കേട്ടതും കണ്ടതും
കേട്ടതും കണ്ടതും
അപ്പോൾ അതുവഴിയെ വന്ന ഒരു ചേട്ടൻ ഇതു കാണുകയും പിക് അപ്പ് ഡ്രൈവറുടെ അടുത്ത് ചെന്ന് ചെവിയിൽ എന്തോപറഞ്ഞതും ,ഡ്രൈവർ ഇറങ്ങി വന്ന് നാലു വീലുകളിൽ നിന്നും അല്പാല്പം കാറ്റു കുത്തി കളഞ്ഞ ശേഷം വണ്ടി മുന്നോട്ടെടുത്തപ്പോൾ കിടന്നിടത്തു കിടന്ന് ഉരുണ്ടു കളിക്കാതെ വാഹനം അനായാസം കയറിപ്പോയി.
ആനേരം മുതൽ എൻറെ മനസ്സിനെ അലട്ടുന്ന വല്ലാത്ത ഒരു ചിന്ത ..!!കഴിഞ്ഞ പത്തിരുപതു വർഷമായി ഇതേപോലെ എയർ പിടിച്ചു ചെളിയിൽ കറങ്ങുന്ന വിശ്വകർമ സമുദായത്തെ കുറിച്ചും അതിൻറെ നേതാക്കളെ കുറിച്ചുമാണ്.വേണ്ടാതെ വലിച്ചു പിടിച്ചിരിക്കുന്ന ചില സംഗതികൾ അല്പാല്പം ആയി ഒന്നയച്ചു വിട്ടാൽ അത് വലിയ ഗുണങ്ങൾ ഉണ്ടാക്കില്ലേ ???സമൂഹത്തിൽ മാറ്റങ്ങൾക്കു കരണമാകില്ലേ ???തമ്മിൽ തല്ലികളെന്ന പേരുദോഷം ഒഴിവായി കിട്ടില്ലേ ???
ഇതിനൊക്കെ വേണ്ടി ജീവശ്വാസം പോകും വരെ കാത്തിരുന്നു കാത്തിരുന്ന് വെറുതെ ആരും കാലം കളയരുത് ...പിന്നെയാകാം,പിന്നെയാകാം എന്നുകരുതി ഒരു ദിനം മൂക്കിൽ പഞ്ഞി വെച്ചാൽ പിന്നെ നാട്ടുകാർ പറയും പിന്നെവേണ്ട,പിന്നെവേണ്ട ഇന്നുതന്നെ വേണമെന്ന് .....
ഷാജി ആര്യമംഗലം
Mo:7034369625
Comments