U K.VASUDEVAN ACHARY PATRON AKVMS

 യു.കെ.വാസുദേവൻ ആചാരി

ഒക്ടോബർ 25. ജന്മദിനം   


   സമരണാഞ്ജലികൾ !!!

           വിശ്വകർമ്മ സമുദായ ആചാര്യൻ ശ്രീ .UK വാസുദേവൻ ആചാരി തിരുവന്തപുരം ജില്ലയിൽ, ചിറയിൻകീഴ് താലൂക്കിൽ ,ഊരൻ വിളാകത്തു വീട്ടിൽ കൊച്ചു നാരായണൻ ആചാരി യുടേയും ,കൊച്ചപ്പി അമ്മാളിന്റെയും മകനായി   1897 ഒക്ടോബർ 25 നു ജനിച്ചു .കായിക്കര സ്‌കൂളിൽ പ്രാഥമിക വിദ്യാഭാസം ,നാഗർകോവിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തൃശ്ശിനാപ്പള്ളി കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം. അവിവാഹിതനായ അദ്ദേഹം 1979 ജനുവരി 17 ന് വിടവാങ്ങി.

            അദ്ധ്യാപകനായി സർക്കാർ സർവീസിൽ തുടരുമ്പോൾ  പലതട്ടുകളിലായി വിശ്വകർമ്മ സമുദായംനേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥനായിരുന്നു.പല പേരുകളിലും ,പല സംസ്കാരങ്ങളിലും പ്രാദേശികമായും  സംഘടിച്ചിരുന്ന നിരവധി വിശ്വകർമ്മഗ്രുപ്പുകളെ  ഒന്നിപ്പിച്ചു കൊണ്ട് 1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭക്കു രൂപം നൽകി,വിശ്വകർമ്മജർക്കു ഏക സംഘടന എന്ന സ്വപ്നം സാദ്ധ്യമാക്കി . R ശങ്കർ , മന്നത്തു പദ്മനാഭൻ , സി .കേശവൻ , PGN ഉണ്ണിത്താൻ [തിരുവിതാംകൂറിലെ അവസാന ദിവാൻ] തുടങ്ങിയ സമുദായ രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധം  അദ്ദേഹത്തിന് പ്രവർത്തന മണ്ഡലത്തിൽ കൂടുതൽ പ്രശോഭിക്കാൻ അവസരമൊരുക്കി . 1948 ൽ തിരുവിതാംകൂർ സ്റ്റേറ്റ് അസംബ്ലിയിലേക്ക്നടന്നതിരഞ്ഞെടുപ്പിൽ  ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കൊല്ലം  ( Gനീലകണ്ഠൻ) നെയ്യാറ്റിൻകര (K രാമകൃഷ്ണൻ ആചാരി ) പത്തനംതിട്ട    (Kരാമചന്ദ്രൻ ) കോട്ടയം (PK കുമാരനാചാരി ) എന്നീ വിശ്വകർമ്മ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു  വിജയിപ്പിക്കുവാനും  സാധിച്ചു.കേരള സംസ്ഥാന രൂപീകരണ ശേഷം 1953 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വർക്കല നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാർത്തിയായി മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു.

          കേരളസംസ്ഥാനരൂപീകരണശേഷംഅഖിലതിരുവിതാംകൂർവിശ്വകർമ്മമഹാസഭഅഖിലകേരളവിശ്വകർമ്മമഹാസഭയായിരൂപാന്തരപ്പെട്ടു.പ്രവർത്തനമണ്ഡലം കേരളമാകെ വ്യാപിപ്പിച്ചു . പ്രഥമ പ്രസിഡന്റ് ആയി സ്ഥാനമേറ്റു .നോൺ ട്രേഡിങ്ങ് കമ്പനി ആക്ട് പ്രകാരം സഭ രജിസ്റ്റർ ചെയുവാൻ അദ്ദേഹം ഒഴുക്കിയ വിയർപ്പിന്റെ വില പുതു തലമുറ അറിയണം കോർപറേറ്റ് വാലുവേഷനിൽ വിപണി മൂല്യം നിശ്ചയിക്കാൻ കഴിയാത്ത കമ്പനി യാണ് AKVMS . AKVMS കഴിഞ്ഞാൽ NSS ഉം SNDP ഉം മാത്രമേ ഇന്ത്യയിൽ നോൺ ട്രേഡിങ് കമ്പനി ആക്റ്റിലുള്ള, അഖിലേന്ത്യ തലത്തിൽ പ്രവർത്തിക്കുവാൻ നിയമപ്രാബല്യമുള്ള  സമുദായ സംഘടന ആയിട്ടുള്ളു എന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം എത്ര വലുതായിരുന്നു എന്ന് മനസിലാക്കുവാൻ സാധിക്കും . ആരോഗ്യം സഭാ പ്രവർത്തങ്ങൾക്ക് തടസമായി തുടങ്ങിയപ്പോൾ വിശ്രമ ജീവിതത്തിലേക്കു മടങ്ങി  .കുടുംബ ജീവിതം സഭാ പ്രവർത്തനങ്ങൾക്കു തടസമായി കണ്ട് വിവാഹം ജീവിതം വേണ്ടന്ന് തീരുമാനിച്ച  കർമ്മയോഗിയായ മഹാത്മാവിനു മുന്നിൽ  പുതു തലമുറയും സഭാ നേതൃത്വവും തലകുനിക്കാം ...

            വാശിയും പിണക്കവും മറന്നു മഹാത്മാവിന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി പ്രവർത്തിക്കാം ..ഒരു മന്ത്രം മാത്രം ...വിശ്വകർമ്മ ..

                സ്‌നേഹാഞ്ജലികൾ .....


     


Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും