Viswakarma community Reservation
വിശ്വകർമ്മജരും സംവരണവും ഒരു തിരിഞ്ഞുനോട്ടം
തിരുവിതാംകൂർ പ്രജകൾക്ക് സർക്കാർ സർവ്വീസിൽ അവസര സമത്വം ഉറപ്പാക്കുവാൻ വേണ്ടി വിവിധ സമുദായങ്ങളെ പഠിച്ചു റിപ്പോർട് സമർപ്പിക്കുവാൻ1935 ൽ ലജിസ്ലേറ്റീവ് കൗൺസിൽ തീരുമാനിച്ചു.നിരവധി ചർച്ചകൾക്കൊടുവിൽ ഹൈകോടതി ജഡ്ജി ആയിരുന്ന ഡോക്ടർ നോക്സ് സമർപ്പിച്ച റിപ്പോർട് കൗൺസിൽ അംഗീകരിച്ചു.ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഡിപ്പാർട്മെൻറ് മേലധികാരികൾ നിയമനം നടത്തുന്ന സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട്പബ്ലിക് സെർവ്വീസ് നിയമനങ്ങൾക്കായി 1935 ജൂലൈ മാസം പബ്ലിക്സർവ്വീസ് കമ്മീഷണറെ നിയമിച്ചു.
സാമുദായിക സംവരണം 1936 മുതൽ ആരംഭിക്കുകയും ചെയ്തു.വിശ്വകർമ്മ പ്രതിനിധി കളായി ശ്രീ:ജി.നീലകണ്ഠനും ,ശ്രീ.എൻ .വേലു ആചാരിയും ശ്രീമൂലം പ്രജാ സഭയിൽ അംഗങ്ങൾ ആയിരുന്നു. 1936 മുതൽ വിശ്വകർമ്മജർ 3%സംവരണത്തിന് അർഹരായിരുന്നു .
കേരളം രൂപീകൃതമായതിനു ശേഷം 1957 ഇ.എം.എസ് മന്ത്രി സഭ അധികാരത്തിൽ വരുകയും ഭരണ പരിഷ്കാര കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാതി സംവരണം നീക്കി സാമ്പത്തിക സംവരണം നടപ്പാക്കുവാൻ ശുപാര്ശയും ചെയ്തു.തിരുവിതാം കൂറിലെ വിശ്വകർമ്മജർക്കു സംവരണാനുകൂല്യം നഷ്ടമാവുകയും ,അതിൻറെ ആനുകൂല്യം സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ചിലസമുദായങ്ങൾക്കു മാത്രം ലഭിക്കുകയും ചെയ്തു .അവർ പിന്നീട് മറ്റു പിന്നോക്ക സമുദായങ്ങളിലെ മുന്നോക്ക ക്കാരായി മാറി എന്നുള്ളത് ചരിത്ര യാഥാർഥ്യം .സമുദായ സംവരണം സംബന്ധിച്ച് കേരളത്തിൽ വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവമാണ് 1970 നവംബർ 30 ന് കേരള സർക്കാരിന് സമർപ്പിക്കപ്പെട്ട ബാക്ക്വേർഡ് ക്ലാസ്സ് റിസർവേഷൻ കമ്മറ്റി റിപ്പോർട്ട്.(നെട്ടൂർ കമ്മീഷൻ റിപ്പോർട്ട്)
1979 ൽ നെട്ടൂർ കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക സർക്കാർ ഉത്തരവിലൂടെ വിശ്വകർമ്മജരുടെ 3 % സംവരണം പുനഃ സ്ഥാപിക്കുന്നതുവരെ 1957 മുതൽ 1979 വരെ നീണ്ട 22 വർഷം വിശ്വകർമ്മ സമുദായത്തിന് ഉണ്ടായ നഷ്ടം വിലമതിക്കുവാൻ പറ്റാത്തതാണ്.സംവരണം പുനഃ സ്ഥാപിക്കുവാൻ നമ്മുടെ പൂർവ കാല നേതാക്കൾ ഏറ്റ മർദ്ദനവും , നടത്തിയ എണ്ണിയാലൊടുങ്ങാത്ത സമരപോരാട്ടങ്ങൾക്കുമൊടുവിൽ VSS ജനറൽ സെക്രട്ടറി ശ്രീ.MP .വേലായുധൻ നിയമസഭ നടന്നുകൊണ്ടിരിക്കെ നിയമ സഭയിൽ പ്രവേശിക്കുകയും നോട്ടീസ് വിതരണം ചെയ്തു നിയമ സഭ സ്തംഭിപ്പിക്കുകയും, മർദ്ദനമേറ്റ് അറസ്റ്റു വരിക്കുകയും ചെയ്തത് വിശ്വകർമ്മ സമര ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ്.
ഈ സാഹചര്യങ്ങൾ നിലനിൽക്കുന്ന കാലഘട്ടത്തിലാണ് 10 % മുന്നോക്കസംവരണം വിശ്വകർമ്മ സമുദായത്തെ എങ്ങിനെ ബാധിക്കും എന്ന് ചിന്തിക്കേണ്ടത് . നിലവിലുള്ള പിന്നോക്ക സമുദായ സംവരണത്തിൽ കുറവുണ്ടാകാതെ അധിക അവസരം സൃഷ്ടിച്ചു അതിനെ മറികടക്കുമെന്നുള്ള സർക്കാരിന്റെ വാദം യഥാർത്ഥത്തിൽ സംവരണ തത്വത്തിനോടുള്ള വെല്ലുവിളിയാണ് .
മുന്നോക്കരിലെ പിന്നോക്കർക്കു സംവരണം കൊടുക്കുക്കുന്നതുപോലെ ,
പിന്നോക്കരിലെ മുന്നോക്കരെ ഒഴിവാക്കേണ്ടതില്ലേ ...!!!
സ്ഥിതി സമത്വമാണ് ലക്ഷ്യമെങ്കിൽ ....!!!
Comments