എന്താണ് വാസ്തു ശാസ്ത്രവും തച്ചു ശാസ്ത്രവും?
എന്താണ് വാസ്തു ശാസ്ത്രവും തച്ചു ശാസ്ത്രവും?
വാസ്തു ശാസ്ത്രവും തച്ചു ശാസ്ത്രവും എന്ന് പറയുന്നു എങ്കിലും രണ്ടും ഒന്നുതന്നെയാണ്.പ്രപഞ്ച സ്രഷ്ടാവായ വിശ്വബ്രഹ്മ ദേവനാണ് വാസ്തു ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്.നമ്മുടെ ശരീര ശാസ്ത്രം പോലെ തന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വാസ്തു ശാസ്ത്രം.നമ്മുടെ ശരീരത്തിൽ വിവിധ തരത്തിലുള്ള മർമ്മ സ്ഥാനങ്ങൾ ഉള്ളത് പോലെത്തന്നെ വാസ്തു ശാസ്ത്രത്തിലും മർമ്മസ്ഥാനങ്ങൾ ഉണ്ട്..ഇത്തരത്തിലുള്ള മർമ്മങ്ങൾ മുൻകൂട്ടി മനസിലാക്കി വേണം ഒരു വസ്തുവിൽ നിർമ്മാണ പ്രവർത്തികൾ നടത്തുവാൻ. തച്ചു ശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഒരാൾക്ക്ഈ മർമ്മങ്ങൾ അനായാസം നിർണയിക്കുവാൻ സാധിക്കും. നല്ല ഗൃഹം നിർമ്മിക്കുവാൻ ഉത്തമമായ ഭൂമിയും,ഗൃഹ നിർമ്മാണത്തിന് വാസ്തു മുഹൂർത്തവും നോക്കേണ്ടതാണ്.
എന്താണ് വാസ്തു മുഹൂർത്തം.
ഗൃഹ നിർമ്മാണത്തിന് വാസ്തു മുഹൂർത്തം നോക്കേണ്ടത് ആവശ്യമാണ്.വാസ്തു പുരുഷൻ ഉണർന്നിരിക്കുന്ന സമയം നിമ്മാണം നടത്തുന്നതാണ് ഉചിതം.കന്നി,ധനു,മീനം,മിഥുനം എന്നീ മാസങ്ങളിൽ വാസ്തു പുരുഷൻ ഉണരുകയില്ല എന്നാണ് വിശ്വാസം.മറ്റുമാസങ്ങളിൽ ചില പ്രത്യേക സമയത്ത് മൂന്നേ മുക്കാൽ നാഴിക നേരം മാത്രമേ വാസ്‌തുപുരുഷൻ ഉണർന്നിരിക്കു.ഈസമയം ദന്തശുദ്ദിയും,സ്നാനവും,പൂജയും,ഭോജനവും,
താംബൂലവും നടത്തുവാൻ യഥാക്രമം മുക്കാൽ നാഴിക വീതം എടുക്കുന്നു.അതിൽ ദന്തശുദ്ദി സമയം വീടുവച്ചാൽ രാജകോപവും,സ്നാനസമയം രോഗവും,പൂജാസമയം ദുഃഖവും,ഭോജന സമയം സന്താന വൃദ്ദിയും താംബൂല നിർവ്വഹണ സമയം സർവ്വകാര്യലാഭവുമാണ് ഫലം.ഇവയിൽ ഉത്തമമായ താംബൂല ധാരണ മുഹൂർത്തം നോക്കി ഗൃഹ നിർമ്മാണം നടത്തുന്നതിന് പരിചയ സമ്പന്നനായ ഒരു മൂത്താചാരിയുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്.
Comments