SWARNAM [GOLD]

പുസ്തക പരിചയം സ്വർണ്ണ വ്യവസായത്തിന്റെ വളർച്ചയും സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും മാറി മാറി വരുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരണമായി മാറാൻ നിർബന്ധിതരാവുകയും എന്നാൽ മാറാൻ കഴിയാതിരിക്കുകയും ചെയ്യുന്ന തൊഴിൽ വിഭാഗമാണ് പൊതുവെ വിശ്വകർമ്മജർ. അതിൽ പ്രാമുഖ്യമുള്ളവരാണ് സ്വർണ്ണ പണിക്കാർ. സ്വർണ്ണ വ്യവസായത്തിലെ നിഘൂഢതകളും , തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും , അവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ശ്രീ . ശശിക്കുട്ടൻ വാകത്താനം രചിച്ച "സ്വർണ്ണം-കേരളത്തിലെ സ്വർണ്ണ വ്യവസായവും സ്വർണ്ണ ത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയും"എന്ന പുസ്തകം. പാരമ്പര്യത്തിൻറെ തനിമയെ ഉയർത്തിക്കാട്ടിയാണ് സ്വർണാഭരണ വിപണി ഇന്നും ലാഭം കൊയ്യുന്നത്.ആധുനിക ഫാഷൻ ഡിസൈനുകൾ പലതും പഴയ തിന്റെ അനുകരണങ്ങളോ ചെറിയ മാറ്റങ്ങളോട് കൂടിയോ ആണ് അവതരിപ്പിക്കുന്നത്,പാരമ്പര്യത്തിൻറെ കൈ കരുത്തു നിറഞ്ഞു നിൽക്കുന്ന ആഭരണങ്ങളാണ് സ്വർണാഭരണ വിപണിയുടെപ്രധാനആകർഷണീയത.സ്വർണ്ണം കൈകാര്യം ചെയ്യുന്നതിൽ വിശ്വക...