Posts

Showing posts with the label News and updates

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

Image
 അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് ഹിന്ദു വിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ പ്രസിഡണ്ട്‌ ശ്രീ PR ദേവദാസ്. സഹസ്രാബ്ദങ്ങൾ നീണ്ട വൈദേശിക അടിമത്തം കുടഞ്ഞു കളഞ്ഞുകൊണ്ട് ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് 2024 ജനുവരി 22 ദിനത്തിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലൂടെ നിർവ്വഹിക്കപ്പെടുന്നത്.ഇന്ത്യയിലെ തന്നെ ശില്പ വൈഭവങ്ങളിൽ മറ്റൊരു അത്ഭുതമായി മാറാവുന്ന നിർമ്മിതികളും, വിഗ്രഹവും ഈ നൂറ്റാണ്ടിലെ വിശ്വകർമ്മജന്റെ കഴിവ് ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കുന്ന ചടങ്ങാണ് ഇതെന്നും PR ദേവദാസ് പറഞ്ഞു.ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട അക്ഷതം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാജശേഖരനിൽ നിന്നും സ്വീകരിച്ചു കൊണ്ട് ചെങ്ങന്നൂർ ഹെഡ്ഓഫിസിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ജനുവരി 22 ഉച്ചക്ക് 12.20ന് സംസ്ഥാനത്തെ മുഴുവൻ വിശ്വകർമ്മ ഭവനങ്ങളിലും ശ്രീരാമ നാമ ജപങ്ങൾ നടത്തുകയും, വൈകുന്നേരം അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തുവാനും യോഗത്തിൽ ആഹ്വാനം ചെയ്തു.

വിശ്വകർമ്മ സൗഹൃദ നിധി

Image
                     വിശ്വകർമ്മ സൗഹൃദ നിധി ഒരു പ്രതീക്ഷ ആണ്.ഓരോ പത്തു ദിവസം കഴിയുമ്പോഴും മുടക്കമില്ലാതെ ഒരു ഗുണഭോക്താവിന് സഹായ ധനം എത്തിക്കുവാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ തയ്യാറാകുന്നു.  ആധുനിക കേരള സമൂഹത്തിൽ ഇതൊരു പുതിയ കാര്യമല്ല. പക്ഷെ വിശ്വകർമ്മ സമൂഹത്തിൽ ഇതു നടക്കുന്നു എന്നുള്ളത് ഒരു അത്ഭുതം തന്നെ യാണ് ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്ന തിലെ സുതാര്യതയും, നേരിട്ട് ഗുണഭോക്താവിന്റെ അകൗണ്ടിൽ സഹായമെത്തുന്നു എന്നുള്ളതും ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്.എല്ലാ സഹോദരങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുവാൻ മുൻപോട്ട് വരണം. എന്ന പ്രാർത്ഥന യോടെ                         വിശ്വദർശനം .

അലങ്കാര മത്സ്യങ്ങൾ (short film review)

Image
 Streaming Soon!!!!     മിഡ് ലാംബ്ക്രീ യേഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ അനീഷ് കരുണാകരൻ തിരക്കഥ യും എഡിറ്റിങ്ങും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ്  "അലങ്കാര മത്സ്യങ്ങൾ".   2021ലെ കേരള ഷോർട്  ഫിലിം ലീഗ്, ഫിലിം ഷോർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം  (കാലവരവ്) തിരക്കഥക്ക്‌  അനീഷ് കരുണാകാരന്  സംസ്ഥാന അന്തർ ദേശീയ പുരസ്‌കാരങ്ങൾ  ലഭിച്ചിരുന്നു .    2022ൽ സിങ്കപ്പൂർ, ഇസ്രായേൽ, ബൾഗേരിയ, കൊൽക്കത്ത,റോം, ഉക്രൈൻ, തുടങ്ങിയ അന്താരാഷ്ട്ര ഷോർട് ഫിലിം ഫെസ്റ്റിവലിൽ "ദി വീൽ "ന് ബെസ്റ്റ് ഫിലിം  അവാർഡ് ലഭിച്ചു. ബെസ്റ്റ് എഡിറ്റർ അവാർഡ് അനീഷ് കരുണാകരന്റെ കരിയറിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി.   ഹൈപ്പർ ടെൻഷൻ  ബൈപോളാർ  ഡിസിസ് ഒരു കുടുംബ ജീവിതത്തിലുണ്ടാക്കുന്ന ആസ്വാരസ്യങ്ങൾ തനിമയാർന്ന ജീവിത യാഥാർഥ്യങ്ങൾ, പച്ച മനുഷ്യരുടെ ജീവിത സങ്കീർണതകൾ  അലങ്കാര മത്സ്യത്തിലൂടെ വരച്ചു കാട്ടുകയാണ് അനീഷ് കരുണാകരൻ. സുമയുടെയും  ശ്രീയുടെയും  ജീവിതത്തിലെ സുഖവും ദുഃഖവും സന്തോഷവും സങ്കടവും, പൊട്ടിത്തെറിയുമെല്ലാം ജീവനുള്ള രംഗങ്ങളാക്കുവാൻ അജ്മി രാജനും, ശ്രീരാഗ് മണിക്കും സാധിച്ചിട്ടുണ്ട്.  ജീവനുള്ള ദ

തിരുവുത്സവ ചടങ്ങ്കൾക്ക് തുടക്കമായി

Image
വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവചടങ്ങു കൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് കൊടിമരത്തിനു കാപ്പുകെട്ട് നടന്നു. ശ്രീ KS ബാബു കൊല്ലംപറമ്പിൽ വഴിപാടായി സർപ്പിച്ച കൊടിമരത്തിന് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണ ആചാര്യ യുടെ കാർമികത്വത്തിൽ പൂജകർമ്മങ്ങൾ നടന്നു. ഇനി അഞ്ചുനാൾ വൃത ശുദ്ദിയോടെയുള്ള ആത്മ സമർപ്പണത്തിനായി തിരു വുത്സവകമ്മറ്റി കൺവീനർ ശ്രീ PN കൃഷൻകുട്ടി സ്ഥപതി സ്ഥാനീയനായ ശ്രീ KT രാജു ആചാര്യ ക്ക് ദക്ഷിണ നൽകി കൊടിമരം ദേവന് സമർപ്പിച്ചു. ദേവസ്വം ഭാരവാഹികൾ, PP പ്രസാദ്, MK ശിവൻകുട്ടി ആചാര്യ എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 19 ഞായർ കൊടിയേറ്റ്..

AKVMS സഭാ തർക്കത്തിന് തീർപ്പായി

Image
  AKVMS ചങ്ങനാശ്ശേരി താലൂക്ക യൂണിയൻ പ്രസിഡണ്ട് ശ്രീ KK തങ്കപ്പൻ പതാക ഉയർത്തുന്നു. അഖില കേരള വിശ്വകർമ്മ മഹാസഭ, 20 വർഷമായി നേരിടുന്ന  കോടതി വ്യവഹാരങ്ങൾക്ക് തീർപ്പ് കണ്ടു തുടങ്ങി. AKVMS ചങ്ങനാശ്ശേരി താലൂക് യൂണിയന്റെ അധീനതയിലുള്ള ഓഫീസ് മന്ദിരവും അതിന്റെ വസ്തു വകകളും സംബന്ധിച്ചു AKVMS പ്രസിഡന്റ് ശ്രീ PR. ദേവദാസും, വിമത വിഭാഗം നേതാവ് MV രാജഗോപാലും തമ്മിൽ നിലനിന്നിരുന്ന കേസ്സ് സഭയുടെ ഔദ്യോഗിക പ്രസിഡന്റ് ശ്രീ.PR ദേവ ദാസിന്അനുകൂല മായി  വിധി ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രറ്റ് കോടതി വിധി പ്രസ്ഥാവിച്ചു.. സഭാ തർക്കങ്ങളുടെ പേരിൽ 20വർഷമായി നിലനിന്നിരുന്ന വ്യവഹാരങ്ങൾ തീർപ്പായതിനെ തുടർന്ന് യൂണിയൻ  ഭാരവാഹികൾ ഓഫിസിൽ പ്രവേശിച്ചു. .  യൂണിയൻ പ്രസിഡന്റ് ശ്രീ KK തങ്കപ്പൻ പതാക ഉയർത്തി. സെക്രട്ടറി ശ്രീ PK ശ്രീധരൻ, യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറ്റി ശ്രീ ശ്രീജിത്ത്‌ ശിവൻ, ശ്രീ വിജയകുമാർ, ശ്രീമതി കനകമ്മ ചെല്ലപ്പൻ എന്നിവർ എന്നിവർ നേതൃത്വം നൽകി.

കൊടിമരവും കാപ്പ് കെട്ടും

Image
 പുരാതന  ക്ഷേത്രമായ വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ 2024 ലെ തിവുത്സവത്തിന് ഒരുക്കങ്ങളായി.ഫെ:09 മുതൽ ഫെ:18 വരെ യാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന തിരുഃവുത്സവം.വിവിധ കലാ പരിപാടികളും,വാദ്യമേളങ്ങളും,താലപ്പൊലി,കാവടി, കുംഭകുടം,തെയ്യം,തുടങ്ങി തിടമ്പേറ്റുവാൻ ഗജവീരൻ എല്ലാം കൂടി നാട്ടിലാകെ ഉത്സവാന്തരീക്ഷം. 18ന് കോടിയേറ്റോടുകൂടി ഉത്സവ ചടങ്ങിന്ആ രംഭം കുറിക്കും. ഏറ്റവും പ്രധാന ചടങ്ങാണ് കൊടിയേറ്റ് ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലാണ് കൊടിമരം. ക്ഷേത്ര ശരീരത്തിന്റെ നാഭി യിലാണ് കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത്. അമ്പലത്തിന്റെ  അടിയിലൂടെ ശ്രീക്കോവിലിന്റ മദ്ധ്യത്തിൽ ദേവ ബിംബം വരെ യാണ് ഇതിന്റെ സ്ഥാനം. എന്നാൽ ഭക്തർക്ക് കാണത്തക്ക വിധം ഗണിത ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നു എന്ന് മാത്രം. ധ്വജ പ്രതിഷ്ഠ നടത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളിൽ കുണ്ഡലിനി ശക്തിയുടെ പ്രതീകമായി കൊടിക്കൂറ കയറ്റുന്നതിന് സാധാരണയായി കവുങ്ങ് (അടക്കാമരം)ഉപയോഗിക്കുന്നു.  കോടിയേറ്റിന് അഞ്ചുനാൾ മുൻപ് ലക്ഷണ യുക്തമായ മരം കണ്ടെത്തി .അതിന് രക്ഷാ കവചങ്ങൾ ഒരുക്കി,ശുദ്ധം വരുത്തി,കുണ്ഡലിനി ശക്തിയായ കൊടി

VSS പ്രക്ഷോഭത്തിലേക്ക്

Image
പാലാ.          പാലാ മരിയൻ ഹോസ്പിറ്റലിൽ മരണപ്പെട്ട അഹല്യയുടെ മരണത്തിന് ഹോസ്പിറ്റൽ മാനേജ് മെന്റിൻറെയും ഡോക്ടർ മാരുടെയും കുറ്റകരമായ അനാസ്ഥയാണ് കാരണമെന്ന് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ആരോപിച്ചു. പ്രസവ സംബന്ധമായ ചകിത്സക്കിടയിലുണ്ടായ പിഴവാണ് മരണ കാരണമെന്നും, ഇതിനു മുൻപും ഇത്തരം മരണങ്ങൾ ഇവിടെ നടന്നിട്ടുള്ളതായും  ബന്ധുക്കൾ പറയുന്നു.ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് അധികാരികളും ചേർന്ന് എല്ലാ പ്രതിഷേധങ്ങളേയും ഒതുക്കി തീർക്കുകയായിരുന്നു.         മരണത്തിൻറെവ്യാപാരിയായ മരിയൻ ഹോസ്പിറ്റൽ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി   ജൂൺ 21 ന് തിങ്കൾ 11 മണിക്ക്  വിശ്വകർമ്മസർവ്വീസ്സൊസൈറ്റി യുടെ നേതൃത്വത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത യുവജനങ്ങളെ കള്ളക്കേസ്സുകളിൽ കുടുക്കി സമരത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ് പോലീസിന്റെ ശ്രമം.സമരം നയിച്ചാൽ ദുരന്തം അനുഭവിക്കേണ്ടി വരുമെന്ന് പാലാ CI ഭീഷണി പ്പെടുത്തിഎന്ന് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി നേതൃത്വം പറയുന്നു. ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ സമര നേതൃത്വം വഴങ്ങില്ലെന്ന് മനസിലാക്കിയ ഹോസ്പിറ്റൽ മാനേജ്‌മന്റ് ഇപ്പ

ഇടതുപക്ഷ മുന്നേറ്റം രാഷ്ട്രീയ ധാർമികതയുടെ വിജയം P.R .ദേവദാസ്

Image
                                                     ചെങ്ങന്നൂർ:  മുഖ്യ മന്ത്രിയുടെ രാഷ്ട്രീയ രക്ഷാകർതൃത്വ മനോഭാവത്തിനുള്ള കേരളജനതയുടെ ആദരവാണ് LDF ൻറെ മിന്നുന്ന വിജയത്തിൻറെ പിന്നിലെന്ന്അഖിലകേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് അഭിപ്രായപ്പെട്ടു.രൂക്ഷമായപ്രകൃതി ക്ഷോഭങ്ങളും,കോവിഡ് മഹാമാരിയും ഭീതിവിതച്ചപ്പോൾഅക്ഷോഭ്യനായിനിന്നുകൊണ്ട്മുഖ്യമന്ത്രിവാർത്താമാധ്യമങ്ങളിലൂടെചൊരിഞ്ഞആത്മവിശ്വാസത്തിൻറെകരുത്തുംഒപ്പംഅതിജീവനത്തിനായിനടത്തിയസഹായങ്ങളുംകേരളചരിത്രത്തിൽആദ്യമായാണ്ജനം  അനുഭവിച്ചറിഞ്ത്.അതിനുള്ളജനങ്ങളുടെആത്മാർത്ഥമായപ്രതികരണമാണ്  വോട്ടെടുപ്പിൽ  പ്രതിഫലിച്ചത്.                മഹാമാരിയെ പ്രതിരോധിക്കാനും,മനുഷ്യ ജീവൻ രക്ഷിക്കുവാനും സർക്കാർ കൈമെയ് മറന്ന് രക്ഷാ പ്രവർത്തനം നടത്തുമ്പോൾ വിലകുറഞ്ഞ ആരോപണങ്ങളുമായി വന്ന പ്രതിപക്ഷനേതാവ് ജനങ്ങളുടെ മുന്നിൽ പരിഹാസ്യനാവുകയും തൻറെ മുന്നണിയുടെ സാധ്യതകളെ തല്ലിക്കെടുത്തുകയുമായിരുന്നു.           കേരളം പോലെ അലക്ഷ്യമായ പൗരബോധമുള്ള ഒരു ജനതയെ നേർവഴിക്ക് നയിക്കുവാൻ പിണറായി വിജയനെ പോലെ ശക്തനായ ഒരു നേതാവിന്റെ സാന്നിദ്ധ്യം ചരിത്രത്തിൻറെ അനിവാര്യതയായിരുന്നു എന്ന് സഭാ പ്രസിഡണ്ട് അഡ്വ

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Image
    വിശ്വകർമ്മജർ  അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ        കേരളത്തിലെ    ബഹുമുഖ വിശ്വകർമ്മ സുഹൃത്തുക്കളെ,നിങ്ങളുടെ മുഖത്തെ ചിരി മായുവാൻ ഇനി കുറച്ചു കാലം കൂടി മാത്രം.അതുകൊണ്ടുതന്നെ ഇതൊരോർമ്മപ്പെടുത്തൽ കൂടിയാണ്.        ഏതാനും ദിവസം മുൻപുമാത്രം നടന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും അതിൽ നിന്നും ലഭിക്കുന്ന സന്ദേശവുമാണ് ഈ ലേഖനത്തിനാധാരം.കേരളത്തിലാകെ തെരഞ്ഞെടുപ്പ് നടന്ന 21908 വാർഡുകളിൽ പ്രതിഫലിച്ച വലിയൊരു രാസമാറ്റമായിരുന്നു മുന്നണികളുടെ വിജയത്തിനാധാരം.അത് മുന്പത്തേക്കാളേറെ ശക്തിയോടെ ചെവികളിൽ നിന്നും ചെവികളിലേക്കു പറഞ്ഞു പരത്തിയ,ജാതി,മത സംഘടിക്കലായിരുന്നു.ഭൂരിപക്ഷവും ന്യുനപക്ഷവും(കൂടുതലും,കുറവും )തമ്മിലുള്ള തുറന്ന പോര്.വിജയ സാധ്യതയില്ലാത്ത തലങ്ങളിൽ അസംഘടിതരെ ബലിയാടാക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രം.വോട്ട് മറിച്ചു വിൽക്കുന്നതുനു സമുദായ നേതൃ കവാടങ്ങളിൽ സമ്മാന,വാഗ്ദാന പെരുമഴയുമായി നേതാക്കൾ രഹസ്യമായി പണക്കിഴിയും,ലഹരികളും.ഇതാണ് വർത്തമാനകാല രാഷ്ട്രീയ തെരഞ്ഞെടുപ്പ് രംഗം.            ഇതിലെവിടെയാണ് നമുക്ക് സ്ഥാനം.ത്രിതല പഞ്ചായത്ത്,നഗരസഭ,കോർപറേഷൻ വാർഡുകളിലെ 21908 വാർഡുകളിൽ നമ്മൾ മത്സരിച്ചതോ കേവലംഅഞ്ഞൂ

ആദ്യ വോട്ട് സ്വന്തം ചോരയിൽ പിറന്നവർക്ക്

Image
  ആദ്യ വോട്ട് സ്വന്തം ചോരയിൽ പിറന്നവർക്ക്  പിന്നെ മാത്രം രാഷ്ട്രീയ പാർട്ടികൾക്ക് പി .ആർ .ദേവദാസ്             പ്രിയ സമുദായ പ്രവർത്തകരെ,ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പ് പടിവാതുക്കൾ എത്തി നിൽക്കുകയാണ്.വോട്ടവകാശം ബുദ്ധി പൂർവം വിനിയോഗിക്കുക .ഭരണ പങ്കാളിത്തം പൂർണമായും നിഷേധിക്കപ്പെട്ട സമൂഹമാണ് നമ്മുടേത് .അവസരം ബുദ്ധിപൂർവം വിനിയോഗിക്കാത്തവരെ ദൈവത്തിനുപോലും രക്ഷിക്കാൻ കഴിയില്ല.ഇതു ശരിയായ അവസരമാണ് വിശ്വകർമ്മ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സ്ഥലങ്ങളിൽ കക്ഷി രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്യുക.   പ്രാതിനിധ്യത്തിനുവേണ്ടിയുള്ള  നമ്മുടെ പോരാട്ടം വിസ്മരിച്ചുകൂടാ വോട്ടവകാശം ബുദ്ധിപൂർവം വിനിയോഗിച്ച്‌ മിനിമം ഭരണ പങ്കാളിത്തമെങ്കിലും നേടാനുള്ള ഈ അവസരം വിനിയോഗിക്കുക.!!! ആദ്യ വോട്ട് സ്വന്തം ചോരയിൽ  പിറന്നവർക്ക് പിന്നെ മാത്രം കപട രാഷ്ട്രീയക്കാർക്ക് അതാകട്ടെ നമ്മുടെ പ്രതിജ്ഞ . പി .ആർ .ദേവദാസ് 

വിശ്വകർമ്മ മഹാദേവ ക്ഷേത്രം വാകത്താനം

Image
ധന്യാത്മൻ,           വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുഃ ഉത്സവം 2018ഫെബ്രുവരി 16മുതൽ 25വരെ കൊണ്ടാടുന്നു. വിശ്വകർമ്മ മഹാദേവൻ പ്രപഞ്ച സൃഷ്ടാവും വിശ്വവ്യാപിയും പ്രകാശ സ്വരൂപനുമായ ചൈതന്യ മൂർത്തിയാകുന്ന ആ മഹത്വത്തെ അറിയുന്നവൻ മുക്തനാകുന്നു ശ്രീ വിശ്വകർമ്മ മഹാദേവനെ ഉപാസിച്ചാൽ സമസ്ത സാത്വി ക ദൈവിക ശക്തികളും ഭക്തരിൽ സംപ്രീതരാകും.           അഭ്യുദയ കാംഷികളും ഭക്ത ജനങ്ങളും നാളിതുവരെ നൽകി വന്നിട്ടുള്ള സാന്നിധ്യ സഹായ സഹകരണങ്ങൾക്കു നന്ദി അറിയിയ്ക്കുന്നു. ഈ വർഷത്തെ തിരുവുത് സവത്തിന് എല്ലാ വിധ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.