Viswakarma Dharma Meemamsa Parishath

                            




                                വിശ്വകർമ ധർമ മീമാംസാ പരിക്ഷത്ത് 
                     
                        വിശ്വകർമജർ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഗോത്ര ഭാഷ, ദേശ വ്യത്യാസമനുസരിച് വ്യത്യസ്തത പുലർത്തുന്ന ഒരു സംസ്കാരത്തിൻറെ ഉടമകളാണ് . ഈ വിഭിന്നതകൾകിടയിലും ഏകത്വത്തിന്റെ ഒരു ആധ്യാത്മിക പ്രചോദനം വിശ്വകർമജർക്കിടയിൽ നിലനിൽക്കുന്നുണ്ട് .  നിര്ഭാഗ്യം എന്ന്  പറയട്ടെ പല തട്ടുകളിലായി വിവിധ സമുദായ സംഘടനകളിലും രാഷ്ട്രീയ കക്ഷികളിലുമായി  ചിന്നിച്ചിതറി കിടക്കുകയാണ് ഇന്ന് വിശ്വകർമജർ. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ അർഹമായ പ്രാധിനിത്യം കിട്ടാതെ വിശ്വകർമജർ ഇന്ന് സാമൂഹ്യ വ്യവസ്ഥയുടെ മുഖ്യധാരയിൽനിന്നും അനുദിനം പുറം തള്ളപ്പെടുകയാണ് .
                             നിരവധി  പ്രസ്ഥാനംഗളും സാംസ്കാരിക സംഘടനകളും വിശ്വകർമ സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപിനായി പ്രവർത്തിച്ച് തുടങ്ങിക്കഴിഞ്ഞു  .സമുദായ സ്നേഹികളായ യുവതലമുറയുടെ ഈ ഉദ്യമം ആലസ്യത്തിൽ കഴിയുന്ന വിശ്വകർമ ജനസമൂഹത്തിന് ഒരു ഉണര്തുപാട്ടായി തീരട്ടെ എന്ന് ഭഗവത് നാമത്തിൽ ആശംസിക്കുന്നു .
                             കഴിഞ്ഞ ചില പതിറ്റാണ്ടുകളിൽ വിശ്വകർമ സംഘടനകളുടെ ഏകോപനത്തെ കുറിച്ചുള്ള ചർച്ചകൾ സജ്ജീവമായിരുന്നു. പി.സരസപ്പൻ , എ.കെ.ആചാരി, പി.ആർ.ദേവദാസ് തുടങ്ങിയ സമുദായ നേതാക്കൾ നടത്തിയ പരിശ്രമങ്ങൾപൂർണമായി വിജയിപ്പിക്കുവാൻസാധിച്ചില്ല.ഏകോപനം സാധ്യമാവുകയും പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു എങ്കിലും രണ്ടുതവണയും  സമുദായ സ്നേഹികളെ നിരാശപ്പെടുത്തിക്കൊണ്ടു നേതാക്കൾ മലക്കം മറിയുകയും ചെയ്തു.ലയനം ഒരു മരീചികയായി ഇന്നും അവശേഷിക്കുന്നുഎന്ന്മാത്രമല്ലകൂടുതൽവിഭാഗീയതയിലേക്കു കൂപ്പുകുത്തുകയും ചെയ്തു .എങ്കിലും വലിയ തോതിലുള്ള  ചലനം സൃഷ്ടിക്കുവാൻ സാദിച്ചു. അതിനുശേഷം വിശ്വകർമജരിലുണ്ടായ നിരാശയും  ശൂന്യതാബോധമാണ്  ഈ ലേഖനത്തി നാധാരം.



                             
             കേവലം സംഘടനാ തീരുമാനങ്ങൾക്കൊണ്ട്  മാത്രം ജനങ്ങളുടെ ഹൃദയസ്പർശം ലഭിക്കുകയില്ല എന്ന തിരിച്ചറിവ് നാം നേടിക്കഴിഞ്ഞു.നമുക്ക് അന്യമായി തീർന്ന  അദ്ധ്യാത്മിക അവബോധവും ആരാധനാ മനോഭാവവും അനിവ്യാര്യമായി തീർന്നിരിക്കുന്നു. ഇതരമത ജാതിസമുദായ സംഘടനകളെ നിരീക്ഷണ വിധേയമാക്കിയാൽ ഇത് മനസ്സിലാക്കുവാൻ സാധിക്കും. വിശ്വകർമജർ സ്വത്വം തിരിച്ചറിഞ്ഞ് മഹത്തായ ഗതകാല പാരമ്പര്യം നിലനിർത്തേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയായി മാറിക്കഴിഞ്ഞു പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന വിശ്വബ്രഹ്മ  സമൂഹത്തിൻറെ തനിമ യാർന  സാംസ്കാരിക ജീവിതചര്യയിലേക്ക് പൂർണമായ ഒരു തിരിച്ചുപോക്ക് അസാധ്യവും അശാസ്ത്രിയവുമാണ്.കാഘട്ടത്തിനനുസരിച്ചുള്ള പുനരാ  ഖ്യാനത്തോടെ, കുറഞ്ഞപക്ഷം കേരളത്തിലെ വിശ്വകർമ സമൂഹത്തിൻറെ ആരാധനാ ക്രമങ്ങൾ, പ്രാർത്ഥനാ രീതികൾ മരണാനന്തര ചടങ്ങുകൾ , വിവാഹം, തുടങ്ങിയ കാര്യങ്ങളിലെങ്കിലും പരമാവധി സമാനതകൾ വരുത്തുവാനും,പൊതു ധാരയിൽ ഒരേ മനസാകുവാനും   സാധിക്കണം അതിലൂടെ നാം ഒന്നാണ് എന്ന ചിന്ത വളർത്തിയെടുക്കുവാൻ സാധിക്കും.
                              തിരുവനന്തപുരം കരമന ശ്രീ വിരാട് വിശ്വകർമക്ഷേത്രം മുതൽ കാസർഗോട് ശ്രീമത്  പരശിവ വിരാട് വിശ്വകർമക്ഷേത്രം വരെ നീണ്ടുകിടക്കുന്ന ചെറുതുംവലതുതുമായനിരവധിവിശ്വകർമക്ഷേത്രദേവസ്വങ്ങൾക്കും,മഠങ്ങൾക്കും ,ആരാധനാ ഗ്രൂപ്പുകൾക്കും  ഒരുമിച്ചുകൂടുവാൻ ഒരു പൊതുവേദിയാണ്  വിശ്വകർമ ധർമ മീമാംസാ പരിഷത്ത് എന്നത്‌ കൊണ്ട് വിവക്ഷിക്കുന്നത് .  വർഷത്തിൽ ഒരിക്കൽ സംഗമിക്കുവാൻ  അസംഖ്യം വരുന്ന വിശ്വകർമ ക്ഷേത്ര ദേവസ്വംഭാരവാഹികളും,പ്രാർത്ഥനാഗ്രുപ്പുകളും,മഠംആചാര്യന്മാരും  കൂടിയാലോചിച്ച്  ഈ പൊതുവേദി രൂപീകരിക്കും എന്ന പ്രത്യാശയോടെ ...... 




                                                                                 
                                  Viswadarsanam Blogger 
                                               Sabu Narayanan
                                                Mo:9400587981



Comments

Unknown said…
സ്വാഗതം
Sulekha said…
ആശംസകൾ 🌹

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും