കൊടിമരവും കാപ്പ് കെട്ടും
പുരാതന ക്ഷേത്രമായ വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ 2024 ലെ തിവുത്സവത്തിന് ഒരുക്കങ്ങളായി.ഫെ:09 മുതൽ ഫെ:18 വരെ യാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന തിരുഃവുത്സവം.വിവിധ കലാ പരിപാടികളും,വാദ്യമേളങ്ങളും,താലപ്പൊലി,കാവടി, കുംഭകുടം,തെയ്യം,തുടങ്ങി തിടമ്പേറ്റുവാൻ ഗജവീരൻ എല്ലാം കൂടി നാട്ടിലാകെ ഉത്സവാന്തരീക്ഷം.
ഏറ്റവും പ്രധാന ചടങ്ങാണ് കൊടിയേറ്റ് ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലാണ് കൊടിമരം. ക്ഷേത്ര ശരീരത്തിന്റെ നാഭി യിലാണ് കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത്. അമ്പലത്തിന്റെ അടിയിലൂടെ ശ്രീക്കോവിലിന്റ മദ്ധ്യത്തിൽ ദേവ ബിംബം വരെ യാണ് ഇതിന്റെ സ്ഥാനം. എന്നാൽ ഭക്തർക്ക് കാണത്തക്ക വിധം ഗണിത ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നു എന്ന് മാത്രം.
ധ്വജ പ്രതിഷ്ഠ നടത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളിൽ കുണ്ഡലിനി ശക്തിയുടെ പ്രതീകമായി കൊടിക്കൂറ കയറ്റുന്നതിന് സാധാരണയായി കവുങ്ങ് (അടക്കാമരം)ഉപയോഗിക്കുന്നു. കോടിയേറ്റിന് അഞ്ചുനാൾ മുൻപ് ലക്ഷണ യുക്തമായ മരം കണ്ടെത്തി .അതിന് രക്ഷാ കവചങ്ങൾ ഒരുക്കി,ശുദ്ധം വരുത്തി,കുണ്ഡലിനി ശക്തിയായ കൊടിക്കൂറയെ വഹിക്കുവാൻ സജ്ജമാക്കുന്നു. മരത്തിൽ പക്ഷി ജീവജാലങ്ങൾ ഉണ്ടെങ്കിൽ അവയോട് ക്ഷമ ചോദിച്ചു മാറിപ്പാർക്കുവാൻ അറിയിക്കുന്നു.പ്രകൃതി യോടുള്ള ഈ ആദരവാണ് കാപ്പുകെട്ട്. ഫെബ്: 5 തിങ്കളാഴ്ച ഈ ചടങ്ങ് നടക്കുന്നു.ബ്രഹ്മശ്രീ സദ്യോജാത ശിവം ഗോപാല കൃഷ്ണ ആചാര്യയുടെ മുഖ്യ കാർമികത്വത്തിൽ കാപ്പ് കെട്ട് നടക്കുന്നു.
കോടിയേറ്റ് പോലെ തന്നെ പ്രധാന്യ മർഹിക്കുന്ന ഈ ചടങ്ങ് കാണുന്നതും, അതിൽ പങ്ക് കൊള്ളുന്നതും പുണ്യ മായി കരുതപ്പെടുന്നു.
Comments