VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]
ശ്രീ വിശ്വകർമ്മ ദേവ ക്ഷേത്രം പുതുപ്പള്ളി
എറികാട് ,പുതുപ്പള്ളി .P O.കോട്ടയം 686011
കേരളത്തിലെ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ പ്രധാനക്ഷേത്രമാണിത്.കോട്ടയം പട്ടണത്തിൽ നിന്നും KK റോഡീൽ കഞ്ഞിക്കുഴി നിന്നും, പുതുപ്പള്ളി കറുകച്ചാൽ റൂട്ടിൽ ചാലുങ്കൽ പടിയിലാണ് ക്ഷേത്ര കവാടം 250 മീറ്റർ ഉള്ളിലായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.
നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം സമീപ കാലത്താണ് പുനർ നിർമ്മാണ പ്രവർത്തികൾ,ആന കൊട്ടിലും ധ്വജ പ്രതിഷ്ഠയുംപൂർത്തീകരിച്ചത്.വിശ്വകർമ്മ ദേവൻറെ പഞ്ചലോഹ വിഗ്രഹമാണ് മുഖ്യ ശ്രീകോവിൽ പ്രതിഷ്‌ഠ
ചെറുവള്ളിക്കാവിലമ്മ യുടെ നിറസാന്നിധ്യം ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു. ഗണപതി ,കാമാക്ഷി 'അമ്മ,മൂലപിതൃ,ബ്രഹ്മ രക്ഷസ്, നാഗരാജ,നാഗ യക്ഷി,എന്നീ ദേവതകളും ഉപദേവ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വിശ്വകർമ്മ ദേവന് പാൽപ്പായസവും,ചെറുവള്ളിക്കാവിലമ്മക്ക് കടും പായസവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. എല്ലാ ഞായറാഴ്ചകളിലും,മലയാള മാസം ഒന്നാം തീയതിയും ,എല്ലാ ഹൈന്ദവ വിശേഷ ദിവസങ്ങളിലും ഭക്തജനങ്ങക്കായി നട തുറന്നു കൊടുക്കുന്നു.കവിയൂർ വാസുദേവ ഭട്ടതിരിയാണ് ക്ഷേത്ര തന്ത്രി സ്ഥാനം അലങ്കരിക്കുന്നത്
തിരുവുത്സവം:
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആർഭാട പൂർണമായ ഉത്സവം ക്ഷേത്രത്തിൽ നടക്കുന്നു.തൃക്കൊടി ഏറി നടക്കുന്ന അഞ്ചു ദിവസത്തെ തിരുഃ വുത്സവം വിഷുവിന് ആറാട്ടോടു കൂടി യാണ്. സമാപിക്കുന്നത്.പ്രസാദമൂട്ടും,. കാവടി ഘോഷയാത്രയും,താലപ്പൊലിയും ,കലാപരിപാടികളും എല്ലാം ഭക്ത ജനങ്ങളുടെ തിരക്കിൽ നിയന്ത്രണാധീതമാകും . ജാതി മത ഭേതമന്യേ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം തിരുവുത്സവത്തിൻറെ അന്തരീക്ഷത്തിനു മാറ്റ് കൂട്ടുന്നു.
അഖില കേരള വിശ്വകർമ്മ മഹാസഭ.പുതുപ്പള്ളി ശാഖ യുടെ നിയത്രണത്തിലും നേതൃത്വത്തിലുമാണ് ഭരണം നടക്കുന്നത്. നിലവിലെ ഭരണ സമിതി.
പ്രസിഡണ്ട്;പി.എ.കൃഷ്ണൻകുട്ടി .9074492667
സെക്രട്ടറി :കെ.എസ്സ്.രാജു 9048567654
ഖജാൻജി :ജയപ്രകാശ് 9656797508 .
ഖജാൻജി :ജയപ്രകാശ് 9656797508 .
Comments