അലങ്കാര മത്സ്യങ്ങൾ (short film review)
Streaming Soon!!!!
2021ലെ കേരള ഷോർട് ഫിലിം ലീഗ്, ഫിലിം ഷോർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ
ബെസ്റ്റ് ഫിലിം (കാലവരവ്) തിരക്കഥക്ക് അനീഷ് കരുണാകാരന് സംസ്ഥാന
അന്തർ ദേശീയ പുരസ്‌കാരങ്ങൾ
ലഭിച്ചിരുന്നു .
2022ൽ സിങ്കപ്പൂർ, ഇസ്രായേൽ, ബൾഗേരിയ, കൊൽക്കത്ത,റോം, ഉക്രൈൻ, തുടങ്ങിയ അന്താരാഷ്ട്ര ഷോർട് ഫിലിം ഫെസ്റ്റിവലിൽ "ദി വീൽ "ന് ബെസ്റ്റ് ഫിലിം അവാർഡ് ലഭിച്ചു. ബെസ്റ്റ് എഡിറ്റർ അവാർഡ് അനീഷ് കരുണാകരന്റെ കരിയറിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി.
ഹൈപ്പർ ടെൻഷൻ ബൈപോളാർ ഡിസിസ് ഒരു കുടുംബ ജീവിതത്തിലുണ്ടാക്കുന്ന ആസ്വാരസ്യങ്ങൾ തനിമയാർന്ന ജീവിത യാഥാർഥ്യങ്ങൾ, പച്ച മനുഷ്യരുടെ ജീവിത സങ്കീർണതകൾ
അലങ്കാര മത്സ്യത്തിലൂടെ വരച്ചു കാട്ടുകയാണ് അനീഷ് കരുണാകരൻ.
സുമയുടെയും ശ്രീയുടെയും ജീവിതത്തിലെ സുഖവും ദുഃഖവും സന്തോഷവും സങ്കടവും, പൊട്ടിത്തെറിയുമെല്ലാം ജീവനുള്ള രംഗങ്ങളാക്കുവാൻ അജ്മി രാജനും, ശ്രീരാഗ് മണിക്കും സാധിച്ചിട്ടുണ്ട്. ജീവനുള്ള ദൃശ്യം പകർത്തി അനൂപ് വാകത്താനം DOP
അതിമനോഹരമായി നിർവഹിച്ചു. ക്യാമറ മാൻ ബിബിൻ കഴിവ് തെളിയിച്ചിട്ടുണ്ട്.ചിത്ര ത്തിന്റെ സംഗീത സംവിധാനം ഷെമേജ് ശ്രീധറിന്റെ കൈകളിൽ ഭദ്രം. 5ൽ പരം ബിഗ് സ്ക്രീൻ സിനിമകൾക്ക് സംഗീതം നൽകിയ ഷെമേജിന്റെ BGM അതിമനോഹരമായിട്ടുണ്ട്. ഒരു ടൈറ്റിൽ സോങ് എന്നതിലുപരി,ഭക്തി സാന്ദ്രമായ അനുഭൂതി പകർത്തുന്ന,MK. ദാസപ്പൻ വാകത്താനത്തിന്റെ വരികൾക്ക് പനച്ചിക്കാട് സദാശിവൻ ഈണം പകർന്ന് സതീഷ് ചന്ദ്രൻ ആലപിച്ച ഒരു ഗാനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഒരു ഫിക്ഷൻ എന്നതിലുപരി ഒരു സയൻടിഫിക് അപ്രോചിനുള്ള സൂചകങ്ങൾ ഈ ചിത്രത്തിൽ ഉടനീളം കാണാം. ആദിത്യ s നാരായണൻ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഈ മനോഹര ഹ്രസ്വ ചിത്രം മിഡ് ലാമ്പ് ക്രീയേഷൻസിനു വേണ്ടി ശരണ്യ യാണ് നിർമ്മിച്ചിരിക്കുന്നത്.ഒരു പുതിയ ദൃശ്യാനുഭവം ഈ ഹൃസ്വ ചിത്രം പ്രേക്ഷകർക്ക് നൽകുന്നു.
ശ്രീ വിശ്വദർശനം
Comments