നിയമസഭാ തെരഞ്ഞെടുപ്പും വിശ്വകർമ്മ സംഘടനകളും

നിയമസഭാ തെരഞ്ഞെടുപ്പും വിശ്വകർമ്മ സംഘടനകളും  

       2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മജർ ഏകീകൃതമായ ഒരു രാഷ്ട്രീയ തീരുമാനം എടുക്കുന്നതിൽ വീണ്ടും ഒരിക്കൽകൂടി പരാജയപ്പെട്ടു.കേരളത്തിലെ പ്രബല മുന്നണികൾ വിശ്വകർമ്മജർക്കു അർഹിക്കുന്ന അംഗീകാരം നൽകിയില്ല. പ്രധാനമായും വിശ്വകർമ്മജർക്കിടയിലെ സമുദായ സംഘടനകൾ പസ്പരം പഴിചാരിയും പരിഹസിച്ചും പൊതു വേദികളിൽ പോരടിക്കുമ്പോൾ സ്വയം പരിഹാസ്യരാകുന്നത് എങ്ങിനെ എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം ഒരിക്കൽകൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

         കേരളത്തിലെ എല്ലാ വിശ്വകർമ്മ സംഘടനകളുടെയും മാതൃ സംഘടനയും, ഏറ്റവും കൂടുതൽ അനുയായികളുമുള്ള  അഖില കേരള വിശ്വകർമ്മ മഹാസഭ LDF നും  , വിശ്വകർമ്മ സർവീസ് സൊസൈറ്റി BJP  ക്കും  പിന്തുണ പ്രഖ്യാപിച്ചു.NLP ,വിശ്വകർമ്മ മഹാസംഘം വിശ്വകർമ്മ ഐക്യവേദിതുടങ്ങി കാക്കത്തൊള്ളായിരം  സംഘടനകളും  നിഷ്പക്ഷ രാഷ്ട്രീയത്തിൻറെ വക്താക്കളായി,സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. ആ തീരുമാനം വിശ്വകർമ്മ സമുദായത്തിന് എത്രമാത്രം ഗുണം ചെയ്തു എന്ന് ഒരു അവലോകനം അവർ നടത്തട്ടെ.നിലവിലുള്ള രാഷ്ട്രീയ സാമുദായിക യാഥാർഥ്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വിശ്വകർമ്മ ശാക്തീകരണം അസാധ്യമാണ് ,അതാണ്ഈ നിനയമസഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

       വിശ്വകർമ്മജർക്കു സ്ഥാനാർത്ഥിയുടെ ജയപരാജയങ്ങളെ സ്വാധീനിക്കുവാൻ കഴിയുന്ന 10 മണ്ഡലങ്ങൾ തെരഞ്ഞെടുത്തു സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു.ഫലം നിരാശാജനകമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ?

മണ്ഡലവും ,സ്ഥാനാർത്ഥിയും ,ലഭിച്ചവൊട്ടും 

         അഴിക്കോട്. പവിത്രൻ. 48.  നേമം .ബാലചന്ദ്രൻ വാൽക്കണ്ണാടി  85 പേരാവൂർ പി.കെ സജി. 106 . കുട്യാടി .സുരേഷ് ബാബു  എം കെ .128 .നാദാപുരം  കെ.കെ.ശ്രീധരൻ 159 .നെടുമങ്ങാട് .തത്തൻകോട് കണ്ണൻ 170 വടകര കെ.പി.ഗംഗാധരൻ .186 .കായംകുളം .പി.മണിയപ്പൻ ആചാരി .367 ചാലക്കുടി .ടി.എൻ .രാജൻ .713 കണ്ണൂർ .ടി.കെ.ഗണേഷ് ബാബു .716 . 

കോട്ടക്കലും,വേങ്ങരയും NDA സ്ഥാർത്ഥികളായ വിശ്വകർമ്മജർക്കു കിട്ടിയത് 5968 ഉം 10796 ഉം മാത്രം. മുൻ കാലങ്ങളിലേക്കാൾ ബിജെപി വോട്ട് ഷെയർ മണ്ഡത്തിൽ കുറഞ്ഞത് ശ്രദ്ധേയമാണ്.മറ്റൊരു വിശ്വകർമ്മ സ്ഥാനാർഥി മൂവാറ്റുപുഴ 20/ 20  സ്ഥാനാർഥിയായ Adv.CN പ്രകാശ് ആണ് . 13535 . 



       ഒരു മേശക്കു ചുറ്റുമിരുന്നു പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളെ വിശ്വകർമ്മ  സംഘടനകൾക്കിടയിലുള്ളു. പരസ്യ വിമർശനവും,ഏഷണിയും,ഈഗോയും അവസാനിപ്പിച്ച് വിശ്വകർമ്മ നേതാക്കൾ സ്വയം വിമർശനത്തിന് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.കേരളത്തിൽ എല്ലാ പ്രദേശത്തും വേരോട്ടമുള്ള നിലവിലുള്ള സംഘടനകളെ ശക്തിപ്പെടുത്തുക.പുതിയ പുതിയ സംഘടനകളുണ്ടാക്കി വിശ്വകർമ്മ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക.

Sabu Narayanan .9400587981 

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

കൊടിമരവും കാപ്പ് കെട്ടും

വിശ്വകർമ്മജരും കേരളചരിത്രവും

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ

VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]