ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം
ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഃ വുത്സവം 2024 ഫെബ്രുവരി 9 കൊടി കയറി 18 വരെ ക്ഷേത്ര ആചാരങ്ങളും, പാരമ്പര്യ വിധി പ്രകാരമുള്ള പൂജാ കർമ്മങ്ങളോടും കൂടി കൊണ്ടാടുന്നു. ക്ഷേത്രം ശതാബ്‌ദി നിറവിലാണ് ഈ വർഷത്തെ തിരുഃ വുത്സവത്തെ വരവേൽക്കുന്നത്. ഒരു പക്ഷെ 100 വർഷം ഉത്സവ ആഘോഷം നടക്കുന്ന കേരളത്തിലെ അപൂർവ്വ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ ഒന്നാകാം വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രം. നൂറു വർഷങ്ങൾക്കപ്പുറം പഴക്കമുള്ള ഈ ആരാധനാ കേന്ദ്രം സമീപ പ്രദേശങ്ങളായ ഞാലിയാകുഴി, പൊങ്ങംതാനം, ചീരഞ്ചിറ,ഇത്തിത്താനം,പത്താമുട്ടം,തുടങ്ങിയ കരകളിലെ വിശ്വകർമ്മജരുടെയും മറ്റു ജന വിഭാഗങ്ങളുടെയും അദ്ധ്യാത്മിക കേന്ദ്രവും ആശാൻ കളരി യോട് കൂടിയുള്ള അറിവിന്റെ കേന്ദ്രവുമായിരുന്നു.പിൽകാലത്തു ഭജന മഠം എന്നപേരിൽപഞ്ചദേശങ്ങൾക്ക്അധിപനായി റിയപ്പെട്ടു.41 ദിവസവും മണ്ഡല പൂജ കാലത്ത് ഭജന നടന്നിരുന്നു. ഇന്നും ചിറപ്പ് മഹോത്സവം, മകര പൊങ്കാല യോട്കൂടി നടക്കുന്നു .1924 ൽ മണ്ഡല പൂജ സമാപനത്തോട് കൂടി ആദ്യ തിരുവുത്സവം നടന്നു.പിന്നീട് ശിവരാത്രി ഉത്സവമായും 39 വർഷം ആഘോഷം നടന്നു.1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ സഭ( പിന്നീട് AKVMS )രൂപീകരിച്ചപ്പോൾ വിവിധ പ്രദേശ...