വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

   വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ 

      കേരളത്തിലെ  ബഹുമുഖ വിശ്വകർമ്മ സുഹൃത്തുക്കളെ,നിങ്ങളുടെ മുഖത്തെ ചിരി മായുവാൻ ഇനി കുറച്ചു കാലം കൂടി മാത്രം.അതുകൊണ്ടുതന്നെ ഇതൊരോർമ്മപ്പെടുത്തൽ കൂടിയാണ്.

       ഏതാനും ദിവസം മുൻപുമാത്രം നടന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും അതിൽ നിന്നും ലഭിക്കുന്ന സന്ദേശവുമാണ് ഈ ലേഖനത്തിനാധാരം.കേരളത്തിലാകെ തെരഞ്ഞെടുപ്പ് നടന്ന 21908 വാർഡുകളിൽ പ്രതിഫലിച്ച വലിയൊരു രാസമാറ്റമായിരുന്നു മുന്നണികളുടെ വിജയത്തിനാധാരം.അത് മുന്പത്തേക്കാളേറെ ശക്തിയോടെ ചെവികളിൽ നിന്നും ചെവികളിലേക്കു പറഞ്ഞു പരത്തിയ,ജാതി,മത സംഘടിക്കലായിരുന്നു.ഭൂരിപക്ഷവും ന്യുനപക്ഷവും(കൂടുതലും,കുറവും )തമ്മിലുള്ള തുറന്ന പോര്.വിജയ സാധ്യതയില്ലാത്ത തലങ്ങളിൽ അസംഘടിതരെ ബലിയാടാക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രം.വോട്ട് മറിച്ചു വിൽക്കുന്നതുനു സമുദായ നേതൃ കവാടങ്ങളിൽ സമ്മാന,വാഗ്ദാന പെരുമഴയുമായി നേതാക്കൾ രഹസ്യമായി പണക്കിഴിയും,ലഹരികളും.ഇതാണ് വർത്തമാനകാല രാഷ്ട്രീയ തെരഞ്ഞെടുപ്പ് രംഗം.

           ഇതിലെവിടെയാണ് നമുക്ക് സ്ഥാനം.ത്രിതല പഞ്ചായത്ത്,നഗരസഭ,കോർപറേഷൻ വാർഡുകളിലെ 21908 വാർഡുകളിൽ നമ്മൾ മത്സരിച്ചതോ കേവലംഅഞ്ഞൂറിൽ താഴെ സീറ്റുകളിൽ മാത്രം.വിശ്വകർമ്മജർക്കു ശരാശരി പത്തു ശതമാനവും അതിനുമുകളിലും വോട്ടുകളുള്ള അയ്യായിരത്തിലധികം വാർഡുകളിൽ നമ്മൾ മത്സരിച്ചത് മുന്നൂറിൽ താഴെ സീറ്റുകളിൽ മാത്രം.കേരളത്തിലെ ആറായിരത്തിലധികംസീറ്റുകളിൽ പലരും ജയിച്ചത് ഒന്നുമുതൽ അൻപതു വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് ഇവിടെയാണ് ഒരു മുന്നണിയെ പരാജയപ്പെടുത്തുവാൻ നമുക്ക് വിലപേശി സമ്മർദ്ദ ഗ്രുപ്പാക്കുവാൻ സാധിക്കുന്നത്.പട്ടികജാതി പട്ടിക വർഗക്കാർക്ക് സംവരണ അനുകൂല്യത്തിലൂടെ ആയിരക്കണക്കിനാളുകളെ വിജയിപ്പിക്കുവാൻസാധിക്കുമ്പോൾ അവരുടെപോലും ഇലക്ഷൻ പ്രവർത്തന തൊഴിലാളിയായി നമ്മൾ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.പലസ്ഥലങ്ങളിലും ആശാരിച്ചിക്കും,തട്ടാത്തിക്കും,കൊല്ലത്തിക്കും വോട്ട് ചെയ്യില്ലെന്ന ചില സവർണ ചിന്തകൾ നമുക്ക് നൽകിയ വലിയ മുറിവുകളും പാഠങ്ങളുമാണെന്ന് നാം മറക്കാതിരിക്കുക.ഇവർക്ക് വോട്ട് ചെയുന്നില്ലെങ്കിലെന്തിന് ഇവരുടെ സമുദായത്തിൻറെ വോട്ടുകൾ മറ്റു സ്ഥലങ്ങളിൽ ഇവർ യാചിക്കുന്നു.ജയ സാധ്യതയുള്ള സ്ഥലങ്ങളിൽ ജനസംഖ്യാനുപാതികമായി അധികാര രാഷ്ട്രീയത്തിൽ നമുക്കും വേണം പങ്ക്.അതിനു മുന്നണികളെ നിയന്ത്രിക്കുന്ന ഭീമൻമാരെ പരാജയപ്പെടുത്തി കേരളത്തിൻറെ ചരിത്രത്തിൽ ഇടം നേടണം.അതിനാവശ്യം   ഈ നിസംഗതയല്ല.ചടുലമായ ഐക്യസന്നാഹമാണ്.കൂടെ നിൽക്കാത്തവരെയും ഒറ്റകാരെയും എന്നന്നേക്കുമായി പുറം തള്ളി ഭ്രഷ്ടുകല്പിക്കുക.(മനുസ്മൃതിയല്ല ) 

             ഒന്നിക്കൽ ,കാലാകാലങ്ങളായി സിംഹഭാഗം സമുദായ സ്നേഹികളും ഉന്നയിക്കുന്ന ഏക ആവശ്യം.അധികാരകൊത്തികൊണ്ടു മാത്രം ഇതിനെതിരെ മുഖം തിരിച്ചുനിൽക്കുന്ന സംഘടനാ പ്രമാണിമാർ.അവരറിയുന്നില്ല കാൽച്ചുവട്ടിലെ മണ്ണ് അതിവേഗം ഒലിച്ചുപോകുന്നത്.ഇവർ തടഞ്ഞു നിർത്തിയിരിക്കുന്നത് ഒരേ ആഗ്രഹം പുലർത്തുന്ന വിവിധ സംഘടനയിൽപെട്ട സമുദായസ്നേഹികളെയാണ്.ഇന്നല്ലെങ്കിൽ നാളെ ഈ മതിക്കെട്ടു തകർന്നു ഈ ജനതഒന്നാകും.ഉത്തര ദക്ഷിണ കൊറിയകളെ വേർതിരിച്ച അധികാരമതിൽ ജനങ്ങൾ തകർത്തപോലെ,വിശ്വകർമ്മ ജനതയെ വേർതിരിച്ചു നിർത്തുന്ന സംഘടനാമത്തിൽ തകർത്തിവരൊന്നാകും.ആ കുത്തൊഴുക്കിൽ ഇത്രയുംകാലം ഇവരുടെ ആഗ്രഹങ്ങൾക്ക് തടയിട്ട നേതാക്കളെ ഇവർ പുച്ഛിച്ചു പുറം തള്ളുംഅതിനു കാത്തുനിൽക്കാതെ എത്രയും വേഗം ഈ പരശുരാമഭൂമിയിൽ വിശ്വകർമ്മ സംഘടനകളുടെ ഐക്യം രൂപപ്പെടണം.ഇതിലൂടെ അവകാശങ്ങൾക്കും,അധികാരങ്ങൾക്കുംവേണ്ടി വിലപേശണം.അവഗണയുടെ തുരുത്തിൽനിന്നും അധികാരത്തിൻറെ ഔന്നത്യത്തിലേക്ക് ഈ സമൂഹത്തിന് ഉയർന്നു വരുവാനുള്ള അവസാന അവസരമെന്ന പരിഗണനകൂടി ജനമനസുകളിൽ ഉയർത്തണം.കഴിഞ്ഞ കാലങ്ങളിൽ സമുദായവും സംഘടനയും വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞവർക്ക് തെറ്റ് തിരുത്താനുള്ള അവസരവും ഈ ഐക്യപ്പെടലിലൂടെ പുനർജനിക്കും.കുറച്ചു നേതാക്കന്മാർ ആത്മസംയമനം പാലിച്ചു ഈ ജനതക്കുവേണ്ടി  അധികാരചിന്ത വെടിയണം.കാലം ഇവരെ വിശുദ്ധരാക്കും.ഇതിലൂടെ വളരുന്ന തലമുറയ്ക്ക് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാനാകും.അല്ലെങ്കിൽ ഒരു സമൂഹത്തിനെ,ഒരു സംസ്കാരത്തിനെയാകെ ശിഥിലമാക്കിയതിനുത്തരംതേടി നിരവധിയായ സംഘടനാ നേതാക്കൾക്കെതിരെ ജകീയ പ്രതിരോധം നേരിടേണ്ടിവരും .തീർച്ച...കാലം കരുതിവെച്ച കാവ്യനീതിയാണ് നാമാഗ്രഹിക്കുന്നതെങ്കിൽ നിങ്ങളെ ബന്ധിച്ച ചങ്ങലക്കെട്ടുകൾ തകർത്തെറിയു.നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുവാൻ പരസ്പരം കരുതലും കാവലുമാവുക. 

സൃഷ്ടിയുടെ കണക്കു പുസ്തകത്തിന്റെ രചയിതാക്കളെ ,

വിശ്വകര്മജനെന്ന അഭിമാനബോധം നിങ്ങളിലുണരട്ടെ....

 രവീദ്രനാഥ് വാകത്താനം    

Mob: 8848208728 

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും