എന്താണ് ഊഴിയം?
ഊഴിയം തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായം ആയിരുന്നു ഊഴിയം.തൊഴിൽമേഖലയിൽ ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാക്കപ്പെട്ടവരാണ് തിരുവിതാംകൂറിലെ വിശ്വകർമ്മ സമൂഹം. സർക്കാരിനും, ജന്മിമാർക്കും,ക്ഷേത്രങ്ങൾക്കുവേണ്ടിയും പ്രതിഫലം കൂടാതെ ജോലി ചെയ്യുവാൻ വിശ്വകർമ്മജർ നിര്ബന്ധിതരായിരുന്നു. ഈ കൂലിയില്ല വേലയെ ഊഴിയം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.നമ്മുടെ പൈതൃക സ്വത്തായി അഭിമാനിക്കുന്ന കൊട്ടാരങ്ങളും മഹാ ക്ഷേത്രങ്ങളും സർക്കാർ മന്ദിരങ്ങളും ഊഴിയം സമ്പ്രദായത്തിലൂടെ നിർമ്മിക്കപ്പെട്ടവയാണ്.ഒരു കാലഘട്ടത്തിലെ ഒരു സമുദായത്തിൻറെ രക്തവും വിയർപ്പും ചാലിച്ചു പടുത്തുയർത്തിയ മഹാ സൗധങ്ങളും ,ക്ഷേത്ര സമുച്ചയങ്ങളും ഇന്നും രാജ്യത്തിനഭിമാനമായി തലയുയർത്തി നിൽക്കുന്നു. സാംസ്‌കാരിക പാരമ്പര്യത്തിൻറെ അടയാളമായി അവയെ കണക്കാക്കപ്പെടുന്നു. 1815 ൽ തിരുവിതാംകൂറിൽ ഊഴിയം നിർത്തലാക്കിയെങ്കിലും വിശ്വകർമ്മജർ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വം ഇന്നും തുടരുന്നു .ഭരണ പങ്കാളിത്ത മില്ലാത്ത സമൂഹത്തിൻറെ അധ സ്ഥിതാവസ്ഥക്കു മാറ്റം വരണമെങ്കിൽ അവർ അധികാരത്തിൽ പങ്കാളികളാകണം . ...