VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]
ശ്രീ വിശ്വകർമ്മ ദേവ ക്ഷേത്രം പുതുപ്പള്ളി എറികാട് ,പുതുപ്പള്ളി .P O.കോട്ടയം 686011 കേരളത്തിലെ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ പ്രധാനക്ഷേത്രമാണിത്.കോട്ടയം പട്ടണത്തിൽ നിന്നും KK റോഡീൽ കഞ്ഞിക്കുഴി നിന്നും, പുതുപ്പള്ളി കറുകച്ചാൽ റൂട്ടിൽ ചാലുങ്കൽ പടിയിലാണ് ക്ഷേത്ര കവാടം 250 മീറ്റർ ഉള്ളിലായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം സമീപ കാലത്താണ് പുനർ നിർമ്മാണ പ്രവർത്തികൾ,ആന കൊട്ടിലും ധ്വജ പ്രതിഷ്ഠയുംപൂർത്തീകരിച്ചത്.വിശ്വകർമ്മ ദേവൻറെ പഞ്ചലോഹ വിഗ്രഹമാണ് മുഖ്യ ശ്രീകോവിൽ പ്രതിഷ്‌ഠ ചെറുവള്ളിക്കാവിലമ്മ യുടെ നിറസാന്നിധ്യം ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു. ഗണപതി ,കാമാക്ഷി 'അമ്മ,മൂലപിതൃ,ബ്രഹ്മ രക്ഷസ്, നാഗരാജ,നാഗ യക്ഷി,എന്നീ ദേവതകളും ഉപദേവ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വിശ്വകർമ്മ ദേവന് പാൽപ്പായസവും,ചെറുവള്ളിക്കാവിലമ്മക്ക് കടും പായസവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. എല്ലാ ഞായറാഴ്ചകളിലും,മലയാള മാസം ഒന്നാം തീയതിയും ,എല്ലാ...