വിശ്വകർമ്മജർ ഒരു കുടക്കീഴിൽ ...!!

വിശ്വകർമ്മജർ ഒരു കുടക്കീഴിൽ ...!!




            നിക്കിതൊന്നും ബാധകമല്ല,നിങ്ങൾക്കുവേണ്ടി പറയുകയാണ്,വായിക്കണമെന്ന് എനിക്കൊട്ടു നിർബന്ധവുമില്ല...!

          കാലങ്ങളായി വിശ്വകർമ്മ സമുദായത്തിനുള്ളിൽ കേൾക്കുന്നൊരു മാസ്മരിക മന്ത്രമാണ് ഒരു കുടക്കീഴിൽ ഏവരെയും അണിചേർക്കുക എന്നത്.എന്നാൽ ത്തരമൊരു കുട നിർമ്മിക്കുന്നതിന് വലിയ നിർമ്മാണ വിദഗ്ദ്ധരായ നമുക്കിടയിൽ തടസ്സമായി ഉയരുന്ന പ്രധാന വെല്ലുവിളി എന്താണ് എന്നാരായുകയാണ് ഇത്തരമൊരു കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കൊറോണ എന്ന മഹാവ്യാധിക്ക് മരുന്ന് കണ്ടെത്തിയാൽ പോലും നമുക്കിടയിൽ കാലങ്ങളായി പടർന്നു പിടിച്ചിരിക്കുന്ന ഏഷണി എന്ന മഹാവ്യാധിക്ക്  പ്രതിവിധി കണ്ടെത്താതെ സാങ്കേതിക മികവിലുപരി ഇത്തരമൊരു കുട നിർമിച്ചു വിജയകരമായി നിവർത്തി പിടിക്കുവാൻ ആരെകൊണ്ടും സാധ്യമല്ല.അതുകൊണ്ടുതന്നെ അതിനായി പരിശ്രമിച്ചവരൊക്കെ പരാജയപ്പെട്ടുപോയ കാഴ്ച പല തവണ നമ്മൾ കണ്ടുകഴിഞ്ഞു.

1)   ഒരു വ്യക്തിയുടെ സൽപ്പേരിനെ നശിപ്പിക്കാൻ വേണ്ടി അയാളെക്കുറിച്ചു      ഇല്ലാക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നത് ഒന്നാമത്തെ ഏഷണി.
2)   ഒരു വ്യക്തിയുടെ സൽപ്പേര് നശിപ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടി അയാൾ ചെയ്തുപോയ ചില തെറ്റുകളെ പരസ്യപ്പെടുത്തുന്നത്.
ആദ്യത്തേത് ഇല്ലാക്കഥകൾ പറയുന്നത്.രണ്ടാമത്തേത് അയാൾ ചെയ്തത് തെറ്റ് തന്നെയാണെങ്കിലും പരസ്യമായി പ്രഘോഷിക്കുന്നത്.
3)   ഒരാൾ ഒരു തെറ്റ് ചെയ്തു.എന്നാൽ അയാളെ അത് നേരിട്ട് പറഞ്ഞു ബോധ്യപ്പെടുത്താതെ മറ്റുള്ളവരുമായി ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് രഹസ്യമായി പറയുന്നതും ഏഷണിയുടെ പരിധിയിൽവരും.കാരണം തൻറെ തെറ്റ് മനസിലാക്കാൻ ഇതൊന്നുമറിയാത്ത മൂന്നാമതൊരാൾക്കുകൂടി അവസരം ഉണ്ടാക്കി കൊടുക്കുന്നു.
     ഇങ്ങനെ മൂന്നുതരം ഏഷണിയാണ് കാലങ്ങളായി നമ്മുടെ സമുദായത്തെ,സഭയെ കാർന്നു തിന്നുന്ന ക്യാൻസർ.വിറകില്ലെങ്കിൽ തീ  കെട്ടടങ്ങുന്നു.ഏഷണി ക്കാരില്ലാത്തിടത്ത് കലഹം ശമിക്കുന്നു.ഏഷണിക്കാരൻറെ വിറകായി നാം ഒരിക്കലും മാറരുത്.

 മറ്റു പാർശ്വഫലങ്ങൾ ...!!

       ഏഷണി മൂലം സംഭവിക്കുന്ന മറ്റൊരു തുടർരോഗമാണ്  സംശയം ....ഇപ്പോൾ ആർക്കും ആരെയും വിശ്വാസമില്ല.മൊത്തം സംശയങ്ങൾ മാത്രം ...വ്യക്തമായ യുക്തിയില്ല....!പലപ്പോഴും മുടന്തൻന്യായങ്ങളുംമുട്ടാത്തർക്കങ്ങളും...തെളിവുകൾ ഒന്നും ഇല്ലാതെ മറ്റൊരാളെ പറ്റി നെഗറ്റീവ് കേട്ടാൽ അത് പെട്ടെന്ന് പ്രചരിപ്പിക്കും.എന്നാൽ ഒരാളെ കുറിച്ച് നല്ലതു കേട്ടാൽ അതിനെ പറ്റി കൂടുതൽ അന്വേഷണം നടത്തും ശരിയാണെന്നു ബോധ്യമായാൽ അത് ആരോടും പറയില്ല.നുണകൾ വേഗം വേഗം പ്രചരിപ്പിക്കും ,സത്യം മാത്രം പതിയെ പതിയെ പറയും,മറ്റൊന്ന് മുഖത്തു നോക്കി കാര്യം പറയില്ല,ഉള്ളു തുറന്നു ചിരിക്കില്ല അങ്ങനെ നീളുന്നുപട്ടികകൾ.
       അയാൾ vss ആണ് ഇയാൾ AKVMS ആണ് മറ്റെയാൾ KVS ആണ് എന്നൊന്നും ആരും കരുതേണ്ട ...എനിക്കിതൊന്നും ബാധകമല്ലെന്നും ആരും കരുതേണ്ട... പ്രതിവിധി ഒന്നുമാത്രം ..പ്രേമം , സ്നേഹം എന്ന രണ്ടക്ഷരം കൊണ്ട് ലോകം കീഴടക്കാം വെറുപ്പും വിദ്വേഷവും ഇനിയും വളർത്തിയാൽ സർവേശ്വരൻ പോലും കൈ മലർത്തും ...സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം.
                                   

 ഷാജി ആര്യമംഗലം 

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും