Election 2020


                       ഏതു മുന്നണിയിലായാലും വിശ്വകർമ്മ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എല്ലാ സമുദായ സ്നേഹികളും വോട്ടുചെയ്യുക.

              അധികാര കേന്ദ്രങ്ങളിലേക്ക് ആൾക്കാരെ അവരോധിക്കുവാൻ എല്ലാ മുന്നണികളിലും ധാരാളം വിശ്വകർമ്മജർഎല്ലാ തെരഞ്ഞെടുപ്പുകളിലും , എല്ലാ കാലത്തുംപ്രയത്നിക്കുന്നുണ്ട്.എന്നാൽസ്ഥാനാർത്ഥിനിർണ്ണയത്തിൽപരിഗണിക്കപ്പെടാറുമില്ല .ഒരു സമുദായ സംഘടന എന്നതിലുപരി ഒരു അടിസ്ഥാന തൊഴിലാളി വർഗ്ഗ സമൂഹമെന്ന പരിഗണയും ലഭിക്കാറില്ല എന്നതാണ് സത്യം ധാർമിക മൂല്യബോധത്തിൻറെയും സത്യസന്ധയുടെയും ആത്മാർഥതയുടെയും പ്രതീകമായവർ വിശ്വാസപ്രമാണങ്ങളെ തള്ളി വോട്ടുചെയ്യുവാൻ മടിക്കുന്നു.

വിശ്വാസ പ്രമാണങ്ങളെ വോട്ടാക്കുവാനുള്ള രാഷ്ട്രീയ തന്ത്രങ്ങളിൽ ഇനിയും വീണുപോയാൽ വിശ്വകർമ്മജർ എന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹമായി തുടരുകയും കാലാന്തരത്തിൽ ഈ സമുദായം തന്നെ പഴങ്കഥയായി മാറുകയും ചെയ്യും.രാഷ്ട്രീയ അധികാരത്തെ ക്കുറിച്ചു നമ്മുടെ ഭരണ ഘടനാ ശിൽപി ഡോക്:അംബേദ്‌കർ പറഞ്ഞത് ഈ അവസരത്തിൽ സ്മരിക്കാം "നിങ്ങളുടെ അടിമത്തം നിങ്ങൾ തന്നെ ഇല്ലാതാക്കണം അത് ഇല്ലാതാക്കുന്നതിന് ദൈവത്തിനെയോ,അതിമാനുഷരെയോ,അന്യരാഷ്ട്രീയ ക്കാരെയോ ആശ്രയിക്കരുത് .രാഷ്ട്രീയ അധികാരത്തിലാണ് നിങ്ങളുടെ മോചനം .നിയമമാണ് ഏതു ഭൗതികസന്തുഷ്ടിയുടെയും ഇരിപ്പിടം അതിനാൽ നിയമ നിർമ്മാണത്തിനുള്ള അധികാരം നിങ്ങൾ പിടിച്ചെടുക്കണം .നിങ്ങളുടെ ഊന്നുവടികൾ ഉപേക്ഷിക്കൂ,യാചനയെ നിരുത്സാഹപ്പെടുത്തൂ,ഭാവിയെ പുഞ്ചിരിയോടെ നേരിടുക .ഇവിടെ ഭയപ്പെടേണ്ടതായി ഒന്നുമില്ല."   

നാംസമുദായികമായും,രാഷ്ട്രീയമായുംസംഘടിച്ചുശക്തരാവുകതന്നെവേണം.അതിനുള്ള ഒരു അവസരവും പാഴാക്കരുത് .വർഗ്ഗപരവും ,തൊഴിൽ പരവും പ്രത്യയ ശാസ്ത്രപരവുമായ വിശ്വാസത്തിനപ്പുറത്തു അതികാരത്തിലേക്കുള്ള ചവിട്ടു പടിയായി ഒരു കാലത്തും  വിശ്വകർമ്മജർ രാഷ്ട്രീയത്തെ കണ്ടിരുന്നില്ല അവഗണനക്കും ,അനീതിക്കും ഒരറുതി വേണ്ടേ ...!!!!

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

കൊടിമരവും കാപ്പ് കെട്ടും

വിശ്വകർമ്മജരും കേരളചരിത്രവും

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ

VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]