വിശ്വകർമ്മ സൗഹൃദ നിധി
വിശ്വകർമ്മ സൗഹൃദ നിധി ഒരു പ്രതീക്ഷ ആണ്.ഓരോ പത്തു ദിവസം കഴിയുമ്പോഴും മുടക്കമില്ലാതെ ഒരു ഗുണഭോക്താവിന് സഹായ ധനം എത്തിക്കുവാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ തയ്യാറാകുന്നു.
ആധുനിക കേരള സമൂഹത്തിൽ ഇതൊരു പുതിയ കാര്യമല്ല. പക്ഷെ വിശ്വകർമ്മ സമൂഹത്തിൽ ഇതു നടക്കുന്നു എന്നുള്ളത് ഒരു അത്ഭുതം തന്നെ യാണ് ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഗുണഭോക്താക്കളെ കണ്ടെത്തുന്ന തിലെ സുതാര്യതയും, നേരിട്ട് ഗുണഭോക്താവിന്റെ അകൗണ്ടിൽ സഹായമെത്തുന്നു എന്നുള്ളതും ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്.എല്ലാ സഹോദരങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുവാൻ മുൻപോട്ട് വരണം. എന്ന പ്രാർത്ഥന യോടെ
വിശ്വദർശനം.
Comments