Posts

Showing posts from June, 2021

VSS പ്രക്ഷോഭത്തിലേക്ക്

Image
പാലാ.          പാലാ മരിയൻ ഹോസ്പിറ്റലിൽ മരണപ്പെട്ട അഹല്യയുടെ മരണത്തിന് ഹോസ്പിറ്റൽ മാനേജ് മെന്റിൻറെയും ഡോക്ടർ മാരുടെയും കുറ്റകരമായ അനാസ്ഥയാണ് കാരണമെന്ന് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ആരോപിച്ചു. പ്രസവ സംബന്ധമായ ചകിത്സക്കിടയിലുണ്ടായ പിഴവാണ് മരണ കാരണമെന്നും, ഇതിനു മുൻപും ഇത്തരം മരണങ്ങൾ ഇവിടെ നടന്നിട്ടുള്ളതായും  ബന്ധുക്കൾ പറയുന്നു.ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് അധികാരികളും ചേർന്ന് എല്ലാ പ്രതിഷേധങ്ങളേയും ഒതുക്കി തീർക്കുകയായിരുന്നു.         മരണത്തിൻറെവ്യാപാരിയായ മരിയൻ ഹോസ്പിറ്റൽ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി   ജൂൺ 21 ന് തിങ്കൾ 11 മണിക്ക്  വിശ്വകർമ്മസർവ്വീസ്സൊസൈറ്റി യുടെ നേതൃത്വത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത യുവജനങ്ങളെ കള്ളക്കേസ്സുകളിൽ കുടുക്കി സമരത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ് പോലീസിന്റെ ശ്രമം.സമരം നയിച്ചാൽ ദുരന്തം അനുഭവിക്കേണ്ടി വരുമെന്ന് പാലാ CI ഭീഷണി പ്പെടുത്തിഎന്ന് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി നേതൃത്വം പറയുന്നു. ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്ക...