വിശ്വകർമ്മജരും കേരളചരിത്രവും

                   പുസ്തക പരിചയം 
                                         
                                           

                                വിശ്വകർമ്മജരും കേരളചരിത്രവും        



                കേരളത്തിലെ വിശ്വകർമജരെ കുറിച്ചുള്ള ചരിത്രപരമായ അവലോകനമാണ് ശ്രീ. ശശിക്കുട്ടൻ വാകത്താനം രചിച്ച  വിശ്വകർമജരും കേരളചരിത്രവും എന്ന ഗ്രന്ഥം.നിരവധി കേരള ചരിത്ര ഗ്രന്ഥങ്ങൾ മലയാളത്തിൽ ഇന്നു ലഭ്യമാണ് പലതും നമ്പൂതിരി  കേന്ദ്രീകൃതച്ചരിത്രമാണ്‌ ചരിത്രം  നിർമ്മിച്ചവർ ഇവിടെ അപ്രത്യക്ഷമാണ്.
      
                                  
                      
                                                       ഒരു  ചരിത്ര ഗ്രന്ഥമെന്നനിലയിൽ ഇതിനു  ചില  പ്രധാന്യങ്ങളുണ്ട് എന്നത്  നിഷേധിക്കാനാവില്ല. മിത്തുകളെ  ഉപയോഗിച്ച് മറ്റുജാതി സമൂഹങ്ങൾ മത, സാമൂഹ്യ, സാമ്പത്തിക , അധികാര കേന്ദ്രങ്ങളിൽ  ആധിപത്യം സ്ഥാപിച്ചതെങ്ങിനെ, ധനസമ്പാധനതിനും മതപ്രചര ണത്തിനും കേരളത്തിലെത്തിയ വിദേശികൾ  കൈ തൊഴിലുകളെ വ്യവസായ വൽകരിച്ചതെങ്ങിനെ, അതിലൂടെ വിശ്വകർമ്മജർ നേരിടേണ്ടിവന്ന പ്രതിസന്ധി  തുടങ്ങിയ നിരീക്ഷണങ്ങൾ തീർച്ചയായും പഠനാർഹ മാണ്‌......
 
          തന്ത്ര  സമുച്ചയവും  കാണിപ്പയ്യൂരും പിന്നെ  പി.കെ .ബാലകൃഷ്ണനും  എന്ന  അദ്ധ്യായത്തിൽ ചേന്നാസ് നമ്പൂതിരിയുടെ പേരിൽ ചിരപ്രതിഷ്ട നേടിയ  തന്ത്ര സമുച്ചയത്തെയുംചരിത്രകാരൻ പി.കെ.ബാലകൃഷ്ണനെയും മുൻനിർത്തി യുള്ള  നിരീക്ഷണത്തിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന വിശ്വകർമജർക്ക്‌ ചരിത്രത്തിൽ സ്ഥാനം  നിർണയിക്കുകയാണ് ഗ്രന്ഥ കർത്താവ്.

                                                        ഒരു  സമൂഹത്തിൻറെ ജ്ഞാനപദ്ധ തികളും കലാദർശനങ്ങളുംആചാരാനുഷ്ടാനങ്ങളുംഉത്പാദനപ്രക്രിയകളും,ഉല്പാദന വിതരണത്തിൽ  അവർക്കുള്ള പങ്കുമാണ് ചരിത്രത്തിൽ  ഒരുസമൂഹത്തെ അടയാളപ്പെടു ത്തുന്നത്  എന്നാൽ  സ്വന്തം  സമുദായത്തെ  സ്ഥാപിച്ചെടുക്കാനുള്ള ചരിത്രമാണ്‌  പരശുരാമ കഥയും,   ഉദയംപേരൂർ സുന്നഹദോസും,   തുഹ്ഫതുർ മുജാഹുദീനും  എന്ന്  ഗ്രന്ഥകാരൻ  ചൂണ്ടികാണിക്കുന്നു .

                                                         പന്തിരുകുലം  കഥയും , ജാതിയുടെ  ഉത്ഭവവും നമ്പൂതിരിയുടെ  കടന്നുവരവും, വിദേശ  കുടിയേറ്റവും, ചരിത്രവും പാരമ്പര്യവും, കലയും സംസ്കാരവും , വ്യവസായ വത്കരണ വും  എല്ലാം പഠന വിധേയമാക്കുന്ന  ഈ ഗ്രന്ഥം പുതിയ  തലമുറയ്ക്ക്  ആവേശം പകരട്ടെ .
 
                                                      സ്വന്തം  ചരിത്രം  നഷ്ടപ്പെടുമ്പോഴും  നീതി  നിഷേധിക്കപ്പെടുംപോഴും  ഏതൊരു  ജീവിയും  കാട്ടുന്ന സ്വയം  പ്രതിരോധമെന്ന  അതിജീവനതന്ത്രംപോലും  സൃഷ്ടിക്കുവാൻ  കഴിയാത്ത  വിശ്വകർമജർക്കും  ചരിത്രത്തിൽ ഇടമുണ്ടെന്ന  തിരിച്ചരിവിനുവേണ്ടി വിശ്വകർമ പഠന  ഗവേഷണ കേന്ദ്രം വാകത്താനം, ആണ്  ഈ ഗ്രന്ഥം  പ്രസിദ്ധീക രിച്ചിരിക്കുന്നത് .
 
                                                                                               


വിതരണം  :    വിശ്വകർമ്മ പഠന ഗവേഷണകേന്ദ്രം                                                                                                                                                                                                                          
വാകത്താനം P.O
കോട്ടയം 686538
 Ph;9388296511
   
വില; Rs: 110
പേജ് :    126
                                       





Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും