Posts

Showing posts from May, 2024

അഡ്വ:പി. ആർ. ദേവദാസ് അന്തരിച്ചു

Image
    AKVMS(അഖില കേരള വിശ്വകർമ്മ മഹാസഭ )പ്രസിഡന്റ് ശ്രീ, PR ദേവദാസ് അന്തരിച്ചു.എറണാകുളം അമൃത ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.പാർശ്വ വൽക്കരിക്കപ്പെട്ട വിശ്വകർമ്മ സമൂഹത്തെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നതിനു ജീവിത കാലം മുഴുവനും പ്രയത്നിച്ച വിവക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.ഭരണ പങ്കാളിത്വവും രാഷ്ട്രീയ അധികാരവും നേടുന്നതിനു സഭയെ സജ്ജമാക്കുവാനുള്ള ലക്ഷ്യം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്. സഭയെ ഒരു സമുദായ സംഘടന എന്നതിലുപരി ഒരു സമര സംഘടന യായി വളർത്തുവാനും അദ്ദേഹത്തിന്റെ നീണ്ട കാലത്തെ പ്രസിഡണ്ട്‌ പദവി ഫലപ്രദമായി വിനിയോഗിക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. വിശ്വകർജർക്ക് ഏക സംഘടന എന്ന ശ്രമത്തിനിടയിൽ,യഥാർത്ഥത്തിൽ അദ്ദേഹത്തിന്  വളരെയധികം എതിർപ്പുകളും അപവാദങ്ങളും നേരിടേണ്ടി വന്നിരുന്നു. എങ്കിലും കേരള സമൂഹത്തിൽ വിശ്വകർമ്മജരുടെ ഐക്കൺ ആയിരുന്നു ശ്രീ, PR ദേവദാസ്.അദ്ദേഹത്തിന്റെ വിയോഗം വിശ്വകർമ്മ സമുദായത്തിനും സമൂഹത്തിനും തീരാ നഷ്ടമാണ്. ഭൗതിക ശരീരം എറണാകുളത്തുനിന്നും വിലാപയാത്രയായി ചെങ്ങന്നൂർ AKVMS ഹെഡ് ഓഫീസായ വഞ്ചിപ്പുഴ ബംഗ്ലാവിൽ എത്തിക്കും.ബുധനാഴ്ച്ച 2മണിക്ക്പൊ തു ദർശനത്തിന് ശേഷം 4മണിക്...