VISWAKARMA TEMPLES IN KERALA 2 [Viswakarma mahadeva temple vakathanam]
ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം
പുത്തൻചന്ത PO, കണ്ണഞ്ചിറ, വാകത്താനം
കോട്ടയം. 686538
ഫോണ്‍: 0481 2461248
കോട്ടയംജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ കണ്ണൻചിറ പ്രദേശത്ത്സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്ശ്രീ വിശ്വകർമ്മമഹാദേവക്ഷേത്രം.(മൂലസ്ഥാനം)പഞ്ചമുഖ വിശ്വകർമ്മദേവൻ താമര യിൽ ഇരിക്കുന്ന പഞ്ചലോഹ വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. ഉപദേവ സ്ഥാനങ്ങളിൽ ദുർഗ്ഗാദേവി , സുബ്രഹ്മണ്യൻ , നാഗരാജ , മൂലപിതൃ, രക്ഷസ്സ് എന്നീ വിഗ്രഹങ്ങളും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ട് പഴക്കമുള്ള ദേവതാ സങ്കൽപം 1897 -മുതൽ ഭജനയും ആരാധനയുമായി തുടങ്ങി .1924 ൽ മണ്ഡല പൂജയ്ക്കു ആദ്യ തിരുഃഉത്സവത്തിന് തുടക്കം കുറിച്ചു. വളര്ച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഭജനമഠ മായും ,1965 ൽ വിശ്വകർമ്മ ഗുരുദേവ ക്ഷേത്രമായും 1989 ൽ വിശ്വകർമ്മ മഹാദേവ ക്ഷേത്രമായുംമാറി. കോട്ടയം പട്ടണത്തിൽനിന്നും വാകത്താനം വഴി ചങ്ങനാശേരി റൂട്ടിൽ 19 കി .മീ .ഉം ചങ്ങനാശേരി പട്ടണത്തിൽ നിന്നും 9 കി.മീ.ഉം സഞ്ചരിച്ചാൽ കണ്ണഞ്ചിറ ബസ്സ് സ്റ്റോപ്പിൽ (പുത്തെൻചന്ത മുക്ക്) ഇറങ്ങി ക്ഷേത്രത്തിൽ എത്തിച്ചേരാം.
1818 ഡിസംബർ 15 ലെ ചിറ്റൂർ അദാലത്ത് കോടതി വിധിയുടെ അന്തസത്ത വിശ്വകർമ്മജരിൽ ആത്മ ബോധത്തിന്റെയും സംഘബോധത്തിന്റെയും വിത്തുപാകി. ഭാരതത്തിലാകെ വിശ്വകർമ്മജർ സംവേധിക്കുവാനും സംഘടിക്കുവാനും തുടങ്ങി. മദ്രാസ്സിൽ 1903 ൽ വിശ്വകർമ്മജരുടെ ആദ്യ സംഘടന "വിശ്വകർമ്മ കുലാഭിമാന സഭ" രൂപീകരിച്ചു.സഞ്ചാരിയും,ക്ഷേത്രത്തിലെ പ്രഥമ ശാന്തിയുമായ കളരിക്കൽ ശ്രീ .നാരായണനാചാരി ദേശപര്യടനം കഴിഞ്ഞെത്തിയപ്പോൾ ഈ വാർത്ത വാകത്താനം പ്രദേശത്തും എത്തിച്ചു. കുടുംബ നാഥന്മാരായ റാപ്പുഴ ശ്രീ.നീലകണ്ഠൻ ആചാരി,കരിപ്പാൽ ശ്രീ.നാരായണൻ ആചാരി,നന്തികാട്ട്,പുതുപ്പറമ്പിൽ ശ്രീ.പരമേശ്വരൻ ആചാരി,കളരിക്കൽ ശ്രീ.നാരായണൻ ആചാരി,എന്നിവരുടെ നേതൃത്വത്തിൽ ഒരു ഭജന സമിതി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു .വിശ്വകർമ്മജർക്ക് ഒരു ആരാധനാ കേന്ദ്രം എന്ന തൃഷ്ണ ഉടലെടുത്തു. കണ്ണഞ്ചിറകരോട്ട് ആശാരി പറമ്പിൽ നീലകണ്ഠൻ ആചാരി (റാപ്പുഴ കൊല്ലംപറമ്പിൽ നീലകണ്ഠൻ )20 സെന്ററു സ്ഥലം നൽകി, താത്കാലിക ഷെഡ് നിർമ്മിച്ചു. സ്വാത്തികനും യോഗിയുമായിരുന്ന ലാളത്ത് ഇളയ തലമുറയിലെ റാപ്പുഴ നാരായണൻ ആചാരിയുടെ ആരാധനാമൂർത്തിയും കുലദൈവമായി പൂജിച്ചുo വന്ന, വിശ്വകർമ്മ ദേവൻറെ പ്രതിഷ്ഠ നടത്തുകയും ചെയ്തു.വിശ്വകർമ്മ കുലാചാര ധർമ്മത്തിൽ അധിഷ്ടിതമായ താന്ത്രികവിധിയിലാണ് പൂജാ ക്രമം .
ഭക്ത ജനങ്ങളുടെയും, അഭ്യുദയകാംഷി കളുടെയും, ഇച്ചാശക്തിയുള്ള ഭരണ നേതൃത്വത്തിന്റെയും പരിശ്രമഭലമായി അന്നത്തെ ഓലപ്പുര, സ്ഥപതി രത്നം കിടങ്ങൂർ രാഘവനാചാരി രൂപകൽപനചെയ്ത ക്ഷേത്ര സമുച്ചയത്തിനു വഴിമാറി. ഭൂ വിസ്തൃതിയിൽ വലിയ വർധനവുണ്ടായി പ്രതിഷ്ഠ പഞ്ചലോഹവിഗ്രഹമായി.ക്ഷേത്രംവികസനത്തിൻറെപാതയിൽ മുന്നേറിക്കൊ ണ്ടിരിക്കുന്നു.
ഉല്പ്പത്തിയും പ്രതിഷ്ഠയും
ഭാരതീയ വിശ്വബ്രാഹ്മണ മഠം
ഉല്പ്പത്തിയും പ്രതിഷ്ഠയും
ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിൻറെ ചരിത്രം വാകത്താനത്തെ വിശ്വകർമ്മജരുടെചരിത്രംകൂടിയാണ്.തെക്കുംകൂർഭരിച്ചിരുന്ന ഇരവി മണികണ്ഠ രാജാവ് മണികണ്ടപുരംശ്രീകൃഷ്ണസ്വാമി ക്ഷേത്ര നിർമ്മാണത്തിനായി (എ .ഡി .1150 )ൽ നിയോഗിച്ച ശില്പി കുടുംബങ്ങളാണ് ലാളത്ത് ,നന്തികാട്ട് ,എലവക്കോട്ടാൽ ,വലിയവീട്ടിൽ എന്നീ വിശ്വകർമ്മ കുടുംബങ്ങൾ . ക്ഷേത്ര നിർമ്മിതിക്കായി വന്ന വിശ്വകർമ്മ ശില്പ്പികൾ പണിശാലയിൽ ആരാധനക്കായി സൂക്ഷിച്ചിരുന്ന മൂർത്തി,ക്ഷേത്ര നിർമ്മാണം പൂർത്തിയായ രാത്രിയിൽ മൂത്താശാരിക്ക് ദിവ്യസ്വപ്നത്തിൽ അരുളിപ്പാടുണ്ടായി കാണുകയുണ്ടായി ."എനിക്കും ഇവിടെ കുടിയിരിക്കണ"മെന്നുണർത്തിച്ചു. ഇത് പുറത്തു പറഞ്ഞാലുണ്ടാകാവുന്ന ഭവിഷ്യത്ത് ഓർത്തു മൂത്താശാരി വ്യാകുലപ്പെട്ടു.ഒടുവിൽ ക്ഷേത്രത്തിനു സമീപമുള്ളതൻറെവസതിയിൽ( ലാളത്ത് )സൂക്ഷിച്ചു.വളരെ വർഷങ്ങൾക്കു ശേഷംലാളത്ത്ഇളയതലമുറയിൽപെട്ട സ്വാത്തികനും യോഗിയുമായ റാപ്പുഴനാരായണനാചാരിക്ക് മൂർത്തിയെ ലഭ്യമാവുകയും,വീട്ടിൽകുടിയിരുത്തി ആരാധിച്ചുപോരുകയുംചെയ്തു. നാൾക്കുനാൾ ദേവദയുടെ ചൈതന്യം വർദ്ധിച്ചു വരുകയും ഭവനത്തിൽ നിന്നും മാറ്റി പൊതു സ്ഥലത്തു പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാവുകയും ചെയ്തു അനുകൂലസാഹചര്യം വന്നപ്പോൾ കുടുംബ നാഥന്മാരുടെ ആഗ്രഹപ്രകാരം കണ്ണഞ്ചിറയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു .
ഭാരതീയ വിശ്വബ്രാഹ്മണ മഠം
ഭാരതീയ വിശ്വബ്രാഹ്മണ മഠം ക്ഷേത്രത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്നു ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സദ്യോജാത ശിവം ഗോപാലകൃഷ്ണൻ ആചാര്യ മഠത്തിന്റെപ്രഥമആചാര്യനാണ്.മഠംകേന്ദ്രമായി വേദഉപനിഷദ് പഠനം ഉപനയനം, ഉപാകർമം, വാസ്തുശാസ്ത്രം, ജ്യോതിഷം, മതപാഠശാലക്ലാസുകൾ എന്നിവ പ്രവർത്തിക്കുന്നു.നിരവധി ചാരിറ്റി പ്രവർത്തനങ്ങളുംമഠം നടത്തിവരുന്നു. ശ്രീ നന്തൽമഠം ഈശാനശിവം ശിവശ്രീ ശിവാനന്ദ ജ്ഞാനാചാര്യ സ്വാമികളിൽ നിന്നും ദീക്ഷലഭിച്ച ദക്ഷിണകേരളത്തിലെപ്രഥമആചാര്യനാണ് സദ്യോജാതശിവം ബ്രഹ്മശ്രീ ഗോപാലകൃഷ്ണൻ ആചാര്യ .
പ്രധാന ഉത്സവങ്ങൾ
ഋഷി പഞ്ചമി സംഗീതോത്സവം :
ഭാദ്രമാസം ശുക്ല പക്ഷദിനത്തിൽ (സെപ്റ്റംബർ മാസo )ആഘോഷിക്കുന്നു. അഞ്ചു ദിവസം നീണ്ടു നിൽകുന്ന ക്ഷേത്ര ചടങ്ങുകളും കലാപരിപാടികളും സംഗീതോത്സവത്തിന് മാറ്റുകൂട്ടുന്നു .ഈ ദിനത്തിൽ ഋഷിപഞ്ചമി വൃതം അനുഷ്ടിച്ചു ക്ഷേത്ര ദർശനം നടത്തുന്നവർക് ധന ധാന്യ സമൃദ്ധിയും ആയുരാരോഗ്യവും ലഭിക്കുമെന്ന് പുരാണങ്ങൾ ഉത്ഘോഷിക്കുന്നു. വൃതാനുഷ്ടാനത്തോടുകൂടി കലാമന്ധപത്തിൽ കലാകാരന്മാർ നടത്തുന്ന സംഗീതാർച്ചനയിൽ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കലാകാരന്മാർ പങ്കെടുക്കുന്നു.
ചിറപ്പ് മഹോത്സവവും മകരപ്പൊങ്കാലയും :
മണ്ഡല പൂജയോടനുബന്ധിച്ചു 41 ദിവസം ക്ഷേത്ര കലാ മണ്ഡപത്തിൽ ഭജന നടത്തപ്പെടുന്നു. ധനു1 മുതൽ11 വരെ ചിറപ്പ്മഹോത്സവം നടത്തപ്പെടുന്നു. മകര പൊങ്കാലയ്ക്ക് വൃത ശുദ്ധിയോടുകൂടി സ്ത്രീ ജനങ്ങൾ ദുർഗ്ഗാ ദേവിക്ക് പൊങ്കാല നിവേദ്യം അർപ്പിക്കുന്നു . കുടുംബ ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യലബ്ധിക്കും വേണ്ടി നടത്തുന്ന പൊങ്കാലയിൽ നാൾക്കുനാൾ വിശ്വാസികൾ വർദ്ദിച്ചു വരുന്നു.
തിരുഃവുത്സവം :
പത്തു ദിവസത്തെ തിരുവുത്സവം കുംഭമാസത്തിലെ മകയിരം നക്ഷത്രത്തിൽ സമാപിക്കുന്നു. ഉത്സവ നാളുകളിൽ വിവിധ കലാപരിപാടികളും, കുംഭകുടം കാവടി,താലപ്പൊലി,സർവ്യൈശ്വര്യ പൂജ, നിറ പറ എന്നിവയും നടത്തപ്പെടുന്നു.
എല്ലാ ഞായറാഴ്ച്ചകളിലും എല്ലാ മലയാളമാസം 1-നും നട തുറന്നു പൂജ നടത്തുന്നു. തിരുവോണം ,വിഷു, ശിവരാത്രി, ദുര്ഗ്ഗാഷ്ടമി,മഹാനവമി വിജയദശമി, കർക്കിടക വാവ് ബലിതർപ്പണം തുടങ്ങിയ ഹൈന്ദവ വിശേഷ ദിവസങ്ങളിലും നടതുറക്കുന്നു.
Comments