ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ
ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ ചരിത്രത്തിൽ ഒരു സമൂഹത്തെ അടയാളപ്പെടുത്തുന്നത് ആ സമൂഹത്തിൻറെ ജ്ഞാനപദ്ധതികളും, കലാദർശനങ്ങളും, ആചാര അനുഷ്ടാനങ്ങളും, ഉൽപ്പാദന ത്തിലും, ഉൽപ്പാദന വിതരണത്തിലും അവർക്കുള്ള പങ്കിനെയും ആശ്രയിച്ചു മാണ്.ഇന്നും ചരിത്രത്തെ അടയാളപ്പെടുത്തുവാൻ നിർമ്മാണത്തിലെ ആധുനിക ശാസ്ത്രത്തെ വെല്ലുന്ന വൈദഗ്ത്യവും , കലാസൃഷ്ടികളെയും ആചാരങ്ങളെയും ഉപയോഗിക്കുന്നു എങ്കിലും കലയും ശാസ്ത്രവും നിർമ്മാണവും ഉത്പാദനവും നടത്തിയിരുന്ന സാമാന്യ ജനത്തിനെ അറിയുന്നില്ല മറിച്ച് ആ കാലഘട്ടത്തിൽ നിലവിലിരുന്ന ഭരണ കർത്താവും ആത്മീയ പശ്ചാത്തലമുള്ള പൗരോഹത്യവും ചേർന്നാണ് അവർക്കനുകൂലമായി ചരിത്രത്തെ സൃഷ്ടിച്ചത്. Iron Pillar Delhi സംഘടിതജാതിമേധാവിത്വത്തിൻറെയും, ഭരണ മേധാവിത്വത്തിൻറെയും കൽപ്പനകൾക്കനുസരിച്ചുള്ള ആത്മീയ പശ്ചാത്തലത്തെ ഉപയോഗപ്പെടുത്തിയാണ് ആദ്യ കാലങ്ങളിൽ കേരള ചരിത്രരചന നടത്തിപ്പോന്നിരുന്നത്. അതിൻറെ തെളിവാണ് പരശുരാമ കഥയും ഉദയം പേരൂർ സുന്നഹദോസും.വീര ഗാഥ കളുടെയും വെട്ടി പിടിച്ചതിൻറെയും നടത്തിയ നര ഹത്യകളുടെയും, യുദ്...