ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഃ വുത്സവം 2024 ഫെബ്രുവരി 9 കൊടി കയറി 18 വരെ ക്ഷേത്ര ആചാരങ്ങളും, പാരമ്പര്യ വിധി പ്രകാരമുള്ള പൂജാ കർമ്മങ്ങളോടും കൂടി കൊണ്ടാടുന്നു. ക്ഷേത്രം ശതാബ്ദി നിറവിലാണ് ഈ വർഷത്തെ തിരുഃ വുത്സവത്തെ വരവേൽക്കുന്നത്. ഒരു പക്ഷെ 100 വർഷം ഉത്സവ ആഘോഷം നടക്കുന്ന കേരളത്തിലെ അപൂർവ്വ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ ഒന്നാകാം വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രം. നൂറു വർഷങ്ങൾക്കപ്പുറം പഴക്കമുള്ള ഈ ആരാധനാ കേന്ദ്രം സമീപ പ്രദേശങ്ങളായ ഞാലിയാകുഴി, പൊങ്ങംതാനം, ചീരഞ്ചിറ,ഇത്തിത്താനം,പത്താമുട്ടം,തുടങ്ങിയ കരകളിലെ വിശ്വകർമ്മജരുടെയും മറ്റു ജന വിഭാഗങ്ങളുടെയും അദ്ധ്യാത്മിക കേന്ദ്രവും ആശാൻ കളരി യോട് കൂടിയുള്ള അറിവിന്റെ കേന്ദ്രവുമായിരുന്നു.പിൽകാലത്തു ഭജന മഠം എന്നപേരിൽപഞ്ചദേശങ്ങൾക്ക്അധിപനായി റിയപ്പെട്ടു.41 ദിവസവും മണ്ഡല പൂജ കാലത്ത് ഭജന നടന്നിരുന്നു. ഇന്നും ചിറപ്പ് മഹോത്സവം, മകര പൊങ്കാല യോട്കൂടി നടക്കുന്നു .1924 ൽ മണ്ഡല പൂജ സമാപനത്തോട് കൂടി ആദ്യ തിരുവുത്സവം നടന്നു.പിന്നീട് ശിവരാത്രി ഉത്സവമായും 39 വർഷം ആഘോഷം നടന്നു.1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ സഭ( പിന്നീട് AKVMS )രൂപീകരിച്ചപ്പോൾ വിവിധ പ്രദേശ...
പുസ്തക പരിചയം വിശ്വകർമ്മജരും കേരളചരിത്രവും കേ രളത്തിലെ വിശ്വകർമജരെ കുറിച്ചുള്ള ചരിത്രപരമായ അവലോകനമാണ് ശ്രീ. ശശിക്കുട്ടൻ വാകത്താനം രചിച്ച വിശ്വകർമജരും കേരളചരിത്രവും എന്ന ഗ്രന്ഥം.നിരവധി കേരള ചരിത്ര ഗ്രന്ഥങ്ങൾ മലയാളത്തിൽ ഇന്നു ലഭ്യമാണ് പലതും നമ്പൂതിരി കേന്ദ്രീകൃതച്ചരിത്രമാണ് ചരിത്രം നിർമ്മിച്ചവർ ഇവിടെ അപ്രത്യക്ഷമാണ്. ...
പുരാതന ക്ഷേത്രമായ വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ 2024 ലെ തിവുത്സവത്തിന് ഒരുക്കങ്ങളായി.ഫെ:09 മുതൽ ഫെ:18 വരെ യാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന തിരുഃവുത്സവം.വിവിധ കലാ പരിപാടികളും,വാദ്യമേളങ്ങളും,താലപ്പൊലി,കാവടി, കുംഭകുടം,തെയ്യം,തുടങ്ങി തിടമ്പേറ്റുവാൻ ഗജവീരൻ എല്ലാം കൂടി നാട്ടിലാകെ ഉത്സവാന്തരീക്ഷം. 18ന് കോടിയേറ്റോടുകൂടി ഉത്സവ ചടങ്ങിന്ആ രംഭം കുറിക്കും. ഏറ്റവും പ്രധാന ചടങ്ങാണ് കൊടിയേറ്റ് ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലാണ് കൊടിമരം. ക്ഷേത്ര ശരീരത്തിന്റെ നാഭി യിലാണ് കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത്. അമ്പലത്തിന്റെ അടിയിലൂടെ ശ്രീക്കോവിലിന്റ മദ്ധ്യത്തിൽ ദേവ ബിംബം വരെ യാണ് ഇതിന്റെ സ്ഥാനം. എന്നാൽ ഭക്തർക്ക് കാണത്തക്ക വിധം ഗണിത ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നു എന്ന് മാത്രം. ധ്വജ പ്രതിഷ്ഠ നടത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളിൽ കുണ്ഡലിനി ശക്തിയുടെ പ്രതീകമായി കൊടിക്കൂറ കയറ്റുന്നതിന് സാധാരണയായി കവുങ്ങ് (അടക്കാമരം)ഉപയോഗിക്കുന്നു. കോടിയേറ്റിന് അഞ്ചുനാൾ മുൻപ് ലക്ഷണ യുക്തമായ മരം കണ്ടെത്തി .അതിന് രക്ഷാ കവചങ്ങൾ ഒരുക്കി,ശുദ്ധം വരുത്തി,കുണ്...
പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ വിശ്വകർമ്മസമുദായത്തിന് രാഷ്ട്രീയ അധികാരം നേടിയെടുക്കുവാൻ പ രിശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ഓർഗനൈസേഷനുകളുടെയും, കോൺഫെഡറേഷനുകളുടെയും നേതൃത്വങ്ങളോടാണ്... ഈ അഭ്യർഥന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വച്ച ആശയം പ്രതീക്ഷകൾ ഉണർത്തുന്നവയായിരുന്നു ,പക്ഷെ ഏറ്റെടുത്ത ദൗത്യത്തിന്റെ വിജയ പരാജയ കാരണങ്ങൾ ഇതിനോടകം വിലയിരുത്ത പ്പെട്ടു കാണും എന്ന് കരുതുന്നു. രാഷ്ട്രീയാധികാരം നേടിയാൽ മാത്രമേ ഏതൊരു സമുദായത്തിനും സാമൂഹ്യ നീതിയും സാമൂഹിക സമത്വവും ലഭിക്കുകയുള്ളു.ഈ യാഥാർഥ്യം നിലനിൽക്കുമ്പോൾത്തന്നെ ലക്ഷ്യം സാധിക്കാതെ ശ്രദ്ദിക്കപ്പെടാതെ പോകുന്നതിൻറെ, പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ . വിശ്വകർമ്മജരുടെ ഇടയിലുള്ള അയിത്തവും ഉപജാതി സങ്കൽപ്പവും. 1903 ൽ ദക്ഷിണേന്ത്യയിലെ ആദ്യ വിശ്വകർമ്മ സംഘടനയായ "വിശ്വകർമ്മ കുലഭിമാന സഭ"രൂപീരിച്ച നാൾ മുതൽ വിശ്വകർമ്മരുടെ ഇടയിലുള്ള ഈ വിവേചനം പ്രകടമായിരുന്നു.അതിനു മുഖ്യകാരണം വ്യത്...
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് ഹിന്ദു വിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ പ്രസിഡണ്ട് ശ്രീ PR ദേവദാസ്. സഹസ്രാബ്ദങ്ങൾ നീണ്ട വൈദേശിക അടിമത്തം കുടഞ്ഞു കളഞ്ഞുകൊണ്ട് ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് 2024 ജനുവരി 22 ദിനത്തിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലൂടെ നിർവ്വഹിക്കപ്പെടുന്നത്.ഇന്ത്യയിലെ തന്നെ ശില്പ വൈഭവങ്ങളിൽ മറ്റൊരു അത്ഭുതമായി മാറാവുന്ന നിർമ്മിതികളും, വിഗ്രഹവും ഈ നൂറ്റാണ്ടിലെ വിശ്വകർമ്മജന്റെ കഴിവ് ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കുന്ന ചടങ്ങാണ് ഇതെന്നും PR ദേവദാസ് പറഞ്ഞു.ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട അക്ഷതം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാജശേഖരനിൽ നിന്നും സ്വീകരിച്ചു കൊണ്ട് ചെങ്ങന്നൂർ ഹെഡ്ഓഫിസിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ജനുവരി 22 ഉച്ചക്ക് 12.20ന് സംസ്ഥാനത്തെ മുഴുവൻ വിശ്വകർമ്മ ഭവനങ്ങളിലും ശ്രീരാമ നാമ ജപങ്ങൾ നടത്തുകയും, വൈകുന്നേരം അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തുവാനും യോഗത്തിൽ ആഹ്വാനം ചെയ്തു.
വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ കേരളത്തിലെ ബഹുമുഖ വിശ്വകർമ്മ സുഹൃത്തുക്കളെ,നിങ്ങളുടെ മുഖത്തെ ചിരി മായുവാൻ ഇനി കുറച്ചു കാലം കൂടി മാത്രം.അതുകൊണ്ടുതന്നെ ഇതൊരോർമ്മപ്പെടുത്തൽ കൂടിയാണ്. ഏതാനും ദിവസം മുൻപുമാത്രം നടന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും അതിൽ നിന്നും ലഭിക്കുന്ന സന്ദേശവുമാണ് ഈ ലേഖനത്തിനാധാരം.കേരളത്തിലാകെ തെരഞ്ഞെടുപ്പ് നടന്ന 21908 വാർഡുകളിൽ പ്രതിഫലിച്ച വലിയൊരു രാസമാറ്റമായിരുന്നു മുന്നണികളുടെ വിജയത്തിനാധാരം.അത് മുന്പത്തേക്കാളേറെ ശക്തിയോടെ ചെവികളിൽ നിന്നും ചെവികളിലേക്കു പറഞ്ഞു പരത്തിയ,ജാതി,മത സംഘടിക്കലായിരുന്നു.ഭൂരിപക്ഷവും ന്യുനപക്ഷവും(കൂടുതലും,കുറവും )തമ്മിലുള്ള തുറന്ന പോര്.വിജയ സാധ്യതയില്ലാത്ത തലങ്ങളിൽ അസംഘടിതരെ ബലിയാടാക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രം.വോട്ട് മറിച്ചു വിൽക്കുന്നതുനു സമുദായ നേതൃ കവാടങ്ങളിൽ സമ്മാന,വാഗ്ദാന പെരുമഴയുമായി നേതാക്കൾ രഹസ്യമായി പണക്കിഴിയും,ലഹരികളും.ഇതാണ് വർത്തമാനകാല രാഷ്ട്രീയ തെരഞ്ഞെടുപ്പ് രംഗം. ഇതിലെവിടെയാണ് നമുക്ക് സ...
വിശ്വകർമ്മജരും സംവരണവും ഒരു തിരിഞ്ഞുനോട്ടം തിരുവിതാംകൂർ പ്രജകൾക്ക് സർക്കാർ സർവ്വീസിൽ അവസര സമത്വം ഉറപ്പാക്കുവാൻ വേണ്ടി വിവിധ സമുദായങ്ങളെ പഠിച്ചു റിപ്പോർട് സമർപ്പിക്കുവാൻ1935 ൽ ലജിസ്ലേറ്റീവ് കൗൺസിൽ തീരുമാനിച്ചു.നിരവധി ചർച്ചകൾക്കൊടുവിൽ ഹൈകോടതി ജഡ്ജി ആയിരുന്ന ഡോക്ടർ നോക്സ് സമർപ്പിച്ച റിപ്പോർട് കൗൺസിൽ അംഗീകരിച്ചു.ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഡിപ്പാർട്മെൻറ് മേലധികാരികൾ നിയമനം നടത്തുന്ന സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട്പബ്ലിക് സെർവ്വീസ് നിയമനങ്ങൾക്കായി 1935 ജൂലൈ മാസം പബ്ലിക്സർവ്വീസ് കമ്മീഷണറെ നിയമിച്ചു. സാമുദായിക സംവരണം 1936 മുതൽ ആരംഭിക്കുകയും ചെയ്തു.വിശ്വകർമ്മ പ്രതിനിധി കളായി ശ്രീ:ജി.നീലകണ്ഠനും ,ശ്രീ.എൻ .വേലു ആചാരിയും ശ്രീമൂലം പ്രജാ സഭയിൽ അംഗങ്ങൾ ആയിരുന്നു. 1936 മുതൽ വിശ്വകർമ്മജർ 3%സംവരണത്തിന് അർഹരായിരുന്നു . കേരളം രൂപീകൃതമായതിനു ശേഷം 1957 ഇ.എം.എസ് മന്ത്രി സഭ അധികാരത്തിൽ വരുകയും ഭരണ പരിഷ്കാര കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാതി സംവരണം നീക്കി സാമ...
വിശ്വബ്രാഹ്മണരും മയോണിക് സയൻസും (ശ്രീ.രഞ്ജിത്ത് അറക്കൽ ) Dr. സുവർണ്ണ നാലപ്പാടിൻറെ Investigating Indian Iconography എന്ന പഠനമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത് . ഭാരത ദേശത്തെ മുഴുവൻ ശാസ്ത്രീയവും സാങ്കേതികവും കലാപരവുമായ അറിവുകൾ ഇന്ന് കാണുന്ന രീതിയിൽ വികസിച്ചത് ക്ഷേത്രങ്ങളിൽകൂടിയാണ് അതുകൊണ്ടുതന്നെ ഈ രാജ്യത്തിൻറെ പാരമ്പര്യം വിശ്വകർമ്മജരുടെ അശ്രാന്ത പരിശ്രമത്തിലൂടയാണ് ഉടലെടുത്തത് എന്ന് നിസംശയം പറയാം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഈ അറിവുകൾ ചെന്നെത്തിയതിന്റെ ഫലമാണ് പാശ്ചാത്യ രാജ്യങ്ങളിലെ ...
"നിങ്ങളുടെ അടിമത്തം നിങ്ങൾതന്നെ ഇല്ലാതാക്കണം .അത് ഇല്ലാതാക്കുന്നതിന് ദൈവത്തെയോ ,അതിമാനുഷനെയോ അന്യ രാഷ്ട്രീയക്കാരെയോ ആശ്രയിക്കരുത്.രാഷ്ട്രീയ അധികാരത്തിലാണ് നിങ്ങളുടെ മോചനം സ്ഥിതിചെയ്യുന്നത്.നിങ്ങൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും മരുന്നും ജീവിത മാർഗ്ഗവും ഒരുക്കി തരേണ്ട ചുമതല നിയമ നിർമ്മാണ സഭകളുടെതാണ്.നിങ്ങളുടെ അനുവാദത്തോടും സമ്മതത്തോടും കൂടിവേണം നിയമ നിർമ്മാണവും അതിന്റെ നിർവ്വഹണവും അതിൻറെ തീർപ്പും നിർവ്വഹിക്കാൻ.ചുരുക്കത്തിൽ നിയമമാണ് ഏതു ഭൗതികസന്തുഷ്ടിയുടേയും ഇരിപ്പിടം.നിയമനിർമ്മാണത്തിനുള്ള അധികാരം നിങ്ങൾ പിടിച്ചെടുക്കണം.ആ വഴിയിലാണ് നിങ്ങളുടെ മോചനം.ഊന്നുവടികൾ ഉപേക്ഷിച്ചു യാചനയെ നിരുത്സാഹപ്പെടുത്തു.ഭാവിയെ പുഞ്ചിരിയോടെ നേരിടുക.ഇവിടെ ഭയപ്പെടേണ്ടതായി ഒന്നുമില്ല സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ടവൻ രാഷ്ട്രീയമായും വേർതിരിക്കപ്പെടണം." "രാഷ്ട്രീയ അധികാരമാണ് മുഖ്യ താക്കോൽ അത് വിജയത്തിൻറെ എല്ലാ വാതിലുകളും തുറന്നുതരും" . രാഷ്ട്രീയ അധികാരത്തെ കുറിച്ച് ഭരണഘടനാ ശില്പിയായ ഡോ:അംബേദ്ക്കറുടെ വാക്കുകളാണിത്. ഇതിൻറെ അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് വിശ്വ...
Comments