Posts

Showing posts from January, 2024

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

Image
 അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് ഹിന്ദു വിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ പ്രസിഡണ്ട്‌ ശ്രീ PR ദേവദാസ്. സഹസ്രാബ്ദങ്ങൾ നീണ്ട വൈദേശിക അടിമത്തം കുടഞ്ഞു കളഞ്ഞുകൊണ്ട് ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് 2024 ജനുവരി 22 ദിനത്തിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലൂടെ നിർവ്വഹിക്കപ്പെടുന്നത്.ഇന്ത്യയിലെ തന്നെ ശില്പ വൈഭവങ്ങളിൽ മറ്റൊരു അത്ഭുതമായി മാറാവുന്ന നിർമ്മിതികളും, വിഗ്രഹവും ഈ നൂറ്റാണ്ടിലെ വിശ്വകർമ്മജന്റെ കഴിവ് ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കുന്ന ചടങ്ങാണ് ഇതെന്നും PR ദേവദാസ് പറഞ്ഞു.ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട അക്ഷതം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാജശേഖരനിൽ നിന്നും സ്വീകരിച്ചു കൊണ്ട് ചെങ്ങന്നൂർ ഹെഡ്ഓഫിസിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ജനുവരി 22 ഉച്ചക്ക് 12.20ന് സംസ്ഥാനത്തെ മുഴുവൻ വിശ്വകർമ്മ ഭവനങ്ങളിലും ശ്രീരാമ നാമ ജപങ്ങൾ നടത്തുകയും, വൈകുന്നേരം അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തുവാനും യോഗത്തിൽ ആഹ്വാനം ചെയ്തു.

ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രം, വാകത്താനം

Image
 വാകത്താനം ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിലെ 41 മത് തിരുവുത്സവം 2024ജനുവരി 20മുതൽ 24വരെ തീയതി കളിലായി ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ വാരിക്കാട്ട് വി. എസ്. പ്രസാദ് ആചാര്യയുടെ മുഖ്യ കാര്മ്മികത്വത്തിലും മേൽശാന്തി ബ്രഹ്മശ്രീ സന്തോഷ്‌ ആചാര്യയുടെ സഹ കാർമികത്വത്തിലും ഭക്തി പൂർവ്വമായ ചടങ്ങുകളോടെ നടക്കുന്നു. ഈ ക്ഷേത്ര സമുച്ചയം അഭിമാന പൂർവ്വം പടുത്തുയർത്താൻ നിർലോഭം യത്നിച്ച സഹകരിച്ച ഏവരെയും കൃതാർത്ഥത യോടെ സ്മരിക്കുന്നു.തിരുഃ ഉത്സവ നടത്തിപ്പിനായി വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു. കൺവീർ മധു. S നാരായണൻ. 6282963155

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

Image
 ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഃ വുത്സവം 2024 ഫെബ്രുവരി 9 കൊടി കയറി 18 വരെ ക്ഷേത്ര ആചാരങ്ങളും, പാരമ്പര്യ വിധി പ്രകാരമുള്ള പൂജാ കർമ്മങ്ങളോടും കൂടി കൊണ്ടാടുന്നു. ക്ഷേത്രം ശതാബ്‌ദി നിറവിലാണ് ഈ വർഷത്തെ തിരുഃ വുത്സവത്തെ വരവേൽക്കുന്നത്. ഒരു പക്ഷെ 100 വർഷം ഉത്സവ ആഘോഷം നടക്കുന്ന കേരളത്തിലെ അപൂർവ്വ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ ഒന്നാകാം വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രം. നൂറു വർഷങ്ങൾക്കപ്പുറം പഴക്കമുള്ള ഈ ആരാധനാ കേന്ദ്രം സമീപ പ്രദേശങ്ങളായ ഞാലിയാകുഴി, പൊങ്ങംതാനം, ചീരഞ്ചിറ,ഇത്തിത്താനം,പത്താമുട്ടം,തുടങ്ങിയ കരകളിലെ വിശ്വകർമ്മജരുടെയും മറ്റു ജന വിഭാഗങ്ങളുടെയും അദ്ധ്യാത്മിക കേന്ദ്രവും ആശാൻ കളരി യോട് കൂടിയുള്ള അറിവിന്റെ കേന്ദ്രവുമായിരുന്നു.പിൽകാലത്തു ഭജന മഠം എന്നപേരിൽപഞ്ചദേശങ്ങൾക്ക്അധിപനായി റിയപ്പെട്ടു.41 ദിവസവും മണ്ഡല പൂജ കാലത്ത് ഭജന നടന്നിരുന്നു. ഇന്നും ചിറപ്പ് മഹോത്സവം, മകര പൊങ്കാല യോട്കൂടി നടക്കുന്നു .1924 ൽ മണ്ഡല പൂജ സമാപനത്തോട് കൂടി ആദ്യ തിരുവുത്സവം നടന്നു.പിന്നീട് ശിവരാത്രി ഉത്സവമായും 39 വർഷം ആഘോഷം നടന്നു.1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ സഭ( പിന്നീട് AKVMS )രൂപീകരിച്ചപ്പോൾ വിവിധ പ്രദേശങ്ങള