VISWAKARMA TEMPLES IN KERALA 1[virad viswakarma temple kanjhangad]
അജാനൂർ ശ്രീമദ്പരശിവ വിശ്വകർമ്മ ക്ഷേത്രo
പുതിയകണ്ടം ,മാവുങ്കൽ ,പി .ഒ .ആനന്ദാശ്രമം
കാഞ്ഞങ്ങാട്,കാസർഗോഡ്
ഫോണ്‍: 0467 2206071
കാസർഗോഡ് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്തിൽ പുതിയകണ്ടം എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു . ശ്രീ വിരാട് വിശ്വകർമ്മ ദേവൻറെ പൂർണകായ പ്രതിഷ്ഠ യുള്ള ഭാരതത്തിലെതന്നെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം . കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും രാംനഗർ കോട്ടച്ചേരി റോഡിലൂടെ 3 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം .N.H.17 മാവുങ്കൽ ടൗണിൽ നിന്നും 300 മീറ്റർ കോട്ടച്ചേരി റോഡിലേക്ക് സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം .തീവണ്ടിയിൽ വരുന്നവർ കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി ക്ഷേത്രത്തിൽ എത്തിച്ചേരാ വുന്നതാണ് .
ഒരു ജ്ഞാനപദ്ധതി എങ്ങിനെ ഒരു സമൂഹത്തിൻറെ വിജ്ഞാനത്തെയും വികസനത്തേയും സ്വാധീനിക്കുന്നു എങ്ങിനെ അത് ഒരു ക്ഷേത്രമായി രൂപാന്തരപ്പെടുന്നു എന്നതിൻറെ തെളിവാണ് ഈ ക്ഷേത്രം .അജാനൂർപ്രദേശത്ത് തച്ചുശാസ്ത്ര പണ്ഡിതനും സംസ്കൃതഭാഷ പണ്ഡിതനുമായ താഴത്ത് അംബു ആചാരിക്ക്ല ലഭിച്ച മൂലസ്തംഭ പുരാണ ഗ്രന്ഥമാണ് ഈ ക്ഷേത്രത്തിൻറെ ഉത്പത്തിഹേതു .രാമൻ ആയത്താൻ ,കുഞ്ഞിക്കണ്ണൻ ആചാരി അംബു ആചാരി ഇവർ ചേർന്ന് വിശ്വകർമ്മ ബ്രാഹ്മണ സംരക്ഷണസമിതിക്ക് രൂപംനൽകി .വടക്കേ മലബാറിൽ നിലനിന്നിരുന്ന ബ്രാഹ്മണ മേധാവിത്വത്തിനും ജന്മി നാടുവാഴിത്വത്തിനുമെതിരെ നടന്ന ജനകീയ സമരംഗളിൽ പങ്കാളികളായി . ഉപനയന സംസ്കാരം വീണ്ടെടുത്തുകൊണ്ട് കുലമഹിമ പ്രചരിപ്പിക്കുവാൻ പുതു തലമുറയെ പ്രേരിപ്പിച്ചു .വിശ്വകർമ്മജർ യജ്ഞോപവീതം ധരിക്കുന്നതിൽ വിറളിപൂണ്ട ജാതിബ്രാഹ്മണർ അവരെ കായികമായി ആക്രമിക്കുകയും പൂണൂൽ പൊട്ടിചുമാറ്റുകയും ചെയ്തു .സഹനസമരത്തിന്റെ നിരവധി വർഷങ്ങൾ കടന്നുപോയി .
ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവൻ ചെയ്ത ശിവപ്രതിഷ്ഠ പോലെ അജാനൂരിലും ഒരു വിഗ്രഹ പ്രതിഷ്ഠ നടന്നു .1947 ഏപ്രിൽ 25 .മൈസൂർ രാജഗുരു പരമപൂജ്യനീയ ശില്പസിദ്ധാംധി ശിവയോഗി ശ്രീ .ശ്രീ .സിദ്ധലിംഗ ഗുരു സ്വാമികളുടെ അമൃത ഹസ്തംഗ ളാൽ നിർവഹിക്കപ്പെട്ടു .
പ്രധാനദേവൻ പഞ്ചലോഹ നിർമ്മിതമായ വിശ്വകർമ്മ ദേവൻറെ പൂർണകായ പ്രതിഷ്ഠയാണ്കൂടാതെ നാഗലിംഗഗുരുസ്വാമികൾ ,മഹാഗണപതി ,മഹാലക്ഷ്മി ,കാളിപരമേശ്വരി ,നാഗരാജ,ഗുളികൻ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്ര സന്നിധിയിൽ ഉണ്ട് .നിത്യ പൂജയുള്ള ഈ ക്ഷേത്രത്തിൽ ത്രികാലപൂജാ സമ്പ്രദായമാണ് നടത്തിവരുന്നത് . വാസ്തുദോഷം ,സർപ്പദോഷം ,വിവാഹതടസം ,മുതലായ ദോഷങ്ങൾക് പരിഹാരം തേടി വിദൂരസ്ഥലങ്ങളിൽനിന്നും നാനാജാതി മതസ്ഥരായ ഭക്തജനങ്ങൾ പ്രാർത്ഥന നടത്തി പരിഹാരം തേടി ഈ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു .
ശ്രീ നാഗലിംഗ ഗുരുസ്വാമി മഠം
മൈസൂർ നാഗലിംഗ സ്വാമിമഠത്തിൻറെ ശാഖ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നു . ഒരു ദിവസം കൊണ്ട് കൃഷ്ണശിലയിൽ തീർത്ത നാഗലിംഗ ഗുരുസ്വാമികളുടെ പ്രതിഷ്ഠ ആരേയും അതിശയിപ്പിക്കുന്ന കലാസൃഷ്ടിയാണ് .വേദ, ഉപനിഷദ് പഠനങ്ങൾ മഠത്തിൽ നടന്നുവരന്നു . മഠത്തിലെത്തി ഉപനയനം നടത്തുവാൻ നിരവധി ആളുകൾ എത്തിച്ചേരുന്നു .പഞ്ച വേദ പഠന ക്രമമാണ് പിൻതുടരുന്നത് .ചതുർവേദ പണ്ഡിതന്മാർ അംഗീകരിക്കാത്ത അഞ്ചാമത് വേദമായ പ്രണവവേദം ഈ മഠത്തിൽ സൂക്ഷിക്കുന്നു എന്നുള്ളത് ഏതൊരുവിശ്വകർമ്മജനും അഭിമാനകരമാണ് .പ്രണവ വേദത്തിൻറെ മലയാള പരിഭാഷക്കുവേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് മഠത്തിൻറെയും ക്ഷേത്രത്തിന്റെയും പരിപാലകർ .അമൂല്യങ്ങളായ ഗ്രന്ഥ ശേഖരങ്ങളുള്ള ഈ മഠം വിശ്വകർമ്മ സമൂഹത്തിന് മാർഗദീപമാണ് .
പ്രധാന ഉത്സവങ്ങൾ
നിറപുത്തരി,നവരാത്രി9ദിവസം ,ശിവരാത്രി ,ഇവആഘോഷിക്കുന്നു . വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമിക്ക് കൊടിയേറ്റ ത്തോടുകൂടിയ മൂന്നുദിവസം നീണ്ടുനിൽകുന്ന പ്രതിഷ്ടാദിന മഹോത്സവം ആറാട്ടോടുകൂടി സമാപിക്കുന്നു .ഉത്രാടം ,തിരുവോണം ,വിനായകചതുർധി എന്നിവയും ക്ഷേത്രത്തിൽ കൊണ്ടാടുന്നു .നവരാതി കാലത്ത് വിദ്യാരംഭം കുറിക്കാൻ നിരവധി കുട്ടികൾ സന്നിധാനത്തിൽ എത്തിച്ചേരുന്നു .ഉത്സവകാലംഗളിൽ ഉദ്ദിഷ്ട കാര്യ സിദ്ദിക്കുവേണ്ടി തുലാഭാരസേവ നടത്തുന്നത് വളരെ പ്രധാന വഴിപാടാണ് . നാലമ്പലവും ,ബലിവട്ടവും ,ധ്വജപ്രതിഷ്ടയുമുള്ള ഈ ക്ഷേത്രം ഭക്തജനങ്ങളുടെ ഒരു തീർഥാടന കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്നു .
Comments