VSS പ്രക്ഷോഭത്തിലേക്ക്


പാലാ.

         പാലാ മരിയൻ ഹോസ്പിറ്റലിൽ മരണപ്പെട്ട അഹല്യയുടെ മരണത്തിന് ഹോസ്പിറ്റൽ മാനേജ് മെന്റിൻറെയും ഡോക്ടർ മാരുടെയും കുറ്റകരമായ അനാസ്ഥയാണ് കാരണമെന്ന് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ആരോപിച്ചു. പ്രസവ സംബന്ധമായ ചകിത്സക്കിടയിലുണ്ടായ പിഴവാണ് മരണ കാരണമെന്നും, ഇതിനു മുൻപും ഇത്തരം മരണങ്ങൾ ഇവിടെ നടന്നിട്ടുള്ളതായും  ബന്ധുക്കൾ പറയുന്നു.ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് അധികാരികളും ചേർന്ന് എല്ലാ പ്രതിഷേധങ്ങളേയും ഒതുക്കി തീർക്കുകയായിരുന്നു.

        മരണത്തിൻറെവ്യാപാരിയായ മരിയൻ ഹോസ്പിറ്റൽ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി   ജൂൺ 21 ന് തിങ്കൾ 11 മണിക്ക്  വിശ്വകർമ്മസർവ്വീസ്സൊസൈറ്റി യുടെ നേതൃത്വത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത യുവജനങ്ങളെ കള്ളക്കേസ്സുകളിൽ കുടുക്കി സമരത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ് പോലീസിന്റെ ശ്രമം.സമരം നയിച്ചാൽ ദുരന്തം അനുഭവിക്കേണ്ടി വരുമെന്ന് പാലാ CI ഭീഷണി പ്പെടുത്തിഎന്ന് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി നേതൃത്വം പറയുന്നു. ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ സമര നേതൃത്വം വഴങ്ങില്ലെന്ന് മനസിലാക്കിയ ഹോസ്പിറ്റൽ മാനേജ്‌മന്റ് ഇപ്പോൾ പുതിയ കുപ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

          അഹല്യ യുടെ കുടുംബത്തിന് ചോരപ്പണം നൽകിയെന്നും,കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകി എന്നും കള്ളപ്രചാരണം നടത്തുന്നു.ഇത്തരം കുപ്രചാരണങ്ങൾക്കെതിരായി സത്യാവസ്ഥ ബോധ്യപ്പെടുത്തുവാൻ ജനകീയ പ്രതിരോധം തീർക്കുമെന്നും , വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.ആതുര ശുശ്രുഷ എന്നതിലുപരി പണം കൊയ്യാനുള്ള വേദിയായി ആശുപത്രികളെ മാറ്റുന്നവർക്കെതിരെ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുവാൻ ഇതര വിശ്വകർമ്മ പ്രസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു രണ്ടാം ഘട്ടം സമര പരിപാടികൾക്ക് രൂപം നൽകിക്കഴിഞ്ഞതായി VSS നേതൃത്വം അറിയിച്ചു.

Comments

Popular posts from this blog

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

കൊടിമരവും കാപ്പ് കെട്ടും

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

Viswakarma community Reservation

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ