VISWAKARMA TEMPLWS IN KERALA. 4 [virad viswabrahma kshethram thottakkadu]

                         

                        ശ്രീ  വിരാട് വിശ്വബ്രഹ്മ ദേവ                    ക്ഷേത്രം തോട്ടയ്ക്കാട്.

                                            E-mail:viswabrahmadeva@gmail.com ph : 0481 - 3217434
                                                                          വാകത്താനം, കോട്ടയം .




       കോട്ടയംജില്ലയിൽവാകത്താനംപഞ്ചായത്തിൽഅമ്പലകവലയിൽപടിഞ്ഞാറ് ദർശനമായി ക്ഷേത്രംസ്ഥിതിചെയ്യുന്നു .ഭക്തിയുടെയും ബഹുമാനത്തിൻറെയും ആത്മീയതയുടേയുംഅവബോധംസമുദായസ്നേഹികളിൽഎത്തിച്ചുവ്യക്തിജീവിതവും,കുടുംബജീവിതവുംസാമൂഹികജീവിതവുംഐശ്വര്യപ്രദമാക്കുവാൻ ഭഗവൽകൃപാകടാക്ഷംലക്ഷ്യമിട്ട്അഖിലകേരളവിശ്വകർമമഹാസഭ തോട്ടക്കാട്   Br:853/88A ശാഖയുടെആഭിമുഖ്യത്തിലാണ്ഈക്ഷേത്രംനിർമ്മിച്ചത്.സഭയുടെ ആദ്യകാല പ്രവർത്തകരായ പരേതരായ പുതിയിടത്തു ഭാസ്കരൻ ആചാരി,കോട്ടൂർ കെ.പി.കേശവനാചാരി,Dr.പി.കെ.നീലകണ്ഠൻ,പന്തപ്പട്ടു ശിവരാമനാചാരി,തെക്കേടത്തു കുട്ടപ്പനാചാരി,തങ്കപ്പനാചാരി,പുത്തൻപറമ്പിൽ രാമൻസാർ ,തകടിയേൽ കെ.ജി.നാരായണൻ പൂവത്തുംമൂട്ടിൽ ജ്ഞാനസാഗരൻ എന്നിവർനേതൃത്വംനൽകിയാണ്1999ൽവസ്തുസമ്പാദനംനടത്തിയത്.തുടർന്നുവന്ന ദിശാബോധമുള്ള ഭരണസമിതിയുടെ പരിശ്രമ ഫലമായി ക്ഷേത്രം നിർമ്മിക്കുകയും 2005ഫെബ്രുവരി 21 [കുംഭം 9 ]തിങ്കളാഴ്ച പകൽ 11.35  -11.38 ഇടവംരാശിയിൽവിശ്വബ്രഹ്മദേവൻറെ കൃഷ്ണശിലാവിഗ്രഹ പ്രതിഷ്ഠകർമ്മംനടന്നു.കല്ലമ്പള്ളിൽഇല്ലത്തുബ്രഹ്മശ്രീപി.കെവിഷ്ണുനമ്പൂതിരിയാണ്ക്ഷേത്രംതന്ത്രി.സ്ഥപതിഉറുമ്പിൽപരമേശ്വരൻആചാര്യപൂഞ്ഞാർ. 
 നടതുറക്കൽ ദിനങ്ങൾ
      എല്ലാമലയാളമാസംഒന്നാംതീയതിയുംതിരുഃഉത്സവംഓണം,വിഷു,ശിവരാത്രി 
ദുർഗ്ഗാഷ്ടമി,വിജയദശമി,ഋഷിപഞ്ചമി,വിശ്വകർമ്മദിനം,മണ്ഡലപൂജ,കർക്കിടകവാവ്‌,ധനു മാസ തിരുവാതിര.എന്നീ ദിനങ്ങളിൽ പ്രഭാത സായാഹ്ന പൂജ നടക്കുന്നു.ഈ ദിവസങ്ങളിലെ പൂജകൾ ഓരോ കുടുംബക്കാരും ഭക്ത ജനങ്ങളും 
വഴിപാടായി  നടത്തിവരുന്നു.
 ഋഷിപഞ്ചമി ,വിശ്വകർമ്മദിനം 
      ഋഷി പഞ്ചമി വിശ്വകർമ ദിനം, രണ്ടു ദിനവും സമുചിതമായിആഘോഷിക്കുന്നു.
ക്ഷേത്രത്തിലെപ്രത്യേകപൂജകൾക്ക്പുറമെഭാഗവതപാരായണം, പ്രസാദമൂട്ട്,
പായസവിതരണം,വർണ്ണശബളമായ ശോഭായാത്ര,പൊതുസമ്മേളനം.വിദ്യാഭ്യാസ അവാർഡ് വിതരണം,കലാകാരന്മാർക്ക് പ്രോത്സാഹന സമ്മാനം,മുതിർന്ന പൗരന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടത്തുന്നു. ദീപാരാധനയ്ക്കു ശേഷം ഭജന യോടുകൂടി ഋഷി പഞ്ചമി ദിന ആഘോഷങ്ങൾ സമാപിക്കുന്നു.
തിരുവുത്സവം
         ക്ഷേത്രത്തിലെ തിരുവുത്സവം [പ്രതിഷ്ടാദിനം ] തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിമുഖ്യകാർമികത്വംവഹിക്കുന്നു. 

                                         
       കുംഭമാസത്തിലെപൂയംനക്ഷത്രത്തിൽ,കുംഭപ്പൂയമഹോത്സവമായിആഘോഷിക്കുന്നു.മാടത്താനികാണിക്കമണ്ഡപത്തിൽനിന്നും 
വിവിധങ്ങളായവാദ്യമേളങ്ങളുടെയും,ഗജവീരൻ,ദേവനൃത്തംഎന്നിവയുടെ അകമ്പടിയോടുകൂടി ആരംഭിക്കുന്നഗരുഡൻപറവ,താലപ്പൊലി,രഥഘോഷയാത്രഎന്നിവക്ഷേത്രത്തിൽഎത്തിച്ചേരുമ്പോൾ ,മറ്റു കലാപരിപാടികളോടുകൂടി  മഹോത്സവത്തിന്  സമാപനം കുറിക്കുന്നു.
 ക്ഷേത്ര ഭരണം 
    അഖില കേരള വിശ്വകർമ്മ മഹാസഭ  Br:853/88A  തോട്ടയ്ക്കാട് ശാഖ ആണ് ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശി.ക്‌ഷേക്ത്ര വും ശാഖാ മന്ദിരവും കൂടാതെ ശ്മശാന ഭൂമിയും ശാഖയ്ക്കുണ്ട്.തോട്ടയ്ക്കാട് പ്രദേശത്തെ വിശ്വകർമ്മജരുടെ 
അഭിമാന സ്തംഭമായി ക്ഷേത്രം നിലകൊള്ളുന്നു.ഇശ്ചാശക്തി യുള്ള ഭരണ നേതൃത്വവും ,ഭക്തജനങ്ങളുടെയും സുമനസ്സുകളായ നാട്ടുകാരുടെയും നിർലോഭമായ സഹായ സഹകരത്താലും ക്ഷേത്രം നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു വരുന്നു.
എം .ഗോപാലകൃഷ്ണൻ അമ്പാടി രക്ഷാധികാരി യായും ,പന്തമാക്കൽ പി .ആർ 
മധുസൂദനൻ പ്രസിഡന്റും,പി.കെ .ശ്രീധരൻ കോട്ടൂർ സെക്രട്ടറി ,പന്തപ്പാട് പി.എൻ .രാഘവൻ ഖജാൻജി ,പന്തപ്പാട് അനീഷ് ദേവസ്വം സെക്രട്ടറി യായുമുള്ള കമ്മറ്റി പ്രവർത്തിച്ചുവരുന്നു.
         
 

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

കൊടിമരവും കാപ്പ് കെട്ടും

വിശ്വകർമ്മജരും കേരളചരിത്രവും

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ

VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]