ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ

 ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ  

ചരിത്രത്തിൽ ഒരു സമൂഹത്തെ അടയാളപ്പെടുത്തുന്നത് ആ സമൂഹത്തിൻറെ ജ്ഞാനപദ്ധതികളും, കലാദർശനങ്ങളും, ആചാര അനുഷ്ടാനങ്ങളും, ഉൽപ്പാദന  ത്തിലും, ഉൽപ്പാദന വിതരണത്തിലും അവർക്കുള്ള പങ്കിനെയും  ആശ്രയിച്ചു മാണ്.ഇന്നും ചരിത്രത്തെ അടയാളപ്പെടുത്തുവാൻ നിർമ്മാണത്തിലെ ആധുനിക ശാസ്ത്രത്തെ വെല്ലുന്ന വൈദഗ്ത്യവും , കലാസൃഷ്ടികളെയും ആചാരങ്ങളെയും ഉപയോഗിക്കുന്നു എങ്കിലും കലയും ശാസ്ത്രവും നിർമ്മാണവും ഉത്പാദനവും നടത്തിയിരുന്ന സാമാന്യ ജനത്തിനെ അറിയുന്നില്ല മറിച്ച് ആ കാലഘട്ടത്തിൽ നിലവിലിരുന്ന ഭരണ കർത്താവും  ആത്മീയ പശ്ചാത്തലമുള്ള പൗരോഹത്യവും ചേർന്നാണ് അവർക്കനുകൂലമായി ചരിത്രത്തെ സൃഷ്ടിച്ചത്.

        Iron Pillar Delhi 

സംഘടിതജാതിമേധാവിത്വത്തിൻറെയും, ഭരണ മേധാവിത്വത്തിൻറെയും കൽപ്പനകൾക്കനുസരിച്ചുള്ള ആത്മീയ പശ്ചാത്തലത്തെ ഉപയോഗപ്പെടുത്തിയാണ് ആദ്യ കാലങ്ങളിൽ കേരള ചരിത്രരചന നടത്തിപ്പോന്നിരുന്നത്. അതിൻറെ  തെളിവാണ് പരശുരാമ കഥയും ഉദയം പേരൂർ സുന്നഹദോസും.വീര ഗാഥ കളുടെയും വെട്ടി പിടിച്ചതിൻറെയും നടത്തിയ നര ഹത്യകളുടെയും, യുദ്ധങ്ങളുടെയും യാഗങ്ങളുടെയും,കണക്കുകളാണ് ചരിത്രത്തിനാധാരമെങ്കിൽ വിശ്വകർമ്മജന് ചരിത്രമില്ല.

ചരിത്ര ഗതിയിലൂടെ ആരും അറിയപ്പെടാതെ കടന്നുപോയ മഹാരഥന്മാരെ ആവാഹിക്കുവാൻ, പിൻതലമുറക്കായി ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളെ അത്ഭുത പെടുത്തുന്ന കുറെ സൃഷ്ടികൾ സമൂഹത്തിന് നൽകിയാണ് അവർ കടന്നു പോയത്.അർത്ഥങ്ങളെ വ്യാഖ്യാനിക്കാനോ അവരുടെ നിർമ്മിതികൾക്കിടയിലൂടെ അവരെ കണ്ടെത്താനോ കഴിയുന്ന വിധത്തിലുള്ള നിരീക്ഷണങ്ങളോ പഠനങ്ങളോ ഉണ്ടാകുന്നതുവരെയും, പകരം വെയ്ക്കലുകൾക്കായി അവരിൽ നിന്നും പിടിച്ചു വാങ്ങിയത് വിശ്വകർമ്മജനെ ചരിത്രത്തിന്റെ പുറത്തുനിർത്തുവാൻ അവർക്ക് എന്നും ആയുധമായിരിക്കും.

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

കൊടിമരവും കാപ്പ് കെട്ടും

വിശ്വകർമ്മജരും കേരളചരിത്രവും

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]