വിശ്വബ്രാഹ്മണരും മയോണിക് സയൻസും


                                       വിശ്വബ്രാഹ്മണരും മയോണിക് സയൻസും 
                                                                               (ശ്രീ.രഞ്ജിത്ത് അറക്കൽ )

                 Dr.സുവർണ്ണ നാലപ്പാടിൻറെ Investigating Indian Iconography എന്ന പഠനമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത് . ഭാരത ദേശത്തെ മുഴുവൻ ശാസ്ത്രീയവും സാങ്കേതികവും കലാപരവുമായ അറിവുകൾ ഇന്ന് കാണുന്ന രീതിയിൽ വികസിച്ചത് ക്ഷേത്രങ്ങളിൽകൂടിയാണ് അതുകൊണ്ടുതന്നെ ഈ രാജ്യത്തിൻറെ പാരമ്പര്യം വിശ്വകർമ്മജരുടെ അശ്രാന്ത പരിശ്രമത്തിലൂടയാണ് ഉടലെടുത്തത് എന്ന് നിസംശയം പറയാം.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഈ അറിവുകൾ ചെന്നെത്തിയതിന്റെ ഫലമാണ് പാശ്ചാത്യ രാജ്യങ്ങളിലെ വാസ്തു സമ്പ്രദായമായ Mayonic science ൻറെ ഉൽപത്തി അറ്റ്ലാന്ത എന്ന അമേരിക്കൻ പ്രദേശത്തു ( അറ്റ്ലാന്റിക് സമുദ്രത്തിനു അപ്പുറമുള്ള പ്രദേശം ) ഈ ശാസ്ത്രത്തെ പരിചയപ്പെടുത്തിയത് ബ്രഹ്മർഷി മയൻ ആണ് .ഇവിടെ അദ്ദേഹത്തെ വിശ്വകർമ്മ ശില്പി എന്നും വിളിക്കുന്നു .പത്മശ്രീ Dr ഗണപതി സ്ഥപതി പത്തിൽ പരം പാശ്ചാസ്ത്യ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫൊസർ ആയിരുന്നു എന്ന് ഈ അവസരത്തിൽ ഓർക്കുന്നത് നന്ന് .അങ്ങനെ ഇവിടെ Viswakarmma Science ഉം അവിടെ Mayonic Scince ഉം ഒരേസമയം നിലനിൽക്കുന്നു .
                 ഈ വിശ്വകർമ്മ കുലത്തിൽ ജനിച്ച ഏറ്റവും സ്രേഷ്ടമായ ആളാണ് ആദി ശങ്കരാചാര്യർ .
         ഭാരത ചരിത്രത്തെയും സംസ്കാരത്തെയും ഖനനം ചെയ്തു നമ്മൾ ചെന്നെത്തുന്നത് ഹാരപ്പ മൊഹഞ്ചദാരോ തുടങ്ങിയ സ്ഥലങ്ങളിലാണ് .നൃത്തം ചെയുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ ലഭിച്ചു എന്ന് നമ്മൾ പഠിച്ചിട്ടുണ്ടല്ലോ അതിനോട് ചേർത്ത് വായിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട് .നൃത്തം എന്നത് ഒരു ശാസ്ത്രത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തുന്നത് അതാണ് നാട്യശാസ്ത്രം ,നൃത്തം ചെയ്യുന്നത് സംഗീതത്തിനനുസരിച്ചും .സംഗീതം ഗന്ധർവ വേദമാണ്.നൃത്തത്തിലെ ശരീര ഘടന സാമുദ്രിക ശാസ്ത്രത്തിൽ അധിഷ്ടിതമാണ് .ചുരുക്കത്തിൽ നൃത്തം ചെയ്യുന്ന പെൺകുട്ടിയെ ലോഹത്തിൽ വിരിയിച്ച ശില്പിക്ക് നാട്യശാസ്ത്രവും ഗന്ധർവ്വവേദവും സാമുദ്രിക ശാസ്ത്രവും എല്ലാം അറിയാമായിരുന്നു എന്നർദ്ധം .ഇതിനു പുറമെ ലോഹ സംസ്കരണ വിദ്യയിലും ,ലോഹങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണ രീതികളും അറിയാമായിരുന്നു.

പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് എങ്ങിനെയാണ് ഒരു ജനസമൂഹത്തിന് ഇത്രയും സാങ്കേതിക വൈദഗ്ത്യം സ്വായത്തമാക്കാൻ സാദിച്ചിരുന്നത് .??

വിശ്വബ്രാഹ്മണരായ ശില്പികളുടെ ചരിത്രം പഠിച്ചാൽ ഒരു കാര്യം മനസിലാകും ഒരു വിദ്യാലയത്തിലോ സർവ്വകലാശാലയിലോ പോയിട്ടല്ല ഈ  അറിവുകൾ നേടിയിട്ടുള്ളത് .അവൻറെ വിദ്യാലയം സ്വന്തം വീടും അദ്ധ്യാപകൻ സ്വന്തം പിതാവും ആയിരുന്നു .ഇതിനെയാണ് കുലമഹിമ എന്ന് വിളിക്കുന്നത് തലമുറകളിൽ കൂടി കൈമാറുന്ന ഈ അറിവുകൾ കൈമോശം വരാതിരിക്കാൻ എല്ലാ കാലത്തും അവർ ശ്രമിച്ചിരുന്നു .അതുകൊണ്ടാണ് മിശ്രവിവാഹത്തെ എതിർത്തിരുന്നതും .ചില സമ്പ്രദായങ്ങളിൽ ഒരു സ്ത്രീക്കു ഒന്നിൽ കൂടുതൽ ഭർത്താക്കന്മാർ ഉണ്ടായിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട് .ഇതിൻറെ പുരാണകാലത്തെ ആവർത്തനമാണ് പാഞ്ചാലി എന്ന വ്യാസ സൃഷ്ടി പാഞ്ചജനിയാണ് പാഞ്ചാലി .എന്ന് വച്ചാൽ അഞ്ചു വിഭാഗങ്ങളുടെ അമ്മ. ദ്രുപതൻ വിശ്വകർമ്മ പരമ്പരയിൽ വന്ന ആളെന്നതിൽ തർക്കമില്ലല്ലോ.ഈ പാഞ്ചജനിയുടെ ഉറ്റ സുഹൃത്തായ ശ്രീകൃഷ്ണ പരമാത്മാവിന്റെ ശംഖ് പാഞ്ചജന്യം എന്നാണ് അറിയപ്പെടുന്നത്.അത്രയുമുണ്ട് ഭാരത ചരിത്രത്തിന്റെ യഥാർഥ അവകാശികളുടെ മഹത്വം.കാരണം പ്രപഞ്ചം, പഞ്ചഭൂതം, പഞ്ചാംഗം, പഞ്ചവേദം, പഞ്ച ഋഷി ,പാഞ്ചജന്യം തുടങ്ങിയ വാക്കുകളെല്ലാം ഈ ബന്ധം എടുത്തുകാണിക്കുന്നു.മാത്രമല്ല പുരാതന വിശ്വകർമ്മ അറിവുകളുടെ അടിസ്ഥാനമായ ചാലൂക്യ രാജവംശത്തിന്റെ രേഖകളിൽ പ്രശ്നിഗർഭൻ എന്ന ശ്രീകൃഷ്ണ പരമാത്മാവിന്റെ സത്യയുഗത്തിലെ ജനനം സുതപുത്രൻ എന്ന വിശ്വബ്രാഹ്മണ പ്രജാപതിയുടെ മകനായിട്ടായിരുന്നു.ഇത്രയുമുണ്ട് ശ്രീകൃഷ്ണനും വിശ്വകർമ്മ കുലവുമായുള്ള ബന്ധം.

         വിശ്വകർമ്മജരെ സംബന്ധിച്ചു അവർ ചെയ്യുന്ന സൃഷ്ടികൾ കേവലം ഭൗതിക സൗകര്യങ്ങൾക്ക് വേണ്ടി മാത്രമല്ല.മറിച്ചു വാസ്തുനിയമങ്ങൾ അനുസരിച്ചു ഒരു സൃഷ്ടി നടക്കുമ്പോൾ അതിൽ അന്തമായ പരബ്രഹ്മ ചൈതന്യം ഖനീഭവിക്കപ്പെട്ട വാസ്തു ചൈതന്യമായി മാറുന്നു ഇതാണ് വിഗ്രഹങ്ങളുടെയും ക്ഷേത്രങ്ങളുടെയും ചൈതന്യ രഹസ്യം.ഒരു ശില്പി അഥവാ സ്ഥപതി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു ചെയുന്നത് . എന്തൊക്കെയാണ് ഒരു ശില്പിയെ ഈശ്വര ചൈതന്യത്തെ ഒരു കല്ലിലോ ലോഹക്കൂട്ടിലോ  Manifest ചെയ്യിക്കാൻ പ്രാപ്തനാക്കുന്നത്??അത് അവൻ ആർജ്ജിച്ചെടുക്കുന്ന ശാസ്ത്രീയവും ആത്മീയവുമായ ബലമാണ്.

          ഒരു സമൂഹത്തിൻറെ ആഗ്രഹങ്ങളെയും മനസ്സിനേയും പഠിച്ച ആളാണ് ശില്പി.ആഭൂപ്രദേശത്തു എന്തൊക്കെ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാണ്,അവിടുത്തെ മണ്ണിൻറെ ഘടന ,കാറ്റിന്റെയും സൂര്യപ്രകാശത്തിൻറെയും ലഭ്യത ഏതെല്ലാം പഠന വിഷയം തന്നെ തുടർന്ന് തൻറെ മനസ്സിൽ മനസ്സിൽ തെളിയുന്ന ഒരു രൂപത്തെ ആ ശിലയിലേക്കു അല്ലെങ്കിൽ ലോഹക്കൂട്ടിലേക്കു ആവാഹിക്കുന്നു. അത് സപ്ത സ്വരങ്ങളാണ് അവിടെ വിരിയുന്നത്. അതുകൊണ്ടാണ് വിശ്വകർമ്മജന്റെ ജീവനില്ലാത്ത വസ്തുക്കളിൽ ഉണ്ടായ സൃഷ്ടികൾ മനുഷ്യരുമായി ആശയവിനിമയം ചെയ്യുന്നത്.ആ വിഗ്രഹത്തിൻറെ മുഖത്ത് തെളിയുന്ന ഭാവം ശില്പി സ്വന്തം മനസ്സിൽനിന്നും ആവാഹിച്ചതാണ്, അതിന് നവരസങ്ങൾ അറിയണം.ഇനിയുമൊരു ക്ഷേത്രമോ മനുഷ്യാലയമോ ആണെങ്കിലോ ?സ്പേസിൽ നിറഞ്ഞു നിൽക്കുന്ന കോസ്മിക് എനർജിയെ അതിലേക്കു അധിനിവേശം ചെയ്യുന്ന ആളുടെ പ്രാണബലത്തെ വർദ്ധിപ്പിക്കാൻ പാകത്തിന് രൂപപെടുത്തുന്ന രഹസ്യമാണ് അവിടെ ഉപയോഗിക്കുന്നത്.ഇങ്ങനെ കോസ്മിക് എനർജിയെ മെറ്റീരിയൽ രൂപത്തിലേക്ക് നമുക്ക് അനുകൂലമായ രീതിയിൽ പുനർവിന്യസിക്കുന്ന ഗണിത ശാസ്ത്ര രഹസ്യമാണ് വാസ്തുശാസ്ത്രം. ഇത്രയും Mathematical Calculation ൻറെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ക്ഷേത്ര സങ്കേതത്തെ പരിപാലിക്കാൻ ആണ് പിന്നീട് ഒരു പുരോഹിത വർഗം ഭാരതത്തിൽ ഉടലെടുത്തത്.അതായത് ജാതി ബ്രാഹ്മണർ വിശ്വബ്രാഹ്മണ സംസ്കാരത്തിന്റെ തുടര്ച്ചയാണ് എന്നർത്ഥം.  ഇത്രയും അറിവുകൾ ഒരേ സമയം ആർജ്ജിച്ചെടുക്കുന്നതിനെ Multiple intelligence theory എന്നാണ് ആധുനികശാസ്ത്രം വിളിക്കുന്നത്.നോക്കൂ എത്ര സ്രേഷ്ടമാണ് വിശ്വകർമ്മ പാരമ്പര്യം.

        ദക്ഷിണേന്ത്യയിലെ മഹാ ക്ഷേത്രങ്ങളിലെല്ലാം ശില്പിയുടെ പേരാണ് കൊത്തിവെച്ചിരിക്കുന്നത്. മാമ്മല്ലപുരത്തു കേവദ പെരുന്തച്ചൻ, ഗുണമല്ലൻ പയ്യമിഴിയപ്പൻ പെരുംതച്ചൻ, അഭജൻ പെരുന്തച്ചൻ ....തിരുവൊട്ടിയൂർ രവി പെരുന്തച്ചൻ ..ഉത്തരമെരിയൂർ, ബ്രിഹദീശ്വരത്തു കുഞ്ഞരമല്ലൻ പെരുന്തച്ചൻ...ഉത്തമരൂർ പരമേശ്വര പെരുന്തച്ചൻ അങ്ങനെ ..............

       എന്നാൽ ഇല്ലാക്കഥകൾ മാത്രം പ്രചരിപ്പിച്ച കേരളത്തിൽ എത്ര പെരുന്തച്ചന്മാരെ രേഖപ്പെടുത്തി ???ഈ നന്ദി കേടിനു ആരാണ് ഉത്തരവാദി.?നമ്മുടെ പാരമ്പര്യം നമ്മുടെ കുട്ടികളിലൂടെ പുനർജനിക്കട്ടെ ഒരു ഓർമ്മപ്പെടുത്തലായി മാത്രം ഈ ലേഖനത്തെ കാണുക .
നന്ദി  ... നമസ്കാരം.

 RANJITH ARACKAL 
 Mob : 9446593820 



Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും