എന്താണ് ക്ഷേത്രം?
എന്താണ് ക്ഷേത്രം 1
ക്ഷയത്തിൽ നിന്നും അല്ലെങ്കിൽ ക്ഷതത്തിൽ നിന്നും നമ്മെ ത്രാണനം ചെയ്യുന്നത് അഥവാ രക്ഷിക്കുന്നത് എന്തോ അതാണ് ക്ഷേത്രം.ശാരീരികമായും മനസികവുമായും മറ്റു പലവിധത്തിലും നമുക്കുണ്ടാകുന്ന കുറവുകളേയും മുറിവുകളെയും ഇല്ലാതാക്കി നമ്മെ രക്ഷിക്കുന്നത് എന്തോ അതാണ് ക്ഷേത്രം.അമ്പലം എന്നും ദേവാലയം എന്നും ക്ഷേത്രത്തിന് അർത്ഥമുണ്ട്.
ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.എന്നാൽ അതുകരുതി നാം ഒരു പാത്രം വെച്ചാലോ ,ദാഹിക്കുമ്പോൾ വായ തുറന്നാലോ നമുക്ക് വെള്ളം കിട്ടില്ല.അതിനായി നാം ഒരു കിണർ കുഴിക്കണം.കിണർ ഇല്ലാത്ത സ്ഥലമാണെങ്കിൽ പഞ്ചായത്തോ വാട്ടർ അതോരിറ്റിയോ നൽകുന്ന വെള്ളം ശേഖരിച്ചു വെയ്ക്കുവാൻ ഒരു ടാങ്ക് നാം ഉണ്ടാക്കി വെയ്ക്കണം.ഇവിടെ ഭൂമി മുഴുവൻ നിറഞ്ഞ വെള്ളം നമുക്ക് അനുഭവിക്കണമെങ്കിൽ നാം കിണറിനെയോ ടാങ്കിനെയോ ആശ്രയിക്കണം ഇവിടെ ആവശ്യക്കാർ നാം ആണ്.
അതുപോലെ ഭൂമി യിൽ വായുവും ഉണ്ട്. നല്ല ചൂടുള്ള ഏപ്രിൽ മെയ് മാസം വായു ഭൂമി മുഴുവൻ ഉണ്ടല്ലോ എന്ന് കരുതി ഇരുന്നാൽ ചൂട് കുറയില്ല നമുക്ക് കാറ്റ് ലഭിക്കുവാൻ നാം ഫാനോ വിശറിയോ ഉപയോഗിച്ച് കാറ്റെടുക്കണം. നമ്മുടെ വാഹനത്തിന്റെ ടയറിൽ നാം കാറ്റ് അടിച്ചാലേ വാഹനം ഓടുകയുള്ളു. ഇവിടെയും നാമാണ് ആവശ്യക്കാരൻ. നമ്മൾ ഇലക്ട്രിസിറ്റി (കറണ്ട് )കണ്ടിട്ടില്ല. പക്ഷെ നമുക്ക് പല വിധത്തിലും അത് അറിയാൻ കഴിയും. ലൈറ്റ് കത്തുമ്പോഴും ഫാൻ തിരിയുമ്പോഴും TV പ്രവർത്തിക്കുമ്പോഴും നാം കരണ്ടിന്റെ സാന്നിദ്യം അറിയുന്നു. ഇവിടെ നമുക്കാവശ്യമുള്ള കറണ്ട് നാം എടുക്കുമ്പോഴേ അതിന്റെ അനുഭവം ഉണ്ടാകുന്നുള്ളൂ.
അതുപോലെ ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യത്തെ നമ്മുടെ ആവശ്യത്തിന് വേണ്ടി നമുക്ക് മനസിലാക്കാനും അനുഭവിക്കാനും വേണ്ടി ശേഖരിച്ചു വച്ചിട്ടുള്ള ഊർജ്ജ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ.
ബ്രഹ്മശ്രീ സദ്യോജാത ശിവം ഗോപാല കൃഷ്ണ ആചാര്യ.
🔶🔶🔶🔶🔶
Comments