CHARITY
Viswajyothi charitable trust.
![]() |
2021-2022ലെ പ്രതിഭ കളെ ആദരിക്കൽ ചടങ്ങിൽ. ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രം പ്രസിഡണ്ട്, ശ്രീ രാജു ആചാര്യ അനന്ത പത്മനാഭന് ഉപഹാരം സമർപ്പിക്കുന്നു. |
പ്രിയ സ്നേഹിതരെ,
വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാ ജ്യോതിയിലൂടെ നടപ്പിലാക്കി വരുന്ന.വിദ്യാഭ്യാസ സഹായ പദ്ധതികളുടെ 2023-2024 വർഷത്തെ തുടർ പ്രവർത്തനവുംപദ്ധതി വിപിലൂകരണവും നടക്കുന്ന ഘട്ടത്തിൽ എല്ലാ സുമനസ്സുകളുടെ യും സഹകരണം ഉണ്ടാകണംഎന്ന് അപേക്ഷിക്കുന്നു.ഹയർ സെക്കന്ററി തലത്തിൽ നാല് നിർദ്ധന വിദ്യാർഥി കളുടെ പഠനചെലവും അനുബന്ധ ചിലവുകളും വിശ്വജ്യോതി ഏറ്റെടുത്തു ചെയ്തുവരുന്നു.പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് പ്രോത്സാഹനസമ്മാനങ്ങളും, പഠനോപകരണങ്ങളും നൽകി വരുന്നു. ഈ അധ്യയന വർഷവും അത് തുടരേണ്ടതുണ്ട്. ഒന്നാം ഘട്ടം പദ്ധതി നടപ്പിലാക്കുവാൻ സുമനസുകൾ നൽകിയ സഹായവും സഹകരണവും ഞങ്ങളെ കൂടുതൽ പ്രതിബദ്ദതയോടെ പ്രവർത്തിക്കുവാൻ
പ്രതിജ്ഞാ ബദ്ധരാക്കുന്നു.
രണ്ടാം ഘട്ടം പദ്ധതി വിപുലീകരിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ തലത്തിൽ (പ്രഫഷണൽ)കോഴ്‌സിൽ ചേരുകയും സാമ്പത്തിക ബുദ്ദിമുട്ട്കൊണ്ട് തുടർന്ന് പഠിക്കുവാൻ സാധിക്കാതെയും പോയ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുക എന്ന ദൗത്യം കൂടി വിശ്വജ്യോതി ഏറ്റെടുക്കുവാൻ നിർബന്ധിതമായി. പദ്ധതി വിപുലീകരിക്കുമ്പോൾ അതിനോട് സഹകരിക്കുവാൻ എല്ലാ സുമനസുകളോടും അപേക്ഷിക്കുന്നു.
സഹായം നൽകുവാൻ താത്പര്യം മുള്ളവർ ഏറ്റവും ചുരുങ്ങിയത് ₹50/ ട്രസ്റ്റ് ബാങ്ക് അകൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
🔶🔶🔶🔶🔶
വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റ്
കോവിഡ് മഹാമാരിയുടെ കഷ്ടതകളിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് ൻറെ നേതൃത്വത്തിൽ ഭഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. കറുകച്ചാൽ , വാകത്താനം, നെടുംകുന്നം പ്രദേശങ്ങളിലെ കോവിഡ് ബാധിച്ച കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത്.
ധന്യാത്മൻ,
ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ.എംകെ.ദാസപ്പൻ, ജന:സെക്രട്ടറി ശ്രീ സന്തോഷ് പൂവാടി,
MK.സജിമോൻ, MK.സാബു, രാജു സാഗർ തുടങ്ങിയ ട്രസ്റ്റ് മെമ്പർ മാർ നേതൃത്വം നൽകി.
നന്മയുടെ കിരണമായി,കരുത്തിന്റെ ശക്തിയായി,സാന്ത്വനത്തിൻറെ ശബ്ദമായി,നിരാലംബർക്കൊരു തണലായി,വിശ്വജ്യോതി കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം കേന്ദ്രമായിവർത്തിച്ചുവരുന്നു. നമ്മുടെ ജീവിതയാത്രയിൽ ആകസ്മികമായി ചിലത് ഭവിക്കുമ്പോൾ സാമ്പത്തികമായി ഒരുകൈതാങ്ങാകുവാൻപോലുംസാധിക്കാതെ പലരും പലപ്പോഴും പകച്ചു നിൽക്കുന്ന അവസ്ഥ നമ്മെ ഏവരെയും സങ്കടപ്പെടുത്താറുണ്ട് കരയിക്കാറുണ്ട്, ചിന്തിപ്പിക്കാറുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ വിശ്വജ്യോതി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ കണ്ട കാഴ്ചകൾ, കേട്ട വാർത്തകൾ എല്ലാം തന്നെ ദുരന്തങ്ങളുടെ കരളലിയിക്കുന്ന കദനങ്ങളാണ്. ഒപ്പം സേവനപ്രവർത്തനങ്ങൾക്കുവേണ്ടി വരുന്ന സംഖ്യകളുടെ കണക്കെടുത്താൽ ഒരു പഞ്ചായത്തിൽനിന്നും കൂട്ടിയാൽ കൂടാത്തത്ര ആവശ്യങ്ങളാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്. വേദനിക്കുന്നവൻറെ കണ്ണീരൊപ്പുവാൻ പരപ്രേരണയില്ലാതെ മുന്നോട്ടുവരികയെന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല. അത്യുദാരമായ മനുഷ്യ സ്നേഹവും കളങ്കമില്ലാത്ത സഹാനുഭൂതിയും സ്വന്തം സമ്പത്തു പങ്കുവയ്ക്കാനുള്ള ഹൃദയ വിശാലതയും ഉള്ളവർക്കു മാത്രം കഴിയുന്ന സിദ്ദിയാണിത്.
വിശ്വജ്യോതിയിലൂടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തന കാലയളവിൽ കാരുണ്യരംഗങ്ങളിൽ ശ്രദ്ധേയമായ ചുവടുവെയ്പ്പുകൾ നടത്തിയിട്ടുണ്ട്. ജീവൻജ്യോതി യിലൂടെ ചികിത്സാ ധനസഹായങ്ങളും, വിദ്യാജ്യോതി യിലൂടെ വിദ്യാ ധന സഹായങ്ങളും, ഭവനജ്യോതി യിലൂടെ ഭവന പദ്ധതികളും വനിതാജ്യോതി യിലൂടെ സ്ത്രീ ശാക്തീകരണ രംഗത്തും,
കർമ്മജ്യോതി യിലൂടെ തൊഴിൽ മേഖലയിൽ സ്വയംപര്യാപ്തത കൈവരുത്തുന്നതിനും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വിശ്വജ്യോതിയുടെ കാരുണ്ണ്യയാത്രയിൽ സ്വദേശത്തും വിദേശത്തുമായി ജോലിചെയ്യുന്ന ധാരാളം സുമനസ്സുകൾ അകമഴിഞ്ഞ് സഹായിക്കുകയും, അവർ നൽകിയ സംഖ്യകൾ പരിപൂർണ്ണമായും കാരുണ്ണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചും വരുന്നു. അവരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട്
മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഇനിയും കാര്യക്ഷമമാക്കുവാൻ കൂടുതൽ ആൾക്കാരുടെ പങ്കാളിത്തവും സാമ്പത്തിക സമർപ്പണവും ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിലേക്ക് അടുപ്പിക്കുക എന്നലക്ഷ്യത്തോടെ വിശ്വജ്യോതി പ്രവർത്തകരുടെ വ്യക്തിബന്ധങ്ങളെ മാത്രം ഉപയോഗപ്പെടുത്തി ഓരോ കുടുംബങ്ങളിലും ഓരോ സമ്പാദ്യക്കുടുക്ക സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നു.
രോഗം, പഠനാവശ്യം, എന്നിങ്ങനെ എന്തെങ്കിലും പ്രതിസന്ധിവന്നു കൂട്ടത്തിലൊരാളെ കീഴടക്കാൻ നോക്കുമ്പോൾ എല്ലാ സമ്പാദ്യക്കുടുക്കകളും ഒരുമിച്ചുടയുന്നു. അധ്വാനത്തിൻറെ ചെറുമണികൾ സ്വരുക്കൂട്ടി നമ്മൾ സഹജീവിക്കുനേരെ നീട്ടുന്നു. പരസ്പരം കൈകോർത്തു അന്യോന്യം തുണയാകുന്നു. ഇത്തരം മധുരമുള്ള, നന്മയുള്ള, പുണ്യമുള്ള പ്രവർത്തനങ്ങളിൽ
പങ്കാളികളാവുമ്പോഴാണ് സഹജീവിസ്നേഹവും സാഹോദര്യവും പുലരുന്നത് സാമ്പത്തികമായി മേൽത്തട്ടിലും, ഇടത്തട്ടിലും, താഴെത്തട്ടിലും ഉള്ളവർ പരസ്പരം സഹകരിക്കുമ്പോഴും ഒരാൾ മറ്റൊരാൾക്ക് തുണയാകുമ്പോഴുമാണ് ദൈവനാമത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അതിനായി വിശ്വജ്യോതി ഒരു വെളിച്ചമായി കടന്നുവരുമ്പോൾ അനുഗ്രഹിക്കുക, സഹകരിക്കുക, പരസ്പരം കരുതലായും കാവലായും നമുക്ക് മാറാം ...നമുക്ക് കൈകോർക്കാം...
ഭരണസമിതി അംഗങ്ങൾ
എം കെ. ദാസപ്പൻ (പ്രസിഡൻറ്) Mob : 9400051146
റാപ്പുഴ , വാകത്താനം 9495517188
പി.കെ. രാജു (വൈ.പ്രസിഡൻറ്) Mob : 8547027420
പുത്തൻപറമ്പ്, പൊങ്ങന്താനം
സാബു നാരായണൻ (ജന.സെക്രട്ടറി ) Mob : 9048899040
കൊല്ലംപറമ്പിൽ, വാകത്താനം.
എം.കെ. സജിമോൻ (ഖജാൻജി ) Mob : 9400052146
മങ്ങാട്ടുപൊയ്ക, പൊങ്ങന്താനം 6282386637
എം.കെ. സാബു (ജോ. സെക്രട്ടറി ) Mob : 9744044154
മങ്ങാട്ടുപൊയ്ക ,പൊങ്ങന്താനം
പ്രസാദ് .പി. കൃഷ്ണൻ (ജോ. സെക്രട്ടറി ) Mob : 8943420684
പുതുപ്പറമ്പ്,വാകത്താനം
കെ.കെ. മോഹനൻ Mob : 9961510701
കുന്നേൽപറമ്പ്, പൊങ്ങന്താനം
രാജു സാഗർ Mob : 9656821388
ആശാരിപറമ്പ്, ചമ്പക്കര
ഷാജി.എ.ആർ. Mob : 7034369625
ആര്യമംഗലം, കങ്ങഴ
അനിൽ വിജയൻ
Mob:9497826139
വെള്ളത്തടം. വാകത്താനം
V K. ഷാജി
Mob: 9544165416
വാലടിയിൽ. കുറുമ്പനാടം
സുലേഖ സാബു Mob : 9947599468
കൊല്ലംപറമ്പിൽ,വാകത്താനം
അഡ്വ.അംബിക കൃഷ്ണൻ Mob : 9447114753
(ലീഗൽ അഡ്‌വൈസർ ) ആലപ്പുഴ
സാബു നാരായണൻ
കൊല്ലംപറമ്പിൽ
വാകത്താനം.
Mob:9048899040
🔶🔶🔶🔶🔶
Comments
🙏🙏