ശംഖ  ചക്ര  ധരം തഥാ 

കോടി  സൂര്യ  പ്രതീകാശം 

സർവ്വ ജീവ ദയാപരം 

           വിശ്വേശം വിശ്വകർമ്മണം 

           വിശ്വനിർമ്മാണ  കാരിണം

          ഋഷി  ഭിഃ   സാനകാ ദൈൃശ്ച 

          സംയുക്തം പ്രാണമാ മൃഹം 

☝☝☝☝☝

ശിവ പഞ്ചാക്ഷര സ്തോത്രം

നാഗേന്ദ്ര ഹാരായ ത്രിലോചനായ

ഭസ്‌മാംഗരാഗായ മഹേശ്വരായ 

നിത്യായ ശുദ്ധായ  ഭിഗംബരായ 

തസ്മൈ 'ന' കാരായ നമശ്ശിവായ 

           മാന്താകിനീ  സലില ചന്ദന ചർച്ചിതായ 

           നന്ദീശ്വര പ്രഥമ നാഥ മഹേശ്വരായ 

           മാന്തരപുഷ്പ ബഹുപുഷ്പ സുപൂജിതായ

           തസ്മൈ 'മ' കാരായ നമശ്ശിവായ 

ശിവായ ഗൗരി വാദനാബ്ജവൃന്ത 

സൂര്യായ ദക്ഷാധ്വര നാശനായ  

ശ്രീ നീലകണ്ഠായ വൃഷധ്വജായ 

തസ്മൈ 'ശി' കാരായ നമശ്ശിവായ 

           വസിഷ്ഠ കുംഭോദ്ഭവ ഗൗതമായ

           മുനീന്ദ്ര ദേവാർച്ചിത ശേഖരായ 

           ചന്ദ്രാർക്ക വൈശ്വാ നരലോചനായ 

           തസ്മൈ 'വ' കാരായ നമശ്ശിവായ 

യക്ഷ സ്വരൂപായ ജടാധരായ 

പിനാക ഹസ്തായ സനാതനായ 

ദിവ്യായ ദേവായ ദിഗംബരായ 

തസ്മൈ 'യ' കാരായ നമശ്ശിവായ 

☝☝☝☝☝ 

ഓം വിശ്വകർമ്മണെ നമഃ 

ദൈവമേ സച്ചിതാനന്ദ 

ദൈവമേ ഭക്തവത്സല 

ദൈവമേ താവകാരുണ്യം 

ദീർഘകാലം വരേണമേ... 

സൃഷ്ടിച്ചു ഞങ്ങളെ പിന്നെ 

രക്ഷിച്ചു വഴിപോലെ നീ 

സൂക്ഷിച്ചു മരുവുന്നെന്നും 

ഞങ്ങളോർക്കുന്നു സർവ്വദാ... 

ചരാ ചരങ്ങളോരോന്നും 

സൃഷ്ടിച്ചിട്ടു യഥായഥം 

അവയെ കാത്തഴിക്കുന്ന 

തമ്പുരാൻ നീ സനാതനൻ... 

പലരും പലടത്തായി 

ത്രാതാവേ നിന്റെഈ ജനം 

തേടുന്നു മത ഭേദത്താൽ 

പിന്നെ പിന്നെ അവകാശികൾ...

ജഗത്തിൽ കണ്ടതെല്ലാമേ 

ധർമ്മത്താൽ നിലനിർത്തി നീ 

ധർമ്മ സ്വരൂപനായ് വാഴും

പക്ഷമെന്നിപ്രകാരമാം... 

സ്വർഗ്ഗ സിംഹാസനത്തിങ്കൽ 

പരിശുദ്ധ പിതാവ് നീ 

പുത്രരോടൊത്തു വാഴുന്നൂ 

പക്ഷമീ വണ്ണമൊന്നുതാൻ...

പഞ്ചമീ ചന്ദ്രനോടൊത്തു 

സൗഭാഗ്യ ശ്രീ കലർന്നു നീ 

വാനിൽ വാഴുന്നു വെന്നുണ്ട് 

പക്ഷമെന്നിപ്രകാരമാം... 

കൈലാസമെന്ന വൻകുന്നിൽ 

ഭൂതസേ നാന്വിതൻ ഭവാൻ 

ഇരുന്നരുളുവോനെന്നും 

പക്ഷം ചൊല്ലുന്നു കേചന...

ക്ഷീര വരാർന്നദിക്കുള്ളിൽ 

പാമ്പണി പള്ളിമെത്തമേൽ 

ഉറങ്ങുന്നു ഭവാനെന്നും 

ഞങ്ങളോർക്കുന്നു സർവ്വദാ... 

എല്ലാം ഭവാനൊരാളെന്നെ 

ഞങ്ങൾക്കൊക്കെ അറിഞ്ഞിടാം 

ഞങ്ങളെ കാത്തുകൊള്ളേണം 

സർവ്വ ലോകൈക നായക...

പ്രകൃത്യക്ഷത്തിലീവണ്ണം 

പ്രപഞ്ചം തിരിയുന്നിതാ 

ശശ്വം പ്രകൃതിയാം നിന്നെ 

സന്തതം ഞങ്ങൾ കുമ്പിടാം... 

മനസ്സാ നിന്നെയോർത്തീടാം 

വചസാ ഞങ്ങൾ വാഴ്ത്തീടാം 

വപുസാ വ്യാപരിപ്പിക്കാം 

ധർമ്മ മൂർത്തേ സനാതനാ... 

ദൈവമേ സച്ചിതാനന്ദ 

ദൈവമേ ഭക്ത വത്സലാ 

ദൈവമേ തവകാരുണ്യം 

ദീർഘകാലം വരേണമേ... 

ദീർഘകാലം വരേണമേ... 

ദീർഘകാലം വരേണമേ... 

☝☝☝☝☝

വിശ്വബ്രഹ്മണേ നമോ 

വിശ്വകർമ്മാവേ  നമോ 

വിശ്വ കർത്താവെ കൃപ 

സാത്മമേ നമഃ സ്‌തുഭ്യം.. 

നിശേഷ ഭൂതോത്ഭവാ

കർമ്മ കർത്താവേ ഗുരോ 

വിശ്വംഭര പ്രഭുവേ 

ആശ്രയാ മരുളേണം ...

രൂപാ രൂപാത്വം തൃത്വാ 

ശോക മോഹ മാഹവേ 

താപ ത്രയങ്ങൾ തീർത്തു നീ 

പാഹിമാം ദയാബ്ധേ... 

സത്യ സാധൂത കൃത്യ 

നിഷ്ഠയിത്യാദി മഹൽ 

തത്വ സഞ്ചയാം ബോധ 

വിത്തേ നൽകണം വിഭോ... 

ഐഹിക പാരത്രിക 

സൗഖ്യ പ്രദായേകമാം 

ഐക്യ മത്യം ഞങ്ങൾക്ക് 

നൽകണം കൃപാസിന്ധോ... 

ഏകയോഗ ക്ഷേമമായ് 

ലോകസേവ ചെയ്യുവാൻ 

ഭാഗദേയ മേകണം 

ലോക പിതാവേ മേന്മേൽ...

ഇക്കണ്ട ലോകങ്ങൾക്ക-

ങ്ങൊക്കെയുമൊരുപോലെ 

മുഖ്യനാകും പിതാവേ 

വിശ്വനായക ഗുരോ... 

നിൻ തിരുനാമ മുദ്ര 

സങ്കാശകുലം തന്നിൽ 

സന്തതം കനിവെറും 

ബന്ധു വത്സലാ ഭജേ...

വിശ്വബ്രഹ്മണേ നമോ 

വിശ്വകർമ്മാവേ  നമോ 

വിശ്വ കർത്താവെ കൃപ 

സാത്മമേ നമഃ സ്‌തുഭ്യം... 

☝☝☝☝☝

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ സർവ്വശക്തിക്കും കാരണഭൂതനായും ത്രിലോക വ്യാപിയായും ഞങ്ങളുടെ മനോവർത്തിക്ക്,സാക്ഷിഭൂതനുമായിരിക്കുന്ന മഹാത്മാവേ ഞങ്ങൾക്ക് അങ്ങയെ ധ്യാനിപ്പാൻ തക്കവണ്ണം ജ്ഞാനമുണ്ടാക്കി തരേണമേ ...

സർവ്വചരാചരങ്ങളേയും സൃഷ്ടിക്കയും, രക്ഷിക്കയും, സംഹരിക്കയും ശുദ്ധമായാ ത്മാക്കൾക്ക് ത്വത് പ്രകാശത്തെ വെളിപ്പെടുത്തിക്കൊടുത്തും,സർവ്വ വല്ലഭനായും നിത്യാനന്ദ പ്രദനുമായിരിക്കുന്ന ഞങ്ങളുടെ പിതാവേ അങ്ങയെ സ്മരിക്കുന്നതിന് കഴിവുണ്ടാകുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ...

സർവ്വലോക പാലകാ ഭക്തവത്സലാ നിന്തിരുവടിയുടെ അപാരമായ കരുണാ ബലത്താൽ ഈ സാധുക്കളായഞങ്ങളുടെഹൃദയങ്ങളിലുള്ളഅന്ധവിശ്വാസങ്ങളെ ധ്വംസനം ചെയ്ത് ഏക ദൈവ വിശ്വാസമുണ്ടാകുവാൻ തിരുവുള്ള മുണ്ടാകേണമേ ...

സമസ്തലോക പിതാവേ,സർവ്വവ്യാപകാ ഞങ്ങളുടെ അനൈകമത്യത്തിൽ നിന്നും,അനാചാരങ്ങളിൽ നിന്നും,ഞങ്ങളെ വേർതിരിച്,സർവ്വ ജനത്തിലും, സമഭാവനയിലും സഹോദര സ്നേഹമുണ്ടാകുവാൻ തൃക്കൺ പാർത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ...

കരുണ നിറഞ്ഞ ദൈവമേ സർവ്വ ചരാചരങ്ങളുടേയും, ഐശ്വര്യത്തിനും, ആനന്ദത്തിനും, ഇരിപ്പിടമായും,സത്യാത്മായും വിളങ്ങുന്ന വേദസ്വരൂപമേ, ഞങ്ങൾക്ക് വേണ്ടുംവണ്ണം സകല ഐശ്വര്യവും ആനന്ദവു മുണ്ടാകുവാൻ അനുഗ്രഹം നൽകേണമേ...

സൃഷ്ടി കർത്താവേ നിന്തിരുവടി സാധുക്കളായ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ള സകല പിഴകളും ഞങ്ങളോട് ക്ഷമിച് ഞങ്ങളുടെ, മാതാ പിതാക്കന്മാരെയും,സഹോദരങ്ങളേയും,പുത്ര പൗത്രാദികളേയും, സംസാര ദുഃഖത്തിൽ നിന്നും രോഗ ബാധയിൽ നിന്നും ശത്രു പീഢയിൽ നിന്നും ഞങ്ങളെ വേർതിരിച് പരമാനന്ദ മനുഭവിക്കുന്നതിന് അവിടുത്തെ കൃപയുണ്ടാകേണമേ...

അഖില ലോക ഗുരോ, പഞ്ചാനനാ ഞങ്ങളുടെ നിത്യതയെ മുടക്കാതെയും അകാലമരണത്തിൽ പ്പെടാതെയും മായാ ബന്ധനത്തിലകപ്പെടാതെയും, ഊണിലുമുറക്കത്തിലും ഞങ്ങളെ നീ കാത്തു രക്ഷിച്ചുകൊള്ളേണമേ...

ത്രൈലോക്യ ജീവനായും, സ്വപിതാവായും മോക്ഷമാർഗ്ഗ പ്രദനായും,ദിവ്യ സ്വരൂപനുമായിരിക്കുന്ന മഹാത്മാവേ ഞങ്ങളുടെ ഹൃദയങ്ങളിലുള്ള അന്ധകാരങ്ങളെ നിശ്ശേഷം നീക്കി ഓജസ്സിനേയും, തേജസ്സിനേയും വർദ്ദിപ്പിച്ചു ഉത്തമ ഭക്തന്മാരാക്കിത്തീർക്കുവാൻ ഇടയാക്കേണമേ...   

സർവ്വ വ്യാപിയായും, സർവ്വ സാക്ഷിയായും നിൽക്കുന്ന ജഗൽപിതാവേ, പരജനത്തിലും, പരദൂഷണത്തിലും, മറ്റുള്ള ഓരോ ദുഷ്പ്രവർത്തികളിലും പ്രതിപത്തി ഉണ്ടാകുവാതിരിപ്പാൻ   ഞങ്ങളെ അനുഗ്രഹിക്കേണമേ...

വിരട്ടായും, സാമ്രാട്ടായും, സ്വരാട്ടായും പ്രശോഭിക്കുന്ന ആനന്തമൂർത്തേ, ലോക സൃഷ്ടാവായ പഞ്ചാനനാ അങ്ങയുടെ വാത്സല്യ ഭാജനങ്ങളായ സന്താനങ്ങൾ, ലോക മഹാ സമുദ്രത്തിൽ മുങ്ങി അങ്ങയുടെ നാമം പോലുമുച്ചരിക്കുന്നതിന് അറിവില്ലാത്ത മഹാ പാപികളായായി തീർന്നു  പോയിട്ടുള്ള ഞങ്ങളും ഞങ്ങളുടെ മുൻഗാമികളും, ചെയ്തു പോയിട്ടുള്ള സകല പിഴകളും ഞങ്ങളോട് ക്ഷമിച് സർവ്വ സമ്പൽ സമൃദ്ധിയോടുകൂടി സുഖമനുഭവിക്കുന്നതിന് ഞങ്ങളുടെ നേരെ തൃക്കൺ പാർത്തു കടാക്ഷിച്ചു കൊള്ളേണമേ..

ആഹാ സർവ്വ ജഗന്മയപ്രിയ വിരട്ടായീടുമെൻ ദൈവമേ... ആഹാ ഞങ്ങളനാഥരായി വലയുന്നീ ലോക ശോകാബ്ധിയിങ്കൽ ...ആഹാ  ഞങ്ങളിതേ വിധത്തിഴുലാതെ ഏകോപിച്ചാസ്ഥരായി, മോഹാലസ്യമകന്നു വാഴുന്നതിനീശാ കടാക്ഷിക്കണം..

☝☝☝☝☝

പഞ്ചാനനോ ദശഭുജോ വൃതബന്ധദീക്ഷ: 

കേയൂര ഹാര മണി കുണ്ഡല ചണ്ഡ തേജോ:

ഭസ്മാങ്കിതോ മണി മയാസന സമസ്ഥിതോസ്വ:

സർവേശ്വരോ വസതുമേ ഹൃദി വിശ്വകർമ്മ ...

         സർവ്വം ക്ഷോണീതലേ സമുദ്രകുഹരേ സംസ്ഥാപരം ലീയതേ 

        സർവ്വജ്ഞാദൃത ഭൂത പഞ്ചവദന ശ്രീ വിശ്വകർമ്മാ ഭുവി ....

        ക്ഷോണീ വൃക്ഷ ഗിരീന്ദ്രവാന ജലധിം തത്രസ്തലെസ്ഥായിതും 

        നിർമ്മാണം കൃതവാൻ ജഗൽ ഗുരഹോ നിർജ്ജീവ ജീവേശ്വരഃ 

മാമാല വീണ മണി വട്ട കപാല ശൂലം 

പാശാങ്കുശം പരശു വഹ്നി കടീം തുടീനാം 

രുദ്രാക്ഷ വൃഷ്ട്ടി നവ ചന്ദ്ര ഭുജംഗുലീയം 

ഭക്ത പ്രിയായ വരദായ നമഃ ശിവായം ...

       ☝☝☝☝☝

ഓംകാരം പരമം ശാന്തം 

ഗായത്രിം പ്രണവം പരം 

ഭുവനം ഭവനം സത്യം 

കർമ്മ സാക്ഷീം  നമാമ്യഹം 

ഗേഹേ വസതു സൗഭാഗ്യേ

ഗൃഹലക്ഷ്മീ നമോസ്തുതേ 

നിത്യം ഗോവർദ്ധിധാനായ 

കാമധേനു നമോസ്തുതേ 

ധന ധാന്യ സമൃദ്ധായാ 

ധന ലക്ഷ്മീ നമോസ്തുതേ 

സത്യ സത്‌സംഗ വിദ്യായ 

വിദ്യാ ലക്ഷ്മീ നമോസ്തുതേ 

ആയുരാരോഗ്യ ഭാഗ്യായ 

നമോ ധന്വന്തരീ നമഃ 

സർവ്വ ദോഷ വിനാശായ 

സർവ്വ ശക്ത്യേ  നമോസ്തുതേ 

സർവ്വൈശ്വര്യ പ്രദാനായ 

സർവ്വേശ്വര  നമോസ്തുതേ 

ഓം  ശാന്തി  ശാന്തി  ശാന്തിഃ 

☝☝☝☝☝

  

        


 


Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും