വിശ്വകർമ്മ സൗഹൃദ നിധി

 വിശ്വകർമ്മ സമുദായ ചരിത്രത്തിൽ സമാന തകളില്ലാത്ത കൂട്ടായ്മയിലൂടെയുള്ള സഹായ പദ്ധതി യാണ് വിശ്വകർമ്മ സൗഹൃദ നിധി.സോഷ്യൽ മീഡിയ യിലൂടെ, പരസ്പരം അറിയാത്തവർ തമ്മിൽ കൈകോർത്തു തങ്ങൾ കണ്ടിട്ടില്ലാത്ത മറ്റേതോ വ്യക്തി കളിലേക്കും കുടുംബങ്ങളിലേക്കും കാരുണ്യത്തിന്റെ കൈതാങ്ങായി സഹായം എത്തിച്ചു കൊടുക്കുക.ഒരു പ്രതിഭലവും പ്രതീക്ഷിക്കാതെ ഇതിനു മുൻകൈ എടുത്തു തന്റെ വിലപ്പെട്ട സമയം മാറ്റി വെച്ച് പ്രവർത്തിക്കുന്ന എല്ലാ സൗഹൃദ നിധി അഡ്മിൻ മാർക്കും അഭിനന്ദനങ്ങൾ.



നവ മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു സമൂഹത്തിന്റെ പുരോഗമന പദ്ധതികളിൽ പങ്കാളികളാക്കാൻ,40000 ത്തിൽ അധികം അംഗങ്ങളുള്ള ഒരു കൂട്ടായ്മയെ രൂപപ്പെടുത്തുവാനും അവരുടെ അഭിപ്രായങ്ങളെ ക്രോടീകരിച്ചു സഹായം അർഹിക്കുന്നവർക് നൽകുവാനും, ഗ്രൂപ്പ്‌ അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണം കൊണ്ടാണ് സാധ്യമാകുന്നത്. ജൂൺ 16ന് മൂന്ന് വർഷം പൂർത്തിയാക്കിയ സൗഹൃദ നിധി ഇതിനോടകം 99 പേർക്ക് സഹായം നൽകിക്കഴിഞ്ഞു. നൂറാമത് ഉപഭോക്താവിനെ മൂന്നാം വാർഷിക സമ്മേളനത്തിൽ വിശ്വകർമ്മസമൂഹത്തിന്റെ ആത്മീയാചാര്യൻ വിശ്വകർമ ശങ്കരാചാര്യ പീഠം പീഡാദ്വീശ്വർ ദണ്ടി സ്വാമി സാധു കൃഷ്ണാ നന്ദ സരസ്വതി മഹാരാജ്  അ വർകൾ പ്രഖ്യാപിക്കുകയും ചെയ്തു.


 സഹായം ആവശ്യമുള്ള ആളിന്റെ വിവരങ്ങൾ വാട്സ്ആപ്ഗ്രൂ പ്പിൽ അറിയിക്കുകയും,അവരുടെ അകൗണ്ടിലേക്ക് ഏറ്റവും കുറഞ്ഞ സംഖ്യയായ 10 രൂപ മുതൽ പരിധി യില്ലാത്ത സഹായം നേരിട്ട് നൽകുകയും ചെയ്യാം.UPI സംവിധാനത്തിൽ പണം നൽകുവാൻ സാധിക്കും. ഒരു മാസം മൂന്ന് പേർക്ക് സഹായം എത്തുമ്പോൾ നമുക്ക് ചെലവ് 30 രൂപ ഒരു ദിവസം ഒരു രൂപ (10രൂപ വീതം മൂന്നുപ്രാവശ്യം )ഉപഭോക്താക്കളെ കണ്ടെത്തുന്നത് സുതാര്യമായ നടപടിയിലൂടെ യാണ്. ആദ്യമായി ഫോട്ടോ പതിച്ച ഒരു അപേക്ഷ നൽകുക, സഹായം എന്തിനു വേണ്ടി എന്ന് പൂർണ വിവരങ്ങൾ രേഖപ്പെടുത്തണം.താമസിക്കുന്ന സ്ഥലത്തെ വിശ്വകർമ സംഘടന ഏതാണോ ആ ശാഖയുടെ ഒരു സാഷ്യപത്രം.Bank details.ഇത്രയും ചെയ്താൽ സൗഹൃദ നിധിയുടെ അഡ്മിൻ പാനൽ അപേക്ഷ പരിശോധിച്ച് ആവശ്യമായ അന്വേഷണങ്ങൾക്ക് വിധേയമായി, മുൻഗണന ക്രമത്തിൽ ഉപഭോക്താകളെ ഓരോ 10ദിവസം കൂടുമ്പോഴും കണ്ടെത്തുന്നു. അപേക്ഷയുടെ മാതൃക ചുവടെ..

From

പേര്,

വീട്ടുപേര്.

പി ഓ., പിൻകോഡ്.

ജില്ല. തീയതി. 

    വിശ്വകർമ്മ സൗഹൃദനിധി മുമ്പാകെ___ജില്ലയിൽ _____താലൂക്കിൽ ___പഞ്ചായത്തിൽ /മുൻസിപ്പാലിറ്റി/നഗരസഭയിൽ____വാർഡിൽ_____ വീട്ടിൽ_____വയസ്സുള്ള ശ്രീ/ശ്രീമതി ബോധിപ്പിക്കുന്ന അപേക്ഷ.

   ഞങ്ങൾ വിശ്വകർമ്മ സമുദായത്തിൽ പെട്ടവരും ____ ശാഖയിൽ അംഗവുമാണ്., (തെളിവിനായി  ശാഖ സെക്രട്ടറി/പ്രസിഡന്റ്‌ തുടങ്ങിയവരുടെ സാക്ഷ്യപത്രം ലെറ്റർ ഹെഡിൽ  അവരുടെ ഫോൺ നമ്പർ സഹിതം വേണം)

   *//(ഇനി വിഷയം എഴുതുക.,)//*

      ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി  കണക്കിലെടുത്തും മേൽ വിഷയത്തിൽ അന്വേഷണം നടത്തിയും വിശ്വകർമ്മ സൗഹൃദ നിധിയിലൂടെ ഞങ്ങൾക്ക് ആവുന്ന സഹായം ഒരുക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.,     

പേര്/ഒപ്പ്/ഫോൺ

      അക്കൗണ്ട് നമ്പർ, 

ബാങ്കിന്റെ പേര്, ശാഖ, ഐ. എഫ്. എസ് കോഡ്, ഗൂഗിൾ പേ നമ്പർ, 

തുടങ്ങിയവ രേഖപ്പെടുത്തുക, കൂടാതെ  ഫോട്ടോയും അപേക്ഷയിൽ പതിപ്പിക്കുക. 

കൈപ്പടയിൽ അപേക്ഷ എഴുതുക,  അതിന്റെ ഒരു ഫോട്ടോ എടുത്തു ഫോൺ വഴി അപേക്ഷ അയക്കുക.

ഒരു ആശയത്തെ യഥാർദ്ധ്യ മാക്കുവാനും, മിഴി നനയുന്നവരുടെ കണ്ണീർ തുടക്കുവാനും നിരാലംബർക്ക് ആശ്രയമാകുവാനും  അദൃശ്യ കരങ്ങളായി പ്രവർത്തിക്കുന്ന,ശ്രീ. ഷാജി ആര്യമംഗലം, ശ്രീ ജോഷിമോൻ, ശ്രീ സിനു സദാശിവൻ, റജി ചന്ദ്രൻ, രാധാകൃഷ്ണൻ AS,Dr. രാമചന്ദ്രൻ,സുബിൻ, കണ്ണൻ, തുടങ്ങി ഓരോ 10ദിവസം കൂടുമ്പോഴും പണം അയക്കുന്ന മറ്റനേകം സഹോദരങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ..

Sreeviswadarsanam.

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും