Posts

Showing posts from October, 2023

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

Image
     "നിങ്ങളുടെ അടിമത്തം നിങ്ങൾതന്നെ ഇല്ലാതാക്കണം .അത് ഇല്ലാതാക്കുന്നതിന് ദൈവത്തെയോ ,അതിമാനുഷനെയോ അന്യ രാഷ്ട്രീയക്കാരെയോ ആശ്രയിക്കരുത്.രാഷ്ട്രീയ അധികാരത്തിലാണ് നിങ്ങളുടെ മോചനം സ്ഥിതിചെയ്യുന്നത്.നിങ്ങൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും മരുന്നും ജീവിത മാർഗ്ഗവും ഒരുക്കി തരേണ്ട ചുമതല നിയമ നിർമ്മാണ സഭകളുടെതാണ്.നിങ്ങളുടെ അനുവാദത്തോടും സമ്മതത്തോടും കൂടിവേണം നിയമ നിർമ്മാണവും അതിന്റെ നിർവ്വഹണവും അതിൻറെ തീർപ്പും നിർവ്വഹിക്കാൻ.ചുരുക്കത്തിൽ നിയമമാണ് ഏതു ഭൗതികസന്തുഷ്ടിയുടേയും ഇരിപ്പിടം.നിയമനിർമ്മാണത്തിനുള്ള അധികാരം നിങ്ങൾ പിടിച്ചെടുക്കണം.ആ വഴിയിലാണ് നിങ്ങളുടെ മോചനം.ഊന്നുവടികൾ ഉപേക്ഷിച്ചു യാചനയെ നിരുത്സാഹപ്പെടുത്തു.ഭാവിയെ പുഞ്ചിരിയോടെ നേരിടുക.ഇവിടെ ഭയപ്പെടേണ്ടതായി  ഒന്നുമില്ല സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ടവൻ രാഷ്ട്രീയമായും വേർതിരിക്കപ്പെടണം."   "രാഷ്ട്രീയ അധികാരമാണ് മുഖ്യ താക്കോൽ അത് വിജയത്തിൻറെ എല്ലാ വാതിലുകളും തുറന്നുതരും" . രാഷ്ട്രീയ അധികാരത്തെ കുറിച്ച് ഭരണഘടനാ ശില്പിയായ ഡോ:അംബേദ്ക്കറുടെ വാക്കുകളാണിത്. ഇതിൻറെ  അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് വിശ്വ...

PM VISWAKARMA YOJANA

Image
 പി എം വിശ്വകർമ്മ യോജന   പരമ്പരാഗത മേഖലയിൽ പണിചെയ്യുന്ന അസംഘടിതരായ ലക്ഷക്കണക്കിന് ജനവിഭാഗത്തിന് പ്രയോജനകരമായ പദ്ധതിയാണ് കേന്ദ്ര ഗവൺമെന്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പി.എം.വിശ്വകർമ്മ യോജന എന്ന പദ്ധതി . വിശ്വകർമ്മ ജനവിഭാഗം പമ്പരാഗതമായി ചെയ്തു വരുന്ന തൊഴിലുകൾ ഉൾപ്പെടെ 18 തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പ്രയോജനകരമായ പദ്ധതിയാണ് പി.എം.വിശ്വകർമ്മ യോജന. https://pmvishwakarma.gov.in/  OR  https://msme.gov.in/  എന്നീ സൈറ്റുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.അർഹരായവർക്ക്‌ 15 ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി ലോൺ ലഭിക്കും .15000 രൂപ വരെ ടൂൾസ് വാങ്ങുന്നതിനു പലിശ രഹിതമായും ലോൺ ലഭിക്കും. പി.എം .വിശ്വകർമ്മ യോജനയിൽ  ഏതെല്ലാം തൊഴിൽ ഉൾപ്പെടും ?  1.ആശാരി  2.വള്ളമുണ്ടാക്കുന്നവർ  3.ആയുധങ്ങൾ നിർമ്മിക്കുന്നവർ  4.കൊല്ലൻ  5.ചുറ്റികയും ഉപകരണങ്ങളും നിർമ്മിക്കുന്നവർ  6.സ്വർണ്ണ പണിക്കാർ  7.ശില്പികൾ\കല്ല് കൊത്തുന്നവർ   8.താഴ് ഉണ്ടാക്കുന്നവർ  9.കുശവൻ  10 .ചെരുപ്പുകുത്തി  11.കൽപ്പണിക്കാർ  12.കുട്ട ,പായ \...

ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും

Image
          ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും        തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേതങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണ ശേഖരത്തിൽനിന്നും 500 കിലോ സ്വർണ്ണമാണ് റിസർവ് ബാങ്കിൽ (RBI) നിക്ഷേപിക്കുവാൻ തീരുമാനമായത്. SBI യുടെ മുംബൈ ശാഖയാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത് സ്വർണ്ണത്തിന്റെ വിലക്ക് ആനുപാതികമായി രണ്ടേകാൽ ശതമാനം പലിശക്കാണ് നിക്ഷേപം.പലിശ ഇനത്തിൽ ഒരുവർഷം ആറുകോടി രൂപയാണ് പ്രതീക്ഷിക്കുന്നത് അഞ്ചു വർഷമായിരിക്കും നിക്ഷേപക കാലാവധി .  മൂന്നു തരത്തിലുള്ള സ്വർണ്ണശേഖരമാണ് ക്ഷേത്രങ്ങളിലുള്ളത് ,പൗരാണിക ആഭരണങ്ങൾ ,ആട്ടവിശേഷങ്ങൾക്കു ഉപയോഗിക്കുന്നവ ,ദൈനം ദിന ഉപയോഗത്തിലുള്ളവ ഇവ ഒഴികെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മാണ് ഉരുക്കി സ്വർണ്ണക്കട്ടികളാക്കി ബാങ്കിന് നൽകുന്നത്‌.നിക്ഷേപം എപ്പോൾ പിൻവലിച്ചാലും പണമായോ സ്വർണ്ണമായോ തിരികെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.