SWARNAM [GOLD]
പുസ്തക പരിചയം
സ്വർണ്ണ വ്യവസായത്തിന്റെ വളർച്ചയും
സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും
മാറി മാറി വരുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരണമായി മാറാൻ നിർബന്ധിതരാവുകയും എന്നാൽ മാറാൻ കഴിയാതിരിക്കുകയും ചെയ്യുന്ന തൊഴിൽ വിഭാഗമാണ് പൊതുവെ വിശ്വകർമ്മജർ. അതിൽ പ്രാമുഖ്യമുള്ളവരാണ് സ്വർണ്ണ പണിക്കാർ. സ്വർണ്ണ വ്യവസായത്തിലെ നിഘൂഢതകളും , തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും , അവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ശ്രീ . ശശിക്കുട്ടൻ വാകത്താനം രചിച്ച "സ്വർണ്ണം-കേരളത്തിലെ സ്വർണ്ണ വ്യവസായവും സ്വർണ്ണ ത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയും"എന്ന പുസ്തകം.
പാരമ്പര്യത്തിൻറെ തനിമയെ ഉയർത്തിക്കാട്ടിയാണ് സ്വർണാഭരണ വിപണി ഇന്നും ലാഭം കൊയ്യുന്നത്.ആധുനിക ഫാഷൻ ഡിസൈനുകൾ പലതും പഴയ തിന്റെ അനുകരണങ്ങളോ ചെറിയ മാറ്റങ്ങളോട് കൂടിയോ ആണ് അവതരിപ്പിക്കുന്നത്,പാരമ്പര്യത്തിൻറെ കൈ കരുത്തു നിറഞ്ഞു നിൽക്കുന്ന ആഭരണങ്ങളാണ് സ്വർണാഭരണ വിപണിയുടെപ്രധാനആകർഷണീയത.സ്വർണ്ണം കൈകാര്യം ചെയ്യുന്നതിൽ വിശ്വകർമ്മജർക്കുള്ള വൈധഗ്ത്യം ഇന്നുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന വസ്തുത ശശിക്കുട്ടൻ വാകത്താനത്തിന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നു.
നൂറ്റാണ്ടു കൾക്ക് മുൻപ് കച്ചടക്കാർ നടത്തിപ്പോന്ന തന്ത്രമായിരുന്നു പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കുക എന്നുള്ളത്.ബ്രിട്ടീഷ് കോളനി വാഴ്ചയോടെ ഇതു കൂടുതൽ ശക്തമായി .വ്യവസായ വളർച്ചയും, ഒപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസവും നേടാൻ ഒരു വിഭാഗത്തിന് കഴിഞ്ഞതോടെ പുതിയൊരു മാറ്റം സമൂഹത്തിലുണ്ടായി . ഈ മാറ്റത്തെ പ്രയോജനപ്പെടുത്തുവാൻ ഈഴവ മെമ്മോറിയലിനും,മലയാളി മെമ്മോറിയലിനും സാധിച്ചു.തൻറെ സമുദായത്തിൽ പത്ത് BA ക്കാർ ഉണ്ടാകണമെന്ന് അയ്യൻകാളി ആഗ്രഹിച്ചതും ഇതിൻറെ പശ്ചാത്തലത്തിലാണ്എന്ന ശശിക്കുട്ടന്റെ സാമൂഹ്യ നിരീക്ഷണംവിശ്വകർമ്മ സമൂഹത്തിൻറെ ഇന്നത്തെ അവസ്ഥ ശരിവെക്കുന്നു. മാറ്റത്തിൻറെ കുത്തൊഴുക്കിൽ അടിപതറുമ്പോഴും,സ്വർണ മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന കള്ളക്കടത്തിനെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയാതെ വരുമ്പോഴും,സ്വർണ നിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി തൊഴിലാളികൾക്കുമേലെ പ്രയോഗിക്കുമ്പോഴും വിശ്വകർമ്മജർ നിസ്സഹായരാവുകയാണ്.
ശശിക്കുട്ടൻ വാകത്താനത്തിന്റെ വിശ്വകർമ്മജരും കേരളചരിത്രവും,വാസ്തുവിദ്യയുടെ സൗന്ദര്യ ദർശനം,വിശ്വകർമ്മജരും കേരളസമൂഹവും എന്നീ കൃതികൾ കേരളത്തിലെ വിശ്വകർമ്മ സമൂഹത്തിൻറെ നേർകാഴ്ചകളാണ്. കെരളത്തിലെ "സ്വർണവ്യവസായവും സ്വർണ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയും" മറ്റു പുസ്തകത്തേക്കാൾ ഗൗരവതരമായ വായനക്ക് വിഷയീഭവിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
വിശ്വകർമ്മ പഠന ഗവേഷണ കേന്ദ്രം കോട്ടയം
പ്രസിദ്ധീകരണ വിഭാഗo .
വില: Rs : 120/
വിവരങ്ങൾക്ക് :-Mo: 9388296511
9400587981
Comments