Posts

Showing posts from July, 2021

സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും

Image
സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും  സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും ശശിക്കുട്ടൻ വാകത്താനം.            കേരളത്തിലെ എട്ട് ലക്ഷം വരുന്ന സ്വർണ്ണ തൊഴിലാളികളെ എല്ലാ ഭരണവർഗ്ഗ പാർട്ടികളും സംഘടിപ്പിച്ചിട്ടുണ്ട് കൂടാതെ സ്വതന്ത്ര യൂണിയനുകളും.എന്നാൽ അവരുടെ തൊഴിൽപരമായ അവസ്ഥകളെ പരിഹരിക്കാൻ എന്തെങ്കിലും ക്രിയാത്മക  പദ്ധതികൾ മുന്നോട്ടുവയ്ക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല എന്നുള്ളത് വസ്തുതയാണ്. സ്വർണ്ണ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധി ബോർഡുപോലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് അധഃപ്പതിച്ച ഭരണവർഗ്ഗ പാർട്ടികൾക്ക് ഈ വിഭാഗം തൊഴിലാളികളെ തിരിച്ചറിയാൻ സാധിക്കില്ല എന്നതും വസ്തുതയാണ്. പാരമ്പര്യത്തിൻറെ തനിമയെ ഉയർത്തിക്കാട്ടിയാണ് സ്വർണ്ണാഭരണ വിപണി ഇന്നും ലാഭം കൊയ്യുന്നത്. ആധുനിക ഫാഷൻ ഡിസൈൻ  പഴയ പലതിന്റെയും അനുകരണങ്ങളോ ചെറിയ മാറ്റങ്ങളോട് കൂടിയോ ആണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.          മാറിമാറി വരുന്ന സാമൂഹ്യ സാമൂഹ്യസാഹചര്യങ്ങൾക്കനുസരണമായി മാറാൻ നിർബന്ധിതരാവുകയും എന്നാൽ മാറാൻ കഴിയാതിരിക്കുകയും ചെയ്യ...

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

Image
      പ്രതിബന്ധങ്ങളുടെ  കാണാച്ചരടുകൾ             വിശ്വകർമ്മസമുദായത്തിന് രാഷ്ട്രീയ അധികാരം നേടിയെടുക്കുവാൻ  പ രിശ്രമിക്കുകയും  പ്രവർത്തിക്കുകയും  ചെയുന്ന ഓർഗനൈസേഷനുകളുടെയും, കോൺഫെഡറേഷനുകളുടെയും നേതൃത്വങ്ങളോടാണ്... ഈ  അഭ്യർഥന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വച്ച ആശയം പ്രതീക്ഷകൾ ഉണർത്തുന്നവയായിരുന്നു ,പക്ഷെ ഏറ്റെടുത്ത ദൗത്യത്തിന്റെ വിജയ പരാജയ കാരണങ്ങൾ ഇതിനോടകം വിലയിരുത്ത പ്പെട്ടു കാണും എന്ന് കരുതുന്നു. രാഷ്ട്രീയാധികാരം നേടിയാൽ മാത്രമേ ഏതൊരു സമുദായത്തിനും സാമൂഹ്യ നീതിയും സാമൂഹിക സമത്വവും ലഭിക്കുകയുള്ളു.ഈ യാഥാർഥ്യം നിലനിൽക്കുമ്പോൾത്തന്നെ ലക്‌ഷ്യം സാധിക്കാതെ ശ്രദ്ദിക്കപ്പെടാതെ പോകുന്നതിൻറെ, പ്രതിബന്ധങ്ങളുടെ  കാണാച്ചരടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ . വിശ്വകർമ്മജരുടെ ഇടയിലുള്ള അയിത്തവും ഉപജാതി സങ്കൽപ്പവും.         1903 ൽ ദക്ഷിണേന്ത്യയിലെ ആദ്യ വിശ്വകർമ്മ സംഘടനയായ "വിശ്വകർമ്മ കുലഭിമാന സഭ"രൂപീരിച്ച നാൾ മുതൽ വിശ്വകർമ്മരുടെ ഇടയിലുള്ള ഈ വിവേചനം പ്രകടമായിരുന്നു.അതിനു മുഖ്യകാരണം വ്യത്...