വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും
"നിങ്ങളുടെ അടിമത്തം നിങ്ങൾതന്നെ ഇല്ലാതാക്കണം .അത് ഇല്ലാതാക്കുന്നതിന് ദൈവത്തെയോ ,അതിമാനുഷനെയോ അന്യ രാഷ്ട്രീയക്കാരെയോ ആശ്രയിക്കരുത്.രാഷ്ട്രീയ അധികാരത്തിലാണ് നിങ്ങളുടെ മോചനം സ്ഥിതിചെയ്യുന്നത്.നിങ്ങൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും മരുന്നും ജീവിത മാർഗ്ഗവും ഒരുക്കി തരേണ്ട ചുമതല നിയമ നിർമ്മാണ സഭകളുടെതാണ്.നിങ്ങളുടെ അനുവാദത്തോടും സമ്മതത്തോടും കൂടിവേണം നിയമ നിർമ്മാണവും അതിന്റെ നിർവ്വഹണവും അതിൻറെ തീർപ്പും നിർവ്വഹിക്കാൻ.ചുരുക്കത്തിൽ നിയമമാണ് ഏതു ഭൗതികസന്തുഷ്ടിയുടേയും ഇരിപ്പിടം.നിയമനിർമ്മാണത്തിനുള്ള അധികാരം നിങ്ങൾ പിടിച്ചെടുക്കണം.ആ വഴിയിലാണ് നിങ്ങളുടെ മോചനം.ഊന്നുവടികൾ ഉപേക്ഷിച്ചു യാചനയെ നിരുത്സാഹപ്പെടുത്തു.ഭാവിയെ പുഞ്ചിരിയോടെ നേരിടുക.ഇവിടെ ഭയപ്പെടേണ്ടതായി ഒന്നുമില്ല സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ടവൻ രാഷ്ട്രീയമായും വേർതിരിക്കപ്പെടണം." "രാഷ്ട്രീയ അധികാരമാണ് മുഖ്യ താക്കോൽ അത് വിജയത്തിൻറെ എല്ലാ വാതിലുകളും തുറന്നുതരും" . രാഷ്ട്രീയ അധികാരത്തെ കുറിച്ച് ഭരണഘടനാ ശില്പിയായ ഡോ:അംബേദ്ക്കറുടെ വാക്കുകളാണിത്. ഇതിൻറെ അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് വിശ്വ...