Posts

Showing posts with the label 🙏

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

Image
 അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് ഹിന്ദു വിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ പ്രസിഡണ്ട്‌ ശ്രീ PR ദേവദാസ്. സഹസ്രാബ്ദങ്ങൾ നീണ്ട വൈദേശിക അടിമത്തം കുടഞ്ഞു കളഞ്ഞുകൊണ്ട് ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് 2024 ജനുവരി 22 ദിനത്തിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലൂടെ നിർവ്വഹിക്കപ്പെടുന്നത്.ഇന്ത്യയിലെ തന്നെ ശില്പ വൈഭവങ്ങളിൽ മറ്റൊരു അത്ഭുതമായി മാറാവുന്ന നിർമ്മിതികളും, വിഗ്രഹവും ഈ നൂറ്റാണ്ടിലെ വിശ്വകർമ്മജന്റെ കഴിവ് ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കുന്ന ചടങ്ങാണ് ഇതെന്നും PR ദേവദാസ് പറഞ്ഞു.ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട അക്ഷതം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാജശേഖരനിൽ നിന്നും സ്വീകരിച്ചു കൊണ്ട് ചെങ്ങന്നൂർ ഹെഡ്ഓഫിസിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ജനുവരി 22 ഉച്ചക്ക് 12.20ന് സംസ്ഥാനത്തെ മുഴുവൻ വിശ്വകർമ്മ ഭവനങ്ങളിലും ശ്രീരാമ നാമ ജപങ്ങൾ നടത്തുകയും, വൈകുന്നേരം അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തുവാനും യോഗത്തിൽ ആഹ്വാനം ചെയ്തു.

വിശ്വകർമ്മ സൗഹൃദ നിധി

Image
                     വിശ്വകർമ്മ സൗഹൃദ നിധി ഒരു പ്രതീക്ഷ ആണ്.ഓരോ പത്തു ദിവസം കഴിയുമ്പോഴും മുടക്കമില്ലാതെ ഒരു ഗുണഭോക്താവിന് സഹായ ധനം എത്തിക്കുവാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ തയ്യാറാകുന്നു.  ആധുനിക കേരള സമൂഹത്തിൽ ഇതൊരു പുതിയ കാര്യമല്ല. പക്ഷെ വിശ്വകർമ്മ സമൂഹത്തിൽ ഇതു നടക്കുന്നു എന്നുള്ളത് ഒരു അത്ഭുതം തന്നെ യാണ് ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്ന തിലെ സുതാര്യതയും, നേരിട്ട് ഗുണഭോക്താവിന്റെ അകൗണ്ടിൽ സഹായമെത്തുന്നു എന്നുള്ളതും ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്.എല്ലാ സഹോദരങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുവാൻ മുൻപോട്ട് വരണം. എന്ന പ്രാർത്ഥന യോടെ                         വിശ്വദർശനം .