ഇടതുപക്ഷ മുന്നേറ്റം രാഷ്ട്രീയ ധാർമികതയുടെ വിജയം P.R .ദേവദാസ്
ചെങ്ങന്നൂർ: മുഖ്യ മന്ത്രിയുടെ രാഷ്ട്രീയ രക്ഷാകർതൃത്വ മനോഭാവത്തിനുള്ള കേരളജനതയുടെ ആദരവാണ് LDF ൻറെ മിന്നുന്ന വിജയത്തിൻറെ പിന്നിലെന്ന്അഖിലകേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് അഭിപ്രായപ്പെട്ടു.രൂക്ഷമായപ്രകൃതി ക്ഷോഭങ്ങളും,കോവിഡ് മഹാമാരിയും ഭീതിവിതച്ചപ്പോൾഅക്ഷോഭ്യനായിനിന്നുകൊണ്ട്മുഖ്യമന്ത്രിവാർത്താമാധ്യമങ്ങളിലൂടെചൊരിഞ്ഞആത്മവിശ്വാസത്തിൻറെകരുത്തുംഒപ്പംഅതിജീവനത്തിനായിനടത്തിയസഹായങ്ങളുംകേരളചരിത്രത്തിൽആദ്യമായാണ്ജനം അനുഭവിച്ചറിഞ്ത്.അതിനുള്ളജനങ്ങളുടെആത്മാർത്ഥമായപ്രതികരണമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.
മഹാമാരിയെ പ്രതിരോധിക്കാനും,മനുഷ്യ ജീവൻ രക്ഷിക്കുവാനും സർക്കാർ കൈമെയ് മറന്ന് രക്ഷാ പ്രവർത്തനം നടത്തുമ്പോൾ വിലകുറഞ്ഞ ആരോപണങ്ങളുമായി വന്ന പ്രതിപക്ഷനേതാവ് ജനങ്ങളുടെ മുന്നിൽ പരിഹാസ്യനാവുകയും തൻറെ മുന്നണിയുടെ സാധ്യതകളെ തല്ലിക്കെടുത്തുകയുമായിരുന്നു.
കേരളം പോലെ അലക്ഷ്യമായ പൗരബോധമുള്ള ഒരു ജനതയെ നേർവഴിക്ക് നയിക്കുവാൻ പിണറായി വിജയനെ പോലെ ശക്തനായ ഒരു നേതാവിന്റെ സാന്നിദ്ധ്യം ചരിത്രത്തിൻറെ അനിവാര്യതയായിരുന്നു എന്ന് സഭാ പ്രസിഡണ്ട് അഡ്വ :P.R .ദേവദാസ് പറഞ്ഞു.കേരളത്തിലെ നാൽപ്പതു ലക്ഷം വരുന്ന വിശ്വകർമ്മജരുടെ മാതൃ സംഘടനയായ AKVMS, LDF നെ തെരഞ്ഞെടുപ്പിൽ പിന്താങ്ങിയത് ഈ ചരിത്രദൗത്യത്തിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ്.കേരളത്തിൻറെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി എഴുതുന്ന പ്രക്രിയയിൽ വിശ്വകർമ്മജരുടെ പങ്ക് നിസ്തുലമാണെന്നും അതിനായി പ്രവർത്തിച്ച സഭയുടെ മുഴുവൻ ജില്ലാ താലൂക് ശാഖാ ഭാരവാഹികളെയും PR ദേവദാസ് അഭിവാദ്യം ചെയ്തു.വൻപിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാരിന്റെ തുടർ ഭരണത്തിന് സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഡയറക്ടർ ബോർഡ് അറിയിച്ചു.
Comments