Posts

Showing posts from June, 2024

വിശ്വകർമ്മ സൗഹൃദ നിധി

Image
  വിശ്വകർമ്മ സമുദായ ചരിത്രത്തിൽ സമാന തകളില്ലാത്ത കൂട്ടായ്മയിലൂടെയുള്ള സഹായ പദ്ധതി യാണ് വിശ്വകർമ്മ സൗഹൃദ നിധി.സോഷ്യൽ മീഡിയ യിലൂടെ, പരസ്പരം അറിയാത്തവർ തമ്മിൽ കൈകോർത്തു തങ്ങൾ കണ്ടിട്ടില്ലാത്ത മറ്റേതോ വ്യക്തി കളിലേക്കും കുടുംബങ്ങളിലേക്കും കാരുണ്യത്തിന്റെ കൈതാങ്ങായി സഹായം എത്തിച്ചു കൊടുക്കുക.ഒരു പ്രതിഭലവും പ്രതീക്ഷിക്കാതെ ഇതിനു മുൻകൈ എടുത്തു തന്റെ വിലപ്പെട്ട സമയം മാറ്റി വെച്ച് പ്രവർത്തിക്കുന്ന എല്ലാ സൗഹൃദ നിധി അഡ്മിൻ മാർക്കും അഭിനന്ദനങ്ങൾ. നവ മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു സമൂഹത്തിന്റെ പുരോഗമന പദ്ധതികളിൽ പങ്കാളികളാക്കാൻ,40000 ത്തിൽ അധികം അംഗങ്ങളുള്ള ഒരു കൂട്ടായ്മയെ രൂപപ്പെടുത്തുവാനും അവരുടെ അഭിപ്രായങ്ങളെ ക്രോടീകരിച്ചു സഹായം അർഹിക്കുന്നവർക് നൽകുവാനും, ഗ്രൂപ്പ്‌ അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണം കൊണ്ടാണ് സാധ്യമാകുന്നത്. ജൂൺ 16ന് മൂന്ന് വർഷം പൂർത്തിയാക്കിയ സൗഹൃദ നിധി ഇതിനോടകം 99 പേർക്ക് സഹായം നൽകിക്കഴിഞ്ഞു. നൂറാമത് ഉപഭോക്താവിനെ മൂന്നാം വാർഷിക സമ്മേളനത്തിൽ വിശ്വകർമ്മസമൂഹത്തിന്റെ ആത്മീയാചാര്യൻ വിശ്വകർമ ശങ്കരാചാര്യ പീഠം പീഡാദ്വീശ്വർ  ദണ്ടി സ്വാമി സാധു കൃഷ്ണാ നന്ദ സരസ്വതി   മഹ...