ഹിന്ദു ആചാര പ്രകാരം എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത്.?
ഹിന്ദു ആചാര പ്രകാരം എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് .?? കുഴിച്ചിട്ടാൽ പോരെ? എന്ന് ചോദിക്കുന്നവർ നമുക്കിടയിൽ ഉണ്ട് എന്താണ് ദഹന കർമ്മത്തിലൂടെ ഋഷി കളും മുനിമാരും സമൂഹത്തെ പഠിപ്പിച്ചത് . കുഴിച്ചിട്ടാൽപോരെ എന്നതിന്ഉ ത്തരം പോര എന്നാണ് . കാരണമുണ്ട്...... ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം. മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.ഒരു ആചാര്യൻറെ നിർദ്ദേശാനുസരണം മരണാനന്തര കർമ്മം നടത്തി ജഡം ഹിന്ദുക്കൾ ദഹിപ്പിക്കുന്നു . അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു. മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു. എന്തേ പ്ലാവ് ?...... മറ്റ് മരങ്ങൾ പോരെ? പോര...... കാ...