ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും
ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേതങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണ ശേഖരത്തിൽനിന്നും 500 കിലോ സ്വർണ്ണമാണ് റിസർവ് ബാങ്കിൽ (RBI) നിക്ഷേപിക്കുവാൻ തീരുമാനമായത്.
SBI യുടെ മുംബൈ ശാഖയാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത് സ്വർണ്ണത്തിന്റെ വിലക്ക് ആനുപാതികമായി രണ്ടേകാൽ ശതമാനം പലിശക്കാണ് നിക്ഷേപം.പലിശ ഇനത്തിൽ ഒരുവർഷം ആറുകോടി രൂപയാണ് പ്രതീക്ഷിക്കുന്നത് അഞ്ചു വർഷമായിരിക്കും നിക്ഷേപക കാലാവധി .
മൂന്നു തരത്തിലുള്ള സ്വർണ്ണശേഖരമാണ് ക്ഷേത്രങ്ങളിലുള്ളത് ,പൗരാണിക ആഭരണങ്ങൾ ,ആട്ടവിശേഷങ്ങൾക്കു ഉപയോഗിക്കുന്നവ ,ദൈനം ദിന ഉപയോഗത്തിലുള്ളവ ഇവ ഒഴികെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മാണ് ഉരുക്കി സ്വർണ്ണക്കട്ടികളാക്കി ബാങ്കിന് നൽകുന്നത്.നിക്ഷേപം എപ്പോൾ പിൻവലിച്ചാലും പണമായോ സ്വർണ്ണമായോ തിരികെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments