Posts

Showing posts from December, 2023

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

Image
വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..  വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ.. ശിഷ്ട സന്തതികളാം ഞങ്ങളുടെ.. കഷ്ടതനീക്കിനല്ലൊരിഷ്‍ടമാംസുഖാമേകാൻഇഷ്ട മുദിക്കുവാനായ് കൈ തൊഴുന്നേൻ.. ബ്രഹ്മത്തിൽ ലയിച്ചൊരു മാമുനി മാർക്കും പിന്നെ..നീച കുലത്തിൽപെട്ടചണ്ടാളർക്കും.. ഭൂപനും ഭിക്ഷകനും ഒന്നുപോൽ ഉദകുമി      സാധു ജനങ്ങൾക്കും രക്ഷ നീയേ... കരുണയീജനങ്ങളിൽചൊരിയുവതിന്നുനല്ല തിരുഃ മനസ്സുദിക്കണേ ഗുരുവരനേ.. ചരണ സേവകന്മാർക്കായ് വരവൊളി യരുളുവാൻ തിരുമലരടിയിണ നമിച്ചിടുന്നേൻ..  കുലധർമ്മം മറന്നതിൻ ഫലമെല്ലാം കണ്ടറിഞ്ഞു.... പ്രിയമുള്ള താതനെ സത്യമോർത്താൽ ഇനിയെങ്കിലും നിന്റെ അരുമസന്തതികളെ   സ്വരുമയിൽ ചേർത്തു തലോടണമേ.. ഇനി നാമൊരിക്കലും തവ നാമം മറന്നിട്ട്     അവനിയിൽ വാഴ് വതും ഇല്ല താത.. അതിയായശിക്ഷകൾവെടിഞ്ഞിനിഉത്തമാം വരമൊന്നു  നൽകുവാൻ കുമ്പിടുന്നേൻ..                                                  (വിശ്വകർമ്മാവേ)

എന്താണ് ക്ഷേത്രം?

Image
 എന്താണ് ക്ഷേത്രം 1  ക്ഷയത്തിൽ നിന്നും അല്ലെങ്കിൽ ക്ഷതത്തിൽ നിന്നും നമ്മെ ത്രാണനം ചെയ്യുന്നത് അഥവാ രക്ഷിക്കുന്നത് എന്തോ അതാണ് ക്ഷേത്രം.ശാരീരികമായും മനസികവുമായും മറ്റു പലവിധത്തിലും നമുക്കുണ്ടാകുന്ന കുറവുകളേയും മുറിവുകളെയും ഇല്ലാതാക്കി നമ്മെ രക്ഷിക്കുന്നത് എന്തോ അതാണ് ക്ഷേത്രം.അമ്പലം എന്നും ദേവാലയം എന്നും ക്ഷേത്രത്തിന് അർത്ഥമുണ്ട്.   അൻപിൻറെ ആലയം അതായത് സ്നേഹത്തിൻറെ ആലയം ആണ് അമ്പലം.ദേവൻ ഇരിക്കുന്ന അഥവാ ഭഗവാൻ ഇരിക്കുന്ന ആലയം ആണ് ദേവാലയം.ക്ഷതങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നവൻ രക്ഷിതാവാണ്. ഈശ്വരൻ ആണ് നമ്മുടെ രക്ഷിതാവ്. ആ രക്ഷിതാവിൻറെ സാന്നിദ്ധ്യം  അറിയുവാൻ അനുഭവിക്കുവാൻ കഴിയുന്ന കേന്ദ്രം ആണ് ക്ഷേത്രം. അപ്പോൾ ന്യായമായുംസംശയം വരും ഈശ്വരൻ   ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്ന ആളല്ലേ ..അദ്ദേഹത്തെ ആരാധിക്കുവാൻ ഒരു പ്രത്യേക കേന്ദ്രം ആവശ്യമുണ്ടോ..ലളിതമായ ചില ഉദാഹരണങ്ങളിലൂടെ നമുക്ക് അത് മനസിലാക്കാം. ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.എന്നാൽ അതുകരുതി നാം ഒരു പാത്രം  വെച്ചാലോ ,ദാഹിക്കുമ്പോൾ വായ തുറന്നാലോ നമുക്ക് വെള്ളം കിട്ടില്ല.അതിനായി നാം ഒരു കിണർ കുഴിക്കണം.കിണർ ഇല്ലാത്ത സ്ഥലമാണെങ്കിൽ പഞ്ചായത്തോ