വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ
വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ കേരളത്തിലെ ബഹുമുഖ വിശ്വകർമ്മ സുഹൃത്തുക്കളെ,നിങ്ങളുടെ മുഖത്തെ ചിരി മായുവാൻ ഇനി കുറച്ചു കാലം കൂടി മാത്രം.അതുകൊണ്ടുതന്നെ ഇതൊരോർമ്മപ്പെടുത്തൽ കൂടിയാണ്. ഏതാനും ദിവസം മുൻപുമാത്രം നടന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും അതിൽ നിന്നും ലഭിക്കുന്ന സന്ദേശവുമാണ് ഈ ലേഖനത്തിനാധാരം.കേരളത്തിലാകെ തെരഞ്ഞെടുപ്പ് നടന്ന 21908 വാർഡുകളിൽ പ്രതിഫലിച്ച വലിയൊരു രാസമാറ്റമായിരുന്നു മുന്നണികളുടെ വിജയത്തിനാധാരം.അത് മുന്പത്തേക്കാളേറെ ശക്തിയോടെ ചെവികളിൽ നിന്നും ചെവികളിലേക്കു പറഞ്ഞു പരത്തിയ,ജാതി,മത സംഘടിക്കലായിരുന്നു.ഭൂരിപക്ഷവും ന്യുനപക്ഷവും(കൂടുതലും,കുറവും )തമ്മിലുള്ള തുറന്ന പോര്.വിജയ സാധ്യതയില്ലാത്ത തലങ്ങളിൽ അസംഘടിതരെ ബലിയാടാക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രം.വോട്ട് മറിച്ചു വിൽക്കുന്നതുനു സമുദായ നേതൃ കവാടങ്ങളിൽ സമ്മാന,വാഗ്ദാന പെരുമഴയുമായി നേതാക്കൾ രഹസ്യമായി പണക്കിഴിയും,ലഹരികളും.ഇതാണ് വർത്തമാനകാല രാഷ്ട്രീയ തെരഞ്ഞെടുപ്പ് രംഗം. ഇതിലെവിടെയാണ് നമുക്ക് സ...