Posts

Showing posts from October, 2020

U K.VASUDEVAN ACHARY PATRON AKVMS

Image
  യു.കെ.വാസുദേവൻ ആചാരി ഒക്ടോബർ 25. ജന്മദിനം          സമരണാഞ്ജലികൾ !!!            വി ശ്വകർമ്മ സമുദായ ആചാര്യൻ ശ്രീ . UK വാസുദേവൻ ആചാരി തിരുവന്തപുരം ജില്ലയിൽ, ചിറയിൻകീഴ് താലൂക്കിൽ ,ഊരൻ വിളാകത്തു വീട്ടിൽ കൊച്ചു നാരായണൻ ആചാരി യുടേയും ,കൊച്ചപ്പി അമ്മാളിന്റെയും മകനായി   1897 ഒക്ടോബർ 25 നു ജനിച്ചു .കായിക്കര സ്‌കൂളിൽ പ്രാഥമിക വിദ്യാഭാസം ,നാഗർകോവിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തൃശ്ശിനാപ്പള്ളി കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം. അവിവാഹിതനായ അദ്ദേഹം 1979 ജനുവരി 17 ന് വിടവാങ്ങി.             അദ്ധ്യാപകനായി സർക്കാർ സർവീസിൽ തുടരുമ്പോൾ  പലതട്ടുകളിലായി വിശ്വകർമ്മ സമുദായംനേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥനായിരുന്നു.പല പേരുകളിലും ,പല സംസ്കാരങ്ങളിലും പ്രാദേശികമായും  സംഘടിച്ചിരുന്ന നിരവധി വിശ്വകർമ്മഗ്രുപ്പുകളെ  ഒന്നിപ്പിച്ചു കൊണ്ട് 1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭക്കു രൂപം നൽകി,വിശ്വകർമ്മജർക്കു ഏക സംഘടന എന്ന സ്വപ്നം സാദ്ധ്യമാക്കി . R ശങ്കർ , മന്നത്തു പദ്മനാഭൻ ,...

കേട്ടതും കണ്ടതും

Image
                         പ്രിയ വിശ്വകർമ്മ സഹോദരങ്ങളെ നമുക്കൽപം കണക്കു പഠിക്കാം ...                                8 x 3 =24                                3x 8 =24  അതുകൊണ്ടുതന്നെ                              3 x 8 =8 x 3  ഏകീകരണം ,ഐക്യം ,സമവായം ,സമവാക്യം സമഭാവന ഇതെല്ലാം പറയുന്നതും കേൾക്കുന്നതും ,പഠിക്കുന്നതും പഠിപ്പിക്കുന്നതും നമ്മൾ തന്നെ...നമ്മോടുതന്നെ.  വിശ്വകർമ്മജരുടെ ഐക്യം SNDP യുടെ കുറവോ NSS ൻറെ ചുമതലയോ അല്ല . പിന്നെ എവിടെ യാണ് കുഴപ്പം ,എന്താണ് കാരണം ..അത് വേറെ ഒന്നും തന്നെയല്ല..ണ് നമ്മൾ ആരും ആരും മോശക്കാരല്ല വെറും വാശിക്കാരാണ് എന്നത് മാത്രമാണ് നമ്മുടെ പ്രശ്നം .പ്രശനം എങ്ങനെ പരിഹരിച്ചാലും ഉത്തരം ഒന്നായിരിക്കും ഗുണം നമുക്ക് മാത്രമായിരിക്കും. ഒന്നിൻറെ ഗണിതം അതൊന്നെന്നു ചൊ...

കേട്ടതും കണ്ടതും

Image
കേട്ടതും കണ്ടതും    പിക് അപ്പ് വാൻ ലോഡിറക്കിയ ശേഷം മുന്നോട്ടെടുത്തപ്പോൾ പുല്ലിലും ചെളിയിലും പുതഞ്ഞു പോയി.ഡ്രൈവർ വീണ്ടും മുന്നോട്ടെടുക്കാൻ ശ്രമിക്കും തോറും ചക്രം വല്ലാതെ കറങ്ങി ,കരിഞ്ഞ മണവും ഒന്നിനൊന്നു താഴ്ന്നു പോകുന്ന അവസ്ഥയും ....             അപ്പോൾ അതുവഴിയെ വന്ന ഒരു ചേട്ടൻ ഇതു കാണുകയും പിക് അപ്പ് ഡ്രൈവറുടെ അടുത്ത് ചെന്ന് ചെവിയിൽ എന്തോപറഞ്ഞതും ,ഡ്രൈവർ ഇറങ്ങി വന്ന് നാലു വീലുകളിൽ നിന്നും അല്പാല്പം കാറ്റു കുത്തി കളഞ്ഞ ശേഷം വണ്ടി മുന്നോട്ടെടുത്തപ്പോൾ കിടന്നിടത്തു കിടന്ന് ഉരുണ്ടു കളിക്കാതെ വാഹനം അനായാസം കയറിപ്പോയി.         ആനേരം മുതൽ എൻറെ മനസ്സിനെ അലട്ടുന്ന വല്ലാത്ത ഒരു ചിന്ത ..!!കഴിഞ്ഞ പത്തിരുപതു വർഷമായി ഇതേപോലെ എയർ പിടിച്ചു ചെളിയിൽ കറങ്ങുന്ന വിശ്വകർമ സമുദായത്തെ കുറിച്ചും അതിൻറെ നേതാക്കളെ കുറിച്ചുമാണ്.വേണ്ടാതെ വലിച്ചു പിടിച്ചിരിക്കുന്ന ചില സംഗതികൾ അല്പാല്പം ആയി ഒന്നയച്ചു വിട്ടാൽ അത് വലിയ ഗുണങ്ങൾ ഉണ്ടാക്കില്ലേ ???സമൂഹത്തിൽ മാറ്റങ്ങൾക്കു കരണമാകില്ലേ ???തമ്മിൽ തല്ലികളെന്ന പേരുദോഷം ഒഴിവായി കിട്ടില്ലേ ???         ഇ...

വിശ്വകർമ്മജർ ഒരു കുടക്കീഴിൽ ...!!

Image
വിശ്വകർമ്മജർ ഒരു കുടക്കീഴിൽ ...!!              എ നിക്കിതൊന്നും ബാധകമല്ല,നിങ്ങൾക്കുവേണ്ടി പറയുകയാണ്,വായിക്കണമെന്ന് എനിക്കൊട്ടു നിർബന്ധവുമില്ല...!           കാലങ്ങളായി വിശ്വകർമ്മ സമുദായത്തിനുള്ളിൽ കേൾക്കുന്നൊരു മാസ്മരിക മന്ത്രമാണ് ഒരു കുടക്കീഴിൽ ഏവരെയും അണിചേർക്കുക എന്നത്.എന്നാൽ ത്തരമൊരു കുട നിർമ്മിക്കുന്നതിന് വലിയ നിർമ്മാണ വിദഗ്ദ്ധരായ നമുക്കിടയിൽ തടസ്സമായി ഉയരുന്ന പ്രധാന വെല്ലുവിളി എന്താണ് എന്നാരായുകയാണ് ഇത്തരമൊരു കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കൊറോണ എന്ന മഹാവ്യാധിക്ക് മരുന്ന് കണ്ടെത്തിയാൽ പോലും നമുക്കിടയിൽ കാലങ്ങളായി പടർന്നു പിടിച്ചിരിക്കുന്ന ഏഷണി എന്ന മഹാവ്യാധിക്ക്     പ്രതിവിധി കണ്ടെത്താതെ സാങ്കേതിക മികവിലുപരി ഇത്തരമൊരു കുട നിർമിച്ചു വിജയകരമായി നിവർത്തി പിടിക്കുവാൻ ആരെകൊണ്ടും സാധ്യമല്ല.അതുകൊണ്ടുതന്നെ അതിനായി പരിശ്രമിച്ചവരൊക്കെ പരാജയപ്പെട്ടുപോയ കാഴ്ച പല തവണ നമ്മൾ കണ്ടുകഴിഞ്ഞു. 1)   ഒരു വ്യക്തിയുടെ സൽപ്പേരിനെ നശിപ്പിക്കാൻ വേണ്ടി അയാളെക്കുറിച്ചു      ...