EMINENT VISWAKARMA LEADERS, UK VASUDEVAN ACHARY

 വിസ്മരിക്കപ്പെടുന്ന  വിശ്വകർമ്മ  നേതാക്കൾ 

            വിശ്വകർമ്മ സമുദായത്തിൻറെ ഉന്നമനത്തിനായി ദീർഘനാൾ സമുദായ പ്രവർത്തനം നടത്തിയ ചില മഹത് വ്യക്തികളെ അർഹിക്കുന്ന രീതിയിൽ പുതു തലമുറ ആദരിക്കുന്നില്ല.ഓരോ സമുദായത്തിൻറെയും സർവ്വതോൻമുഖമായ ഉയർച്ചക്കുവേണ്ടി സമുദായ നേതാക്കൾ അത്യധ്വാനം ചെയ്തിട്ടുണ്ട്.നായർ സമുദായത്തിനുവേണ്ടി മന്നത്തു പത്മനാഭൻ,ഈഴവർക്കുവേണ്ടി ശ്രീ നാരായണ ഗുരു,ദളിത് വിഭാഗങ്ങൾക്കുവേണ്ടി അയ്യൻ കാളി .ഭക്ത്യാദരവോടെ ഈ മൂന്നു നേതാക്കളെയും അവർ നെഞ്ചേറ്റി സ്മരണ പുതുക്കുമ്പോൾ നമ്മുടെ ആദ്യകാല നേതാക്കൾ വിസ്‌മൃതിയിൽ ആണ്ടുപോകുന്നു. മൺമറഞ്ഞുപോയ നേതാക്കളെ വിസ്മരിച്ചുകൊണ്ടുള്ള പ്രവർത്തനം ഒരിക്കലും വിജയിക്കില്ലെന്ന് ഇനിയെങ്കിലും വിശ്വകർമ്മ പ്രവർത്തകർ മനസിലാക്കണം.

UK.വാസുദേവൻ ആചാരി 
        1900 കാലഘട്ടങ്ങളിൽ ചെറു  സംഘങ്ങളായി രൂപം കൊണ്ട ഗ്രുപ്പുകളെ കോർത്തിണക്കി  അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ രൂപീകരിക്കുകയും പിന്നീടത് അഖില കേരള വിശ്വകർമ്മ മഹാസഭയായി വളർത്തുകയും ചെയുവാൻ അഹോരാത്രം വിയർപ്പൊഴുക്കിയ സഭയുടെ സ്ഥാപക നേതാക്കളായിരുന്നു യു.കെ.വാസുദേവനാചാരിയും എം.എൻ.കൃഷ്ണനാചാരിയുംയു.കെ.വാസുദേവനാചാരിയെ AKVMS ൻറെ സ്ഥാപക നേതാവായി ആദരിക്കപ്പെടുന്നുണ്ട് എങ്കിലും വിശ്വകർമ്മ സമൂഹം പൊതുവായി മാനിക്കുന്നില്ല.എന്ന പോരായ്മ നിലനിൽക്കുന്നു. 

         1948 ൽ തിരിവിതാംകൂർ ജനസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽഅദ്ദേഹംചിറയിൻകീഴ്മണ്ഡലത്തി ൽ നിന്നും MLA ആയി തെരഞ്ഞെടുക്കപ്പെട്ടു.സംഘാടക മികവും നേതൃ വൈഭവവും കൊണ്ട് സമുദായത്തിന് അർഹമായ പ്രാതിനിധ്യം കിട്ടി. കൊല്ലത്തുനിന്നും ശ്രീ ജി.നീലകണ്ഠൻ, നെയ്യാറ്റിൻകര നിന്നും ശ്രീ.കെ.രാമകൃഷ്ണൻആചാരി, പത്തനംതിട്ടമണ്ഡലത്തിൽനിന്നുംശ്രീ.കെ.രാമചന്ദ്രൻ, കോട്ടയത്തുനിന്നുംശ്രീ. പി.കെ.കുമാരൻ ആചാരി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

          1964 ൽ വിശ്വകർമ്മ മഹാസഭയുടെപ്രസിഡന്റായിരുന്ന  
എം.എൻ.കൃഷ്ണനാചാരി 
ശ്രീ.എം.എൻ.കൃഷ്ണനാചാരിയുടെ പരിശ്രമ ഫലമായി സഭക്ക് ഒരു സ്‌കൂൾ അനുവദിച്ചു കിട്ടി.എൻറെ ജീവിത സ്മരണകൾ എന്ന അദ്ദേഹത്തിൻറെ ആത്മകഥയിൽ പറയുന്നു. "ഗവൺമെന്റിന്റെ അംഗീകാരമുള്ള ഒരു പൊതുസ്ഥാപനം നടത്തുവാൻ ഗവൺമെന്റിന്റെ ആനുകൂല്യം ആവശ്യമാണല്ലോ. ഒരു ലോവർ പ്രൈമറി സ്‌കൂൾ സമുദായത്തിൻറെ പേരിൽ അനുവദിച്ചു കിട്ടുന്നതിന് 1957 മുതൽ നിയമപരമായി പരിശ്രമം തുടങ്ങിയതാണ്.മുൻ അപേക്ഷയുടെ വെളിച്ചത്തിൽ . 1964 ഫെബ്രുവരി 27ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.ആർ.ശങ്കർ അവർകളെ സെക്രട്ടറിയേറ്റിൽ ചെന്ന് കണ്ട് നിവേദനം സമർപ്പിച്ചു.അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു. ഹിന്ദു മഹാമണ്ഡലം പ്രവർത്തിക്കുന്ന കാലം മുതൽ ഞാനും ശ്രീ.ആർ.ശങ്കറും തമ്മിൽ പരിചയമായിരുന്നു അങ്ങനെ സഭക്ക് വേണ്ടി മഹാ സഭയുടെ പ്രസിഡണ്ട് ആയ എൻറെ പേർക്ക് മാവേലിക്കര താലൂക്കിൽ വഴിവാടിയിൽ ഒരു LP സ്‌കൂൾ അദ്ദേഹം അനുവദിച്ചു തന്നു".                                     
 

1932 മുതൽ ശ്രീമൂലം പ്രജാസഭയിലെ അംഗങ്ങളായിരുന്നു ശ്രീ.ജി.നീലകണ്ഠനും ശ്രീ.എൻ.വേലുആചാരിയും. ശ്രീമൂലം പ്രജാസഭയിലും തിരുവിതാംകൂർ സ്റ്റേറ്റ് അസംബ്ലി യിലും പ്രതിനിധ്യമുണ്ടായിരുന്ന വിശ്വകർമ്മ സമുദായം ഇന്ന് രാഷ്ട്രീയാധികാരത്തിൻറെ പിന്നാമ്പുറങ്ങളിൽ അലയുകയാണ് പരസ്പരം പഴി ചാരിയും പോരടിച്ചും നിൽക്കുന്ന വിശ്വകർമ്മ സമുദായ നേതൃത്വങ്ങളും പ്രവർത്തകരും ഈ ദുരവസ്ഥ എങ്ങിനെ വന്നു എന്ന് പരിശോധിക്കും എന്ന് പ്രത്യാശിക്കുന്നു. മൺമറഞ്ഞുപോയ നേതാക്കളെ വിസ്മരിച്ചുകൊണ്ടുള്ള പ്രവർത്തനം ഒരിക്കലും വിജയിക്കില്ലെന്ന് ഇനിയെങ്കിലും വിശ്വകർമ്മ പ്രവർത്തകർ മനസിലാക്കണം.മാത്സര്യ ബുദ്ദി ഒഴിവാക്കണം.

 

 

 

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

കൊടിമരവും കാപ്പ് കെട്ടും

വിശ്വകർമ്മജരും കേരളചരിത്രവും

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ

VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]